For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയുടെ ഈ സ്വഭാവത്തോട് ദേഷ്യം; ഭര്‍ത്താവിന്റെ മുന്‍ കാമുകിയെക്കുറിച്ച് ആലിയ

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയ ഭട്ടും കത്രീന കൈഫും. ഒരുപാട് ആരാധകരുള്ള, ഹിറ്റ് സിനിമകള്‍ പോക്കറ്റിലുള്ള സൂപ്പര്‍ നായികമാരാണ് ഇരുവരും. ഇരുവരും തീര്‍ത്തും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ എന്നത് പോലെ തന്നെ വളരെ അടുത്ത സുഹൃത്തുക്കളുമാണ് ആലിയയും കത്രീനയും.

  Also Read: കാത്തിരിപ്പ് നീണ്ടു പോയി,ഞാൻ ​തകർന്നു പോയിരുന്നു; ഇരട്ടക്കുട്ടികളുടെ അമ്മയായതിനെക്കുറിച്ച് ചിൻമയി

  സിനിമ കുടുംബത്തില്‍ നിന്നുമാണ് ആലിയ സിനിമയിലെത്തുന്നത്. മുന്‍നിര സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായ ആലിയ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് അരങ്ങേറുന്നത്. വന്‍ ലോഞ്ചിംഗോടെ വന്ന ആലിയയുടെ കരിയര്‍ അധികം വൈകാതെ തന്നെ കുതിക്കുകയായിരുന്നു. നെപ്പോ കിഡ് എന്ന വിമര്‍ശനം അന്നും ഇന്നും കേള്‍ക്കുന്ന താരം കൂടിയാണ് ആലിയ. എന്നാല്‍ തന്റെ പ്രകടനം കൊണ്ട് വിമര്‍ശകരെ തിരുത്താന്‍ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്.

  എന്നാല്‍ കത്രീനയാകട്ടെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെയാണ് സിനിമയിലെത്തുന്നത്. ആദ്യ സിനിമ തന്നെ വന്‍ പരാജമായിരുന്നു. പിന്നാലെ വന്ന സിനിമകളും പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്ന് ഹിറ്റുകള്‍ക്ക് ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് കത്രീന കൈഫ്.

  അതേസമയം കത്രീനയേയും ആലിയയേയും പരസ്പരം ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. കത്രീനയും ആലിയയും വിവിധ കാലങ്ങളിലായി രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായവര്‍ കൂടിയാണ്. ആലിയയും രണ്‍ബീറും ഏറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കുകയും ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. ആലിയയുമായി പ്രണയത്തിലാകുന്നതിന് മുമ്പായി കത്രീനയുമായി പ്രണയത്തിലായിരുന്നു രണ്‍ബീര്‍.

  എങ്കിലും കത്രീനയും ആലിയയും തമ്മിലുള്ള സൗഹൃദത്തെ ഇത് ഒരിക്കലും ബാധിച്ചിട്ടില്ലെന്നതാണ് വസ്തുതയാണ്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് പല വേദികൡലുമെത്തിയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ് വിത്ത് വോഗ്. ഇരുവരുടേയും സൗഹൃദം വെളിവാകുന്നതായിരുന്നു ഈ അഭിമുഖം. അതേസമയം പരസ്പരം ഇഷ്ടപ്പെടാത്ത കാര്യങ്ങളും ഇരുവരും തുറന്ന് പറയുന്നുണ്ട്.

  കത്രീന കൈഫിനെക്കുറിച്ച് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന് വെളിപ്പെടുത്താന്‍ നേഹ ആലിയയോട് ആവശ്യപ്പെടുകയായിരുന്നു. ''എനിക്ക് അരിശം തോന്നുന്നൊരു കാര്യം മെസേജുകള്‍ക് മറുപടി നല്‍കുന്ന കാര്യത്തില്‍ കത്രീന വളരെ മോശമാണെന്നതാണ്'' എന്നായിരുന്നു ആലിയയുടെ മറുപടി. എന്നാല്‍ ഇതിന് മറുപടിയുമായി കത്രീനയെത്തി. ''ആലിയയുടെ അരിശം തോന്നുന്ന കാര്യം അവള്‍ നമ്മളുടെ മെസേജ് വായിക്കം, പക്ഷെ മറുപടി തരില്ല എന്നതാണ്'' എന്നായിരുന്നു കത്രീനയുടെ മറുപടി.


  അതുപോലെ തന്നെ കത്രീന തന്റെ വികാരങ്ങള്‍ പുറത്ത് കാണിക്കുകയോ അവയെക്കുറിച്ച് സംസാരിക്കുകയോ ചെയ്യാറില്ലെന്നും ആലിയ പറഞ്ഞു. എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ കത്രീന കൂട്ടാക്കിയില്ല.

  വളരെ അടുത്ത സുഹൃത്തുക്കളായ കത്രീനയും ആലിയയും ഓണ്‍ സ്‌ക്രീനില്‍ ആദ്യമായി ഒരുമിക്കുകയാണ്. ജീ ലേ സരയിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു റോഡ് മൂവിയാണ്. സോയ അക്തറും റീമ കട്ട്ഗിയും ഫര്‍ഹാനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ പുതിയ സിനിമ. രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന സിനിമയാണിത്. അതേസമയം ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള സിനിമ. സല്‍മാന്‍ ഖാനാണ് ചിത്രത്തിലെ നായകന്‍. ഡാര്‍ലിംഗ്‌സ് ആണ് ആലിയയുടെ പുതിയ സിനിമ. 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  When Alia Bhatt Revealed An Annoying Habbit Of Katrina Kaif And This Is Her Response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X