For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് കുമാര്‍ ഗേ ആണ്, സെയ്ഫ് അലി ഖാനുമായി പ്രണയത്തില്‍! കരണിനോട് അക്ഷയ് പറഞ്ഞത്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായി മുന്നേറുന്ന താരമാണ് അക്ഷയ് കുമാര്‍. താരത്തിന്റെ സിനിമകള്‍ ഹിറ്റായി മാറുമ്പോഴും വ്യക്തിജീവിതത്തിലെ പല പ്രതികരണങ്ങളും പ്രസ്താവനകളും രാഷ്ട്രീയ ബന്ധവുമൊക്കെ വിവാദങ്ങള്‍ക്ക് ഇടയാകാറുണ്ട്.

  Also Read: ഞാന്‍ നായികയെ കെട്ടിപ്പിടിച്ചാല്‍ കുശുമ്പില്ല, പക്ഷെ ചോദ്യങ്ങളുണ്ടാകും; അമൃതയെക്കുറിച്ച് ബാല അന്ന്‌

  ഒരിക്കല്‍ അക്ഷയ് കുമാര്‍ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ നടത്തിയ പ്രസ്താവനയും വലിയ വിവാദമായി മാറിയിരുന്നു. തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഒരു ഗോസിപ്പിനെക്കുറിച്ചായിരുന്നു അക്ഷയ് കുമാര്‍ മനസ് തുറന്നത്. താരത്തിന്റെ പ്രതികരണം ചര്‍ച്ചയായി മാറുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ അതിഥികളായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്നും വിവാദങ്ങളാല്‍ സമ്പന്നമാണ്. താരങ്ങളുടെ പല പ്രസ്താവനകളും കരണിന്റെ ചോദ്യങ്ങളുമൊക്കെ ബോളിവുഡില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് തിരികൊളുത്തിയ ചരിത്രമുണ്ട്.

  അതേസമയം കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുക എന്നത് ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്തിയെന്നതിന്റെ അംഗീകാരമായും കണക്കാക്കപ്പെടാറുണ്ട്. താരകുടുംബങ്ങളുടെ പാരമ്പര്യമുള്ള ഇന്‍സൈഡര്‍ എന്ന് അവകാശപ്പെടുന്ന താരങ്ങളെ മാത്രമെ അതിഥികളായി വിളിക്കാറുള്ളുവെന്നും അല്ലാത്തവരെ മാറ്റി നിര്‍ത്താറുണ്ടെന്നും ഷോയ്‌ക്കെതിരെ വിമര്‍ശനം ഉയരാറുണ്ട്.


  അങ്ങനെയിരിക്കെയാണ് 2014 ല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി അക്ഷയ് കുമാര്‍ എത്തുന്നത്. തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വലിയ കിംവദന്തി എന്താണെന്നായിരുന്നു അക്ഷയ് കുമാറിനോട് കരണ്‍ ചോദിച്ചത്. ഇതിന് അക്ഷയ് കുമാര്‍ നല്‍കിയ മറുപടി താന്‍ ഗേ ആണെന്നും തുഷാര്‍ കപൂറും സെയ്ഫ് അലി ഖാനുമുമായി പ്രണയത്തിലാണെന്നുമാണെന്നായിരുന്നു. എന്താണ് അങ്ങനൊരു കിംവദന്തി വരാന്‍ കാരണമായതെന്ന് കരണ്‍ ചോദിച്ചു.

  തനിക്കറിയില്ലെന്നും തന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ എന്നുമായിരുന്നു അക്ഷയ് കുമാര്‍ നല്‍കിയ മറുപടി. തന്റെ ഭൂതകാലം നോക്കിയാലും അങ്ങനെ തോന്നില്ലെന്ന് അക്ഷയ് കുമാര്‍ പറയുന്നുണ്ട്. ബോളിവുഡിലെ കാസനോവയായിട്ടായിരുന്നു ഒരുകാലത്ത് അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചിരുന്നത്. ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിക്കുന്നതിന് മുമ്പായി ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍, രേഖ തുടങ്ങിയ താരങ്ങളുമായുള്ള അക്ഷയ് കുമാറിന്റെ പ്രണയ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു.

  പിന്നാലെ എന്തുകൊണ്ടാണ് താന്‍ കോഫി വിത്ത് കരണില്‍ ഇതുവരെ അതിഥിയായി എത്താതിരുന്നതെന്നും അക്ഷയ് വെളിപ്പെടുത്തുന്നുണ്ട്. ''നീ ചോദിക്കുന്നത് വിവാദ ചോദ്യങ്ങളാണ്. അതിനൊക്കെ ഇത്തരം പറഞ്ഞ് മറ്റൊരാളുടെ അപ്രീതി നേടാന്‍ താല്‍പര്യമില്ല. മറ്റൊരാളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് ഞാന്‍ വരാതിരുന്നത്. നിന്നെ ഞാന്‍ പുറത്ത് വച്ചോ എന്റെ വീട്ടില്‍ വച്ചോ കാണാം. നീയെന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ്. അത് മതി. ക്യാമറയ്ക്ക് മുന്നില്‍ എന്തെങ്കിലും പറഞ്ഞ് പ്രശ്‌നത്തിലാകണ്ട'' എന്നായിരുന്നു താരത്തിന്റെ മറുപടി.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം കോഫി വിത്ത് കരണ്‍ തിരിച്ചുവരികയാണ്. ജൂലൈ ഏഴ് മുതലാണ് ഷോയുടെ സംപ്രേക്ഷണം ആരംഭിക്കുക. ഇത്തവണ അതിഥികളായി ആരൊക്കെയാകും എത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത ഇത്തവണ ആദ്യമായി കോഫി വിത്ത് കരണില്‍ അതിഥിയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് തുടങ്ങിയവരും അതിഥികളായി എത്തുമെന്നാണ് കരുതപ്പെടുന്നത്.

  സാമ്രാട്ട് പൃഥ്വിരാജ് ആണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മാനുഷി ചില്ലറും സഞ്ജയ് ദത്തുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രക്ഷാ ബന്ധന്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പിന്നാലെ രാം സേതു, സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്ക് തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

  English summary
  When Akshay Kumar Revealed The Biggest Rumour About Him In Koffee With Karan Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X