'21 വയസിന്റെ വ്യത്യാസം, ആലിയ പൂജ ഭട്ടിന്റേയും മഹേഷ് ഭട്ടിന്റേയും മകള്‍'; വാര്‍ത്തകള്‍ക്കെതിരെ താരങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. ഐക്കോണിക് സംവിധായകന്‍ മഹേഷ് ഭട്ടിന്റേയും നടി സോണി രാസ്ദാന്റേയും മകളാണ് ആലിയ ഭട്ട്.ബോളിവുഡിലെ വലിയ സിനിമാ കുടുംബമാണ് ഭട്ട് കുടുംബം. ഒരുകാലത്തെ സൂപ്പര്‍ നായികയും സംവിധായകയുമൊക്കെയായ പൂജ ഭട്ട് ആലിയയുടെ സഹോദരിയാണ്. ഈ പാതയിലൂടെയാണ് ആലിയയും സിനിമയിലെത്തുന്നത്.

മഹേഷ് ഭട്ടിന്റെ ആദ്യ വിവാഹത്തിലെ മകളാണ് പൂജ ഭട്ട്. ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു പൂജ ഭട്ട്. എന്നും വിവാദങ്ങളും പൂജയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ മഹേഷ് ഭട്ടും പൂജ ഭട്ടും ലിപ് ലോക്ക് ചെയ്തത് ബോളിവുഡിലെ ഇളക്കി മറിച്ച വിവാദമായിരുന്നു. പിന്നീട് പൂജ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ താന്‍ അവളെ കല്യാണം കഴിച്ചേനെ എന്നും മഹേഷ് ഭട്ട് പറഞ്ഞിരുന്നു.

Alia Bhatt

അതുപോലെ വലിയ ചര്‍ച്ചയായി മാറിയ വിവാദമായിരുന്നു ആലിയ ഭട്ട് പൂജ ഭട്ടിന്റേയും മഹേഷ് ഭട്ടിന്റേയും മകള്‍ ആണെന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ആലിയയാണ് ഈ വിവാദത്തെക്കുറിച്ച് സംസാരിച്ചത്. തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വലിയ കിംവദന്തി എന്താണെന്ന് കരണ്‍ ചോദിച്ചപ്പോഴാണ് ആലിയയുടെ പ്രതികരണം. ''ഞാന്‍ മഹേഷ് ഭട്ടിന്റേയും പൂജ ഭട്ടിന്റേയും മകള്‍ ആണെന്ന്'' എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

പിന്നീട് ടു സ്റ്റേറ്റ്‌സിന്റെ പ്രൊമോഷനിടെ വീണ്ടും അതേക്കുറിച്ച് ആലിയ ഭട്ട് സംസാരിക്കുന്നുണ്ട്. ''എന്നോട് ഒരിക്കല്‍ അച്ഛന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. അത് എന്നെ ബാധിച്ചിരുന്നില്ലെന്നും ഞാന്‍ അന്ന് കുട്ടിയായിരുന്നതിനാല്‍ അതൊന്നും കാര്യമാക്കfയിരുന്നില്ലെന്നും പറഞ്ഞു. അടുത്ത ദിവസം ഞാന്‍ കാണുന്നത് ഞാന്‍ പൂജയുടേയും മഹേഷ് ഭട്ടിന്റേയും മകള്‍ ആണെന്നാണ്. ഇത് വിവരക്കേടാണ്. ഇത് എഴുതിയ ആള്‍ക്ക് ചികിത്സ വേണ്ടി വരും'' എന്നാണ് ആലിയ പറഞ്ഞത്.

Alia Bhatt

ഈയ്യടുത്ത് ബിഗ് ബോസ് ഒടിടിയില്‍ മത്സരാര്‍ത്ഥിയായി പൂജ ഭട്ട് എത്തിയിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം ആലിയ ഭട്ട് തന്റെ മകളാണെന്ന ഗോസിപ്പുകളോട് പൂജ ഭട്ടും പ്രതികരിച്ചിരുന്നു. 'നമ്മുടെ രാജ്യത്ത് ഇത് പുതിയ കാര്യമല്ല. മറ്റൊരാളുടെ സഹോദരനെ കുറിച്ചോ സഹോദരിയെ കുറിച്ചോ അവരുടെ ബന്ധങ്ങളെ കുറിച്ചോ സംസാരിക്കുന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. അപ്പോള്‍ ഇതിനെ എങ്ങനെ നേരിടും?. ഇതിനോടെല്ലാം പ്രതികരിക്കുന്നത് എന്തിനാണ്. തികച്ചും അസംബന്ധമാണ്. ആലിയയുമായി വളരെ അടുത്ത ബന്ധമാണുളളത്' എന്നായിരുന്നു പൂജയുടെ പ്രതികരണം.

മഹേഷ് ഭട്ടിന്റെയും കിരണ്‍ ഭട്ടിന്റെയും മകളാണ് പൂജ ഭട്ട്. 1972ലാണ് പൂജാ ഭട്ട് ജനിക്കുന്നത്. ഇരുവരും വേര്‍പിരിഞ്ഞ് കുറച്ച് വര്‍ഷങ്ങള്‍ക്കകം മഹേഷും സോണി റസ്ദാനും വിവാഹിതരായി. ഈ ബന്ധത്തിലാണ് ഷഹീന്‍ ഭട്ട്, ആലിയ ഭട്ട് എന്നിങ്ങനെ രണ്ട് മക്കള്‍ മഹേഷിന് പിറക്കുന്നത്. പൂജയും ആലിയയും തമ്മില്‍ 21 വയസിന്റെ വ്യത്യാസമുണ്ട് മഹേഷ് ഭട്ടും കുടുംബവുമായി പൂജക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴായി സഹോദരങ്ങള്‍ സമയം ചെലവിടുന്നതിന്റെ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

More from Filmibeat

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X