ഹണിമൂണ്‍ മതിയാക്കി ഓടാന്‍ ശ്രമിച്ച അജയ് ദേവ്ഗണ്‍; കാരണം കേട്ട് ഞെട്ടി കജോള്‍
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയാണ് അജയ് ദേവ്ഗണും കജോളും. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. തീര്‍ത്തും വ്യത്യസ്തരായ രണ്ട് പേരാണ് കജോളും അജയ് ദേവ്ഗണും. അതുകൊണ്ട് തന്നെ ഇരുവരുടേയും ജോഡിയും രസകരമാണ്. അഭിമുഖങ്ങളിലും മറ്റും ഒരുമിച്ചെത്തുമ്പോള്‍ പരസ്പരം കളിയാക്കിയും തമാശകള്‍ പറഞ്ഞുമൊക്കെ അജയും കജോളും കയ്യടി നേടാറുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. ദാമ്പത്യ ജീവിതത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് കജോളും അജയ് ദേവ്ഗണും. തങ്ങളുടെ വിവാഹത്തെക്കുറിച്ചും ഹണിമൂണ്‍ യാത്രയെക്കുറിച്ചുമൊക്കെ മുമ്പൊരിക്കല്‍ കജോള്‍ മനസ് തുറന്നിരുന്നു. ഹണിമൂണ്‍ പാതി വഴിയില്‍ നിര്‍ത്തി വീട്ടിലേക്ക് തിരിച്ചു വരാന്‍ അജയ് ദേവ്ഗണ്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് കജോള്‍ പറയുന്നത്.

1995 ല്‍ പുറത്തിറങ്ങിയ ഹല്‍ച്ചല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം കജോളും അജയ് ദേവ്ഗണും രഹസ്യമാക്കി വെക്കുകയായിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 1999 ഫെബ്രുവരി 24 ന് ഇരുവരും വിവാഹിതരായി. വിവാഹ ശേഷം രണ്ട് മാസത്തെ ലോക ടൂര്‍ ആയിരുന്നു ഹണിമൂണിനായി ഇരുവരും തിരഞ്ഞെടുത്തത്.
''കല്യാണം കഴിഞ്ഞതും ഞങ്ങള്‍ രണ്ട് മാസത്തെ ഹണിമൂണിന് പോയി. വിവാഹത്തിന് മുമ്പ് തന്നെ ഞാന്‍ മുന്നോട്ട് വച്ചൊരു നിബന്ധനയായിരുന്നു അത്. എനിക്ക് ഹണിമൂണിന് വേള്‍ഡ് ടൂര്‍ നടത്തണമെന്ന്. അങ്ങനെ ഞങ്ങള്‍ ടിക്കറ്റെടുത്തു. ഓസ്‌ട്രേലിയയിലും ലോസ് ആഞ്ചല്‍സിലും ലാസ് വേഗസിലുമൊക്കെ പോയി'' എന്നാണ് കജോള്‍ പറയുന്നത്. എന്നാല്‍ അജയ് ദേവ്ഗണ്‍ ഹണിമൂണ്‍ മതിയാക്കി പോകാന്‍ തയ്യാറായിരുന്നുവെന്നും കജോള്‍ പറയുന്നു.
''ഞങ്ങള്‍ അപ്പോള്‍ ഗ്രീസിലായിരുന്നു. നാല്‍പ്പത് ദിവസമായിരുന്നു യാത്ര തുടങ്ങിയിട്ട്. അപ്പോഴേക്കും അജയ് ക്ഷീണിതനായിരുന്നു. ഒരു ദിവസം അജയ് വന്ന് അവന് പനിയും തലവേദനയുമാണെന്ന് പറഞ്ഞു. ഞാന്‍ മരുന്ന് വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞു. തീരെ വയ്യെന്ന് അജയ് പറഞ്ഞു കൊണ്ടേയിരുന്നു. എന്താണ് ചെയ്യുകയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ വാ നമുക്ക് വീട്ടില്‍ പോകാം എന്നായിരുന്നു അജയുടെ മറുപടി. വീട്ടിലേക്കോ? ഒരു ചെറിയ തലവേദനയ്‌ക്കോ? എന്നായിരുന്നു ഞാന്‍ പ്രതികരിച്ചത്. ഞാന്‍ ശരിക്കും ക്ഷീണിതനാണ് എന്നായിരുന്നു അജയുടെ മറുപടി'' കജോള്‍ പറയുന്നു.

അതേസമയം രണ്ട് മക്കളാണ് അജയ് ദേവ്ഗണിനും കജോളിനുമുള്ളത്. 2003 ലാണ് മൂത്ത മകള്‍ നിസ ദേവ്ഗണ്‍ ജനിക്കുന്നത്. ഏഴ് വര്‍ഷം കഴിഞ്ഞ് മകന്‍ യുഗ് ദേവ്ഗണും ജനിച്ചു. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളും സിനിമയിലെത്തുന്നതാണ് ബോളിവുഡിലെ രീതി. ആ പതിവ് അജയ് ദേവ്ഗണ്‍-കജോള്‍ ജോഡിയുടെ മക്കളും തുടരുമെന്നാണ് കരുതപ്പെടുന്നത്. അധികം വൈകാതെ തന്നെ നിസയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബിഗ് സ്‌ക്രീനില്‍ നിന്നും ഒടിടിയിലേക്ക് ഈയ്യടുത്തായിരുന്നു കജോള്‍ എത്തിയത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിബംഗയിലൂടെയാണ് കജോളിന്റെ ഒടിടി എന്‍ട്രി. പിന്നാലെ താരം സീരീസിലും അഭിനയിച്ചു. ലസ്റ്റ് സ്‌റ്റോറീസ് 2വിലാണ് കജോളിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. സര്‍സമീന്‍, ദോ പത്തി എന്നീ സിനിമകളാണ് കജോളിന്റേതായി പുറത്തിറങ്ങാനുള്ളത്. ദ ട്രയല്‍ എന്ന സീരീസും കജോളിന്റേതായി ഈയ്യടുത്ത് പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications