നിശ്ചയം കഴിഞ്ഞിരുന്നു, വിവാഹത്തിലെത്തിയില്ല! രവീണയുമായുള്ള പ്രണയത്തെക്കുറിച്ച് അക്ഷയ് കുമാര്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് അക്ഷയ് കുമാര്‍. വാണിജ്യ വിജയം എന്നത് അക്ഷയ് കുമാര്‍ സിനിമകള്‍ക്ക് ഗ്യാരണ്ടിയാണ്. ഈ ലോക്ക്ഡൗണ്‍ കാലത്തും അക്ഷയ് കുമാര്‍ സിനിമകളുടെ ഒഴുക്കിന് തടസം നേരിട്ടിരുന്നില്ല. ലോക്ക്ഡൗണിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ബിഗ് ടിക്കറ്റ് സിനിമ അക്ഷയ് കുമാറിന്റേതായിരുന്നു. പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ സൂര്യവംശിയിലും അക്ഷയ് കുമാറായിരുന്നു നായകന്‍. വര്‍ഷങ്ങളായി ഹിറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ട് തന്റെ താരമൂല്യത്തെ വര്‍ധിപ്പിക്കുകയാണ് അക്ഷയ് കുമാര്‍. സിനിമ പോലെ തന്നെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും.

അക്ഷയ് കുമാറിന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍, രേഖ, ട്വിങ്കിള്‍ ഖന്ന തുടങ്ങിയ നടിമാരുമായുള്ള അക്ഷയ് കുമാറിന്റെ പ്രണയങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. പലതും വലിയ പൊട്ടിത്തെറിക്കള്‍ക്ക് ശേഷമായിരുന്നു അവസാനിച്ചത്. ട്വിങ്കിളും അക്ഷയും തമ്മിലുള്ള പ്രണയവും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് ബോളിവുഡിലെ പവര്‍ കപ്പിളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്ന.

തൊണ്ണൂറുകളില്‍

എന്നാല്‍ തൊണ്ണൂറുകളില്‍ അക്ഷയ് കുമാറിനൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ട പേര് രവീണ ടണ്ടന്റേതായിരുന്നു. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാണ് രവീണ. ഒരുപാട് ഹിറ്റുകളില്‍ നായികയായി എത്തിയ രവീണ ഇന്നും ആരാധകരുടെ പ്രിയങ്കരിയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയായിരുന്നു രവീണ അന്ന് കടന്നു പോയിയരുന്നത്. അക്ഷയ് കുമാറും രവീണയും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയിരുന്നു. മൊഹ്‌റ എന്ന സിനിമയുടെ റിലീസോടെ ഇരുവരും കടുത്ത പ്രണയത്തിലാവുകയായിരുന്നു.

 പ്രണയം

തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു പേരും പഞ്ചാബി കുടുംബത്തില്‍ നിന്നും വരുന്നവരായിരുന്നു. അതായിരുന്നു അവരെ അടുപ്പിച്ച ഘടകവും. പല വേദികളിലും പരിപാടികളിലും രവീണയും അക്ഷയ് കുമാറും ഒരുമിച്ച് എത്തിയിരുന്നു. പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചിന്തകളും പതിയെ ഇരുവര്‍ക്കുമിടയില്‍ ഉയര്‍ന്നു വരികയായിരുന്നു. അമ്പലത്തില്‍ വച്ച് രഹസ്യമായി അക്ഷയ് കുമാറും രവീണ ടണ്ടനും വിവാഹ നിശ്ചയവും നടത്തിയിരുന്നു. നിശ്ചയത്തിന് അക്ഷയ് കുമാറിന്റെ കുടുംബവും എത്തിയിരുന്നു. അതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ രവീണ തന്നെ വെളിപ്പെടുത്തുകയുണ്ടായി.

സാധാരണ ജീവിതം

''സ്വയം എടുത്ത തീരുമാനമായിരുന്നു. അറിയുന്നൊരാളുമായിട്ടായിരുന്നു നിശ്ചയം നടത്തിയത്. എനിക്കതായിരുന്നു വേണ്ടിയിരുന്നത്. ഒരു സാധാരണ ജീവിതമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. വിവാഹത്തിന് മുമ്പ് തന്നെ ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഷൂട്ട് അവസാനിക്കുന്ന ദിവസം പോയി വിവാഹം കഴിക്കാനായിരുന്നു ഞങ്ങള്‍ തീരുമാനിച്ചത്. ഞാന്‍ വീണ്ടും കരിയര്‍ ആരംഭിച്ചപ്പോള്‍ അവന്‍ പറഞ്ഞു, വിട്ടിട്ട് വരൂ നമുക്ക് വിവാഹം കഴിക്കാമെന്ന്. എന്നാല്‍ ഒരിക്കല്‍ ഞാന്‍ കരിയറിന് മുകളില്‍ നിന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരിയറിനെ നിനക്ക് മുകളില്‍ തിരഞ്ഞെടുക്കുകയാണെന്ന്'' എന്നായിരുന്നു രവീണ പറഞ്ഞത്.

