അവള്‍ക്ക് ഭ്രാന്താണ്, ഡോക്ടറെ കാണിക്കൂ! പുതിയ ആളെ കിട്ടിയപ്പോള്‍ രവീണയെ തള്ളിപ്പറഞ്ഞ അജയ് ദേവ്ഗണ്‍
തൊണ്ണൂറുകളിലെ തിരക്കേറിയ നടിയായിരുന്നു രവീണ ടണ്ടന്‍. തന്റെ അഭിനയ മികവു കൊണ്ടും വ്യക്തിത്വം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമ പോലെ തന്നെ രവീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. രവീണയുടെ പ്രണയങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയ ഒന്നായിരുന്നു അജയ് ദേവ്ഗണും തമ്മിലുണ്ടായിരുന്നത്.
അജയ് ദേവ്ഗണും രവീണയും ഒരിടയ്ക്ക് കട്ട പ്രണയത്തിലായിരുന്നു. എന്നാല്‍ അജയ് പിന്നീട് രവീണയെ ഉപേക്ഷിക്കുകയും കരിഷ്മ കപൂറുമായി പ്രണയത്തിലാവുകയുമായിരുന്നു. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷം രവീണയും അജയ് ദേവ്ഗണും തമ്മില്‍ വലിയ വാക് പോര് തന്നെ നടന്നിരുന്നു. അത് പിന്നീട് വലിയ വിവാദങ്ങളിലേക്ക് നയിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

താനും അജയിയും പ്രണയത്തിലായിരുന്നുവെന്ന് രവീണ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങള്‍ പരസ്പരം പ്രണയ ലേഖനങ്ങള്‍ എഴുതുമായിരുന്നുവെന്നും രവീണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രവീണയുടെ വാദം തള്ളിക്കളയുകയായിരുന്നു അജയ് ദേവ്ഗണ്‍ ചെയ്തത്. മാത്രവുമില്ല രവീണയ്ക്ക് മനോരോഗ വിദഗ്ധന്റെ സഹായം വേണമെന്നും അജയ് പറഞ്ഞിരുന്നു. തങ്ങളുടെ പ്രണയത്തിന്റെ തെളിവായി കത്തുകളുണ്ടെന്ന് രവീണ അവകാശപ്പെട്ടപ്പോള്‍ അത് പരസ്യപ്പെടുത്താനായിരുന്നു അജയ് ആവശ്യപ്പെട്ടത്.

എന്നാല്‍ വിവാദം അവിടം കൊണ്ടും തീര്‍ന്നില്ല. ഒരിക്കല്‍ പ്രണയ തകര്‍ച്ചയുടെ വേദന സഹിക്കാതെ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വരെ രവീണ ടണ്ടന്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ രവീണ തന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നുവെന്നും താന്‍ ഒരിക്കലും രവീണയുമായി അടുപ്പത്തിലായിരുന്നുവെന്നുമാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്. ആത്മഹത്യാ ശ്രമത്തെക്കുറിച്ചുള്ള രവീണയുടെ തുറന്നു പറച്ചില്‍ പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നും അജയ് ആരോപിച്ചിരുന്നു.

''അവള്‍ ജന്മനാ നുണച്ചിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് അവളുടെ വിലകുറഞ്ഞ പ്രസ്താവനകള്‍ എന്നെ അലട്ടാത്തത്. പക്ഷെ ഇത്തവണ അവള്‍ അതിരു കടന്നു. മര്യാദയുടെ സകല പരിധിയും ലംഘിച്ചു. അവള്‍ക്ക് ഉപദേശം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ പെണ്ണ് ഒരു മനോരോഗ വിദഗ്ധനെ കാണേണ്ടിയിരിക്കുന്നു. അത്യാവശ്യമായി അവളുടെ തല പരിശോധിക്കണം. അല്ലെങ്കില്‍ അവള്‍ ഭ്രാന്താശുപത്രിയാലാകും. അവളെ ഡോക്ടറുടെ അടുത്തേക്ക് ഞാന്‍ തന്നെ കൊണ്ടു പോകാം'' എന്നായിരുന്നു അജയ് ദേവ്ഗണ്‍ പറഞ്ഞത്.
അജയ് ദേവ്ഗണുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രവീണ ടണ്ടന്‍ അക്ഷയ് കുമാറുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനായി രഹസ്യമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചയത്തിന് പിന്നാലെ ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് വലിയ ചര്‍ച്ചയാക്കിയ പ്രണയ തകര്‍ച്ചകളിലൊന്നായിരുന്നു ഈ പ്രണയ തകര്‍ച്ച.

ഇതിന് ശേഷമാണ് രവീണ ടണ്ടന്‍ അനില്‍ തഡനിയെ കണ്ടുമുട്ടുന്നത്. ഒരു ബിസിനസ് മീറ്റിംഗില്‍ വച്ചാണ് രവീണയും ഫിലിം ഡിസ്ട്രിബ്യൂട്ടറുമായ അനിലും കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാവുകയും 2004ല്‍ വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ തന്റെ 21-ാം വയസില്‍ തന്നെ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിരുന്നു രവീണ. വിവാഹ ശേഷം റാഷ തഡനി, രണ്‍ബീര്‍വര്‍ധന്‍ തഡനി എന്നീ മക്കള്‍ക്കും രവീണ ജന്മം നല്‍കി.

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രവീണ ടണ്ടന്‍. പോയ വര്‍ഷം പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആര്യണകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസിലെ രവീണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. പിന്നാലെ താരം ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തിയിരുന്നു. കന്നഡ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ് 2വിലൂടെയാണ് രവീണയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ്.


Click it and Unblock the Notifications











