കരീന തന്റെ മുഖത്ത് തുപ്പിയെന്ന് അക്ഷയ് കുമാര്‍; ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി പിന്നീട് സൂപ്പര്‍ നായികയായി മാറിയ താരം. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് കരീന. അക്ഷയ് കുമാറും കരീനയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഗുഡ് ന്യൂസ്. കരീനയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രമാണ് ഗുഡ് ന്യൂസ്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ദ കപില്‍ ശര്‍മ്മ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാര്‍ മനസ് തുറന്നത്.

ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന്റെ മുഖത്ത് കരീന പലവട്ടം തുപ്പിയെന്നായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. അത് മാത്രമല്ല, ഇക്കാരണം കൊണ്ട് തനിക്ക് വീണ്ടും മേക്കപ്പ് ഇടേണ്ടി വരിക വരെ വന്നുവെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ''പ്രസവ രംഗം ചിത്രീകരിക്കുകയായിരുന്നു. കരീന ഉച്ചത്തില്‍ നിലവിളിക്കുകയും പുഷ് ചെയ്യുകയും ചെയ്യണമായിരുന്നു. ഇതിനിടെ അവള്‍ എന്റെ മുഖത്തേക്ക് തുപ്പിക്കൊണ്ടേയിരിക്കുകയായിരുന്നു'' എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.

Akshay Kumar

ഇതോടെ തനിക്ക് വീണ്ടും മേക്കപ്പ് ചെയ്യേണ്ടി വന്നുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. രസകരമായ അനുഭവം കാണികളെ ചിരിപ്പിക്കുകയായിരുന്നു. അക്ഷയ് കുമാറിനും കരീന കപൂറിനുമൊപ്പം കിയാര അദ്വാനിയും ദില്‍ജീത്ത് ദൊസാഞ്ജും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗുഡ് ന്യൂസ്. 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറുകയായിരുന്നു. മക്കളില്ലാത്ത രണ്ട് ദമ്പതികള്‍ കുഞ്ഞിന് ജന്മം നല്‍കാനായി ശാസ്ത്രീയ മാര്‍ഗ്ഗം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ഈ കോമഡി ചിത്രം പറഞ്ഞിരുന്നത്.

അതേസമയം അക്ഷയ് കുമാര്‍ നായകനായ ബെല്‍ബോട്ടം കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലെത്തിയിരുന്നു. വാണി കപൂറും ലാറ ദത്തയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്ഷയ് കുമാറിന്റെ സ്ഥിരം രക്ഷകന്‍ വേഷം തന്നെയാണ് ബെല്‍ബോട്ടം എന്നും അമിതമായ രാജ്യസ്‌നേഹം വിളമ്പുന്നുവെന്നുമാണ് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനം.

അതേസമയം ഈയ്യടുത്തായിരുന്നു കരീന കപൂര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമത്തെ മകന് ജഹാംഗീര്‍ എന്നാണ് കരീനയും സെയ്ഫും പേരിട്ടിരിക്കുന്നത്. പക്ഷെ കുട്ടിയുടെ പേരിനെ ചൊല്ലി താരദമ്പതിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. നേരത്തെ മൂത്ത മകന്‍ തൈമുറിന്റെ പേരിനെ ചൊല്ലിയും സമാനമായ രീതിയിലുള്ള വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് സെയ്ഫും കരീനയും ചെയ്യുന്നത്.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന കരീന വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയുടെ പൂര്‍ത്തിയാകാനുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനായി കരീന എത്തുകയായിരുന്നു. ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തില്‍ ആമിര്‍ ഖാനൊപ്പം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. കരീനയുടേതായി നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്.

അതേസമയം സൂര്യവംശിയാണ് അക്ഷയ് കുമാറിന്റെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. ഇതിന് പിന്നാലെ ബച്ചന്‍ പാണ്ഡെ, അത്രംഗി രേ, രാം സേതു, രക്ഷ ബന്ധന്‍, സിന്‍ഡ്രല്ല, ഓ മൈ ഗോഡ് 2 തുടങ്ങി നിരവധി വലിയ സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരജോഡിയാണ് അക്ഷയ് കുമാറും കരീന കപൂറും. ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ഗുഡ് ന്യൂസ്.

Read more about: akshay kumar kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X