വിവാഹ നിശ്ചയം


''വിശാലമായൊരു വിവാഹ നിശ്ചയം തന്നെ നടന്നിരുന്നു. പൂജാരികള്‍ വന്ന് പൂജ നടത്തി. അവന്റെ കുടുംബവും എന്റെ കുടുംബവും ഡല്‍ഹിയില്‍ നിന്നുമെത്തിയിരുന്നു. അവന്റെ കുടുംബത്തിലെ മുതിര്‍ന്നൊരാളാണ് എന്റെ തലയില്‍ ചുവന്ന ദുപ്പട്ടയിട്ടത്. എന്നാല്‍ പിന്നീട് അത് വിവാഹമാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുകയായിരുന്നു'' എന്തായാലും വിവാഹത്തിന് മുമ്പ് 1998 ല്‍ രവീണയും അക്ഷയ് കുമാറും പിരിയുകയായിരുന്നു. ഇതിനോടകം തന്നെ പക്ഷെ അക്ഷയ് കുമാറും രവീണ ടണ്ടനും രഹസ്യമായി വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നീണ്ട നാള്‍ ഇതേക്കുറിച്ച് മൗനം പാലിച്ച അക്ഷയ് കുമാര്‍ പിന്നീട് തന്റെ വിവാഹ വാര്‍ത്തകളോട് പ്രതകരിച്ചിരുന്നു.

''അത് വെറുമൊരു വിവാഹ നിശ്ചയം മാത്രമായിരുന്നു. പിന്നീടത് പിരിയുകയും ചെയ്തു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നില്ല'' എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്. എന്നാല്‍ പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. താനും രവീണയും പ്രണയത്തകര്‍ച്ചയ്ക്ക് ശേഷവും ഒരുപാട് നാള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്ന് അക്ഷയ് കുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
തിരിച്ചുവരവ്

പത്തര്‍ കേ ഫൂല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രവീണയുടെ അരങ്ങേറ്റം. പിന്നീട് പരമ്പര, അന്ദാസ് അപ്പ്‌നാ അപ്പ്‌നാ, മൊഹ്‌റ, മേം കില്ലാഡി തു അനാരി, ഖില്ലാഡിയോം ക ഖില്ലാഡി, ദീവാന മസ്താന, ദുല്‍ഹെ രാജ, ശൂല്‍, അക്‌സ്, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ധാമന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അതേസമയം വിവാഹ ശേഷം രവീണ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ശക്തമായി തിരികെ വന്നിരിക്കുകയാണ് രവീണ. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആര്യണകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. രവീണയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും സീരീസ് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രവീണയുടെ ഡിജിറ്റല്‍ അരങ്ങേറ്റമായിരുന്നു ആരണ്യക്. കെജിഎഫ് ടുവിലൂടെ ബിഗ് സ്‌ക്രീനിലേക്കും രവീണ തിരികെ വരികയാണ്. ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ വേഷമാണ് രവീണ അവതരിപ്പിക്കുന്നത്.

അതേസമയം അത്രംഗി രേയാണ് അക്ഷയ് കുമാറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സാറ അലി ഖാനും ധനുഷുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്. നേരത്തെ തീയേറ്ററിലെത്തിയ സൂര്യവംശി വന്‍ വിജയമായി മാറിയിരുന്നു. ലോക്ക്ഡൗണ്‍ കാലത്തും തുടര്‍ച്ചയായി സിനിമകള്‍ സമ്മാനിച്ച താരത്തിന്റേതായി 2022 ല്‍ പുറത്തിറങ്ങാനുള്ളത് ആറ് സിനിമകളാണ്. ബച്ചന്‍ പാണ്ഡെ, രാം സേതു, പൃഥ്വിരാജ്, രക്ഷാ ബന്ധന്‍, തുടങ്ങിയ സിനിമകളാണ് ഈ വര്‍ഷം തീയേറ്ററുകളിലേക്ക് എത്തുക. റിലീസിന് തയ്യാറായി നില്‍ക്കുകയായിരുന്നു പൃഥ്വിരാജ്. എന്നാല്‍ ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് റിലീസ് നീട്ടിവച്ചിരിക്കുകയാണ്.

Read more about: akshay kumar raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X