For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണം കാരണം ചുംബിച്ചില്ല, കൈ പിടിച്ചില്ല; അക്ഷയ് കുമാറിനെ ഉപേക്ഷിച്ച് കാമുകി!

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ തന്നെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് അക്ഷയ് കുമാര്‍. ആക്ഷന്‍ ഹീറോയായും കോമഡിയുമൊക്കെ ചെയ്ത് കയ്യടി നേടിയ താരമാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റുകളിലെ നായകന്‍. സിനിമ പോലെ തന്നെ അക്ഷയ് കുമാറിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.\

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  അക്ഷയ് കുമാറിന്റെ പ്രണയ ജീവിതവും എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. കരിയറിന്റെ പല ഘട്ടങ്ങളിലായി നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട് അക്ഷയ് കുമാറിന്. രവീണ ടണ്ടന്‍ മുതല്‍ പിന്നീട് ജീവിതപങ്കാളിയായി മാറിയ ട്വിങ്കിള്‍ ഖന്ന വരെയുള്ളവരുമായി അക്ഷയ് കുമാര്‍ പ്രണയത്തിലായിട്ടുണ്ട്. ബോളിവുഡിലെ കാസനോവ എന്നൊരു ഇമേജുണ്ടായിരുന്നു അക്ഷയ് കുമാറിന്.

  എന്നാല്‍ ഒരിക്കല്‍ അക്ഷയ് കുമാറിനെ താരത്തിന്റെ കാമുകി ഉപേക്ഷിച്ചു പോയിട്ടുണ്ട്. അതിനുള്ള കാരണമാണ് രസകരം. ഒരിക്കല്‍ കപല്‍ ശര്‍മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാര്‍ ആ കഥ പങ്കുവച്ചത്. ഹൗസ്ഫുള്‍ 4ന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അക്ഷയ് കുമാര്‍. ഒപ്പം ചിത്രത്തിലെ മറ്റ് താരങ്ങളുമുണ്ടായിരുന്നു. താരം പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കജോള്‍ അറിയാതെ ചുംബന രംഗം, സിനിമ കണ്ടതും തോക്കെടുത്ത് താരം; മാപ്പ് പറഞ്ഞെന്ന് അജയ്

  താന്‍ തീവ്രമായി പ്രണയത്തിലായിരുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. മൂന്ന് നാല് തവണ ആ പെണ്‍കുട്ടിയ്‌ക്കൊപ്പം ഡേറ്റിന് പോവുകയും ചെയ്തു. ഒരിക്കല്‍ സിനിമയ്ക്കും പോയി. പിന്നീടൊരിക്കില്‍ ഉഡുപ്പി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും പോയെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

  ''പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ഞാന്‍ വല്ലാതെ നാണക്കാരന്‍ ആയിരുന്നുവെന്നതാണ്. ഞാന്‍ ഒരിക്കല്‍ പോലും അവളുടെ തോളില്‍ കയ്യിടുകയോ കൈ പിടിക്കുകയോ ചെയ്തിട്ടില്ല. അവള്‍ ഞാന്‍ അവളുടെ കൈ പിടിക്കുമെന്നും ചുംബിക്കുമെന്നുമൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാനൊരിക്കലും ചെയ്തില്ല. ഇതിനാല്‍ അവള്‍ എന്നെ ഉപേക്ഷിച്ചു പോയി'' എന്നായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ സംഭവത്തോടെ താന്‍ ഒരു പാഠം പഠിച്ചുവെന്നും അതോടെ ഡേറ്റിംഗിന്റെ കാര്യത്തില്‍ ഫുള്‍ യൂടേണ്‍ എടുത്തുവെന്നുമാണ് അക്ഷയ് കുമാര്‍ പറയുന്നത്.

  അതേസമയം തന്റെ കരിയറില്‍ വളരെ മോശം സമയത്തിലൂടെയാണ് അക്ഷയ് കുമാര്‍ കടന്നു പോകുന്നത്. എല്ലാ മാസവുമെന്ന വണ്ണം റിലീസുകളുണ്ടെങ്കിലും സിനിമകളെല്ലാം പരാജയമായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാ ബന്ധന്‍, കട്ട്പുത്ത്‌ലി തുടങ്ങിയ സിനിമകളൊക്കെ പരാജയങ്ങളായിരുന്നു. കഴിഞ്ഞ ദിവസം റിലീസായ രാം സേതുവും വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്.

  സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. മലയാളത്തില്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. അക്ഷയ്‌ക്കൊപ്പം ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ഓ മൈ ഗോഡ് 2, ക്യാപ്‌സൂള്‍ ഗില്‍ എന്നീ സിനിമകളും അണിയറയിലുണ്ട്. ദേശീയ അവാര്‍ഡ് നേടിയ തമിഴ് ചിത്രം സൂരരൈ പൊട്രിന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്. ഹിന്ദി റീമേക്കും ഒരുക്കുന്നത് സുധ കൊങ്കരയാണ്.

  Read more about: akshay kumar
  English summary
  When Akshay Kumar Was Dumped By Girlfriend Because He Didn't Kiss Or Hold Her Arm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X