അക്ഷയ് ഖന്ന വിവാഹം കഴിക്കാത്തത് കരിഷ്മ കാരണം; അച്ഛന്‍ സമ്മതിച്ചിട്ടും നടക്കാതെ പോയ കല്യാണം!
ബോളിവുഡിലെ മുന്‍നിര താരമാണ് അക്ഷയ് ഖന്ന. താരകുടുംബത്തില്‍ നിന്നുമാണ് അക്ഷയ് ഖന്ന സിനിമയിലെത്തുന്നത്. തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തായ അഭിനയ ശൈലിയാണ് അക്ഷയ് ഖന്നയെ താരമാക്കുന്നത്. താരങ്ങളുടെ മക്കള്‍ സിനിമയിലെത്തുന്നത് പതിവാണ് ബോളിവുഡില്‍. അങ്ങനെ കടന്നു വരുന്നവരില്‍ അക്ഷയ് ഖന്നയെ പോലെ പ്രതിഭയുള്ളവര്‍ വിരളമാണ്.
ദില്‍ ചാഹ്താ ഹേ, താല്‍ തുടങ്ങിയ സിനിമകളിലെ അക്ഷയ് ഖന്നയുടെ പ്രകടനം അക്കാലത്തെ ജനപ്രീയ നടനാക്കി അദ്ദേഹത്തെ മാറ്റുകയായിരുന്നു. അതേസമയം തന്റെ വ്യക്തജീവിതത്തെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടു വരാന്‍ അദ്ദേഹം ഒരിക്കലും താല്‍പര്യപ്പെട്ടിരുന്നില്ല. ബോളിവുഡിലെ പാര്‍ട്ടികളിലോ അഭിമുഖങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ അക്ഷയ് ഖന്നയെ ഒരിക്കലും കാണാന്‍ സാധിക്കില്ല.

അതേസമയം, സല്‍മാന്‍ ഖാനെ പോലെ ഇന്നും അവിവാഹിതനായി തുടരുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് അക്ഷയ് ഖന്ന. പക്ഷെ ഒരിക്കല്‍ അക്ഷയ് ഖന്ന വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ ഓഫ് സ്‌ക്രീന്‍ പ്രണയ വാര്‍ത്തകളിലൊന്നായിരുന്നു അത്. ഐക്കോണിക് നായികയായ കരിഷ്മ കപൂറിനെയായിരുന്നു അക്ഷയ് വിവാഹം കഴിക്കാനിരുന്നത്. എന്നാല്‍ ആ വിവാഹം നടന്നില്ല. ആ കഥ വായിക്കാം തുടര്‍ന്ന്.
ബോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വിനോദ് ഖന്നയുടെ മകനാണ് അക്ഷയ് ഖന്ന. 1997 ല്‍ പുറത്തിറങ്ങിയ ഹിമാലയ പുത്ര എന്ന സിനിമയിലൂടെയായിരുന്നു അക്ഷയ് ഖന്നയുടെ അരങ്ങേറ്റം. പിന്നീട് ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ച താല്‍ ആണ് അക്ഷയ് ഖന്നയെ താരമാക്കി മാറ്റുന്നത്. അക്ഷയ് മാധ്യമങ്ങളില്‍ നിന്നും അകന്നു നിന്നുവെങ്കിലും മാധ്യമങ്ങള്‍ അക്ഷയ് ഖന്നയെ വെറുതെ വട്ടിരുന്നില്ല. അക്ഷയ് ഖന്നയും കരിഷ്മ കപൂറും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു.
മാത്രമല്ല, അക്ഷയും കരിഷ്മയും തമ്മിലുള്ള വിവാഹത്തിന് കരിഷ്മയുടെ അച്ഛന്‍ രണ്‍ദീര്‍ കപൂറിനും സമ്മതമായിരുന്നു. വിവാഹത്തെക്കുറിച്ച് അദ്ദേഹം അക്ഷയ് ഖന്നയുടെ പിതാവ് വിനോദ് ഖന്നയുമായി സംസാരിക്കാനും തയ്യാറായിരുന്നു. എന്നാല്‍ കരിഷ്മയുടെ അമ്മ ബബിതയ്ക്ക് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഇതാണ് വിവാഹത്തിലേക്ക് എത്തേണ്ടിയിരുന്ന ആ ബന്ധത്തെ തകര്‍ത്തത്.
അക്കാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു കരിഷ്മ. താരത്തിന്റെ ഓഫ് സ്‌ക്രീന്‍ പ്രണയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുന്‍നിര നായകനായ അജയ് ദേവ്ഗണുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് കരിഷ്മ അക്ഷയ് ഖന്നയുമായി പ്രണയത്തിലാകുന്നത്. തന്റെ കരിയറിന്റെ പീക്കിലായിരുന്നു കരിഷ്മ അപ്പോള്‍. അതിനാല്‍ വിവാഹം മകളുടെ കരിയറിനെ ബാധിക്കുമോ എന്ന് ബബിത ആശങ്കപ്പെട്ടിരുന്നു.

സ്വകാര്യ ജീവിതത്തെ സ്വകാര്യമായി വെക്കാന്‍ ആഗ്രഹിക്കുന്ന അക്ഷയ് ഖന്ന തന്റെ പ്രണയത്തെക്കുറിച്ച് എവിടേയും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അവിവാഹിതനായി തുടരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തിയിരുന്നു.
''ഞാന്‍ വിവാഹം കഴിക്കുമെന്ന് തോന്നുന്നില്ല. വിവാഹ ജീവിതം എനിക്ക് ചേരില്ല. കമ്മിറ്റ്മെന്റിനൊന്നും പറ്റുന്ന ആളല്ല ഞാന്‍ എന്നല്ല. ജീവിതരീതി തന്നെ മാറുന്നൊന്നാണ് വിവാഹം. വിവാഹം എല്ലാം മാറ്റിമറയ്ക്കും. പക്ഷെ എന്റെ ജീവിതത്തിന്റെ നിയന്ത്രണം എനിക്ക് തന്നെ വേണം. നമ്മളുടെ ജീവിതം മറ്റൊരാളുമായി പങ്കിടുമ്പോള്‍ അതിന്റെ നിയന്ത്രണവും നഷ്ടമാകും. പരസ്പരം നിയന്ത്രണവും കൈമാറണം'' എന്നായിരുന്നു അക്ഷയ് ഖന്ന അന്ന് പറഞ്ഞത്.


Click it and Unblock the Notifications











