For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വഞ്ചന ഞാൻ സഹിക്കില്ല; ദീപികയെ അടുത്തിരുത്തി ആലിയ ഭട്ട് പറഞ്ഞത്

  |

  ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും അടുത്തിടെയാണ് വിവാഹം കഴിച്ചത്. ഏപ്രിലിൽ നടന്ന വിവാഹത്തിന് ശേഷം ഇരുവരും ഇപ്പോൾ മാതാപിതാക്കളാവാൻ പോവുകയുമാണ്. ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ പുതിയ സിനിമ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷൻ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്കുകളിലാണിപ്പോൾ. സന്തുഷ്ടകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരെക്കുറിച്ചും ​ഗോസിപ്പുകൾ ഒഴിഞ്ഞ സമയമില്ലാത്ത ഒരു കാലവുമുണ്ടായിരുന്നു. രൺബീർ കപൂറിന്റെ മുൻ പ്രണയങ്ങളായിരുന്നു ഇതിൽ പ്രധാനം.

  മികച്ച നടനാണെങ്കിലും നടനെ പലപ്പോഴും ഒരു ഫ്ലേർട്ടിം​ഗ് ബോയ് ആയിട്ടാണ് ബി ടൗൺ മാധ്യമങ്ങൾ ചിത്രീകരിച്ചത്. നടി ദീപിക പദുകോണുമായുള്ള പ്രണയം, ഇതിന് ശേഷം നടിയെ ഉപേക്ഷിച്ച് കത്രീന കൈഫുമായി പ്രണയത്തിലായത്. ഈ ബന്ധവും ഉപേക്ഷിച്ച് നടി ആലിയ ഭട്ടിനെ പ്രണയിച്ചതും വിവാഹം കഴിച്ചത് തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമായത്. തന്നെ ഒരു വഞ്ചകൻ ആയാണ് ചിത്രീകരിക്കപ്പെടുന്നത് എന്ന് അടുത്തിടെ രൺബീറും തുറന്നു പറഞ്ഞിരുന്നു.

  Also Read: ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്

  രൺബീറിന്റെ മുൻ കാമുകിമാരായ ദീപിക പദുകോണും കത്രീന കൈഫുമായും അടുത്ത സൗഹൃദമാണ് ഭാര്യ ആലിയ ഭട്ടിനുള്ളത്. മൂവരും ഈ സൗഹൃദത്തെ പറ്റി തുറന്ന് സംസാരിക്കാറുമുണ്ട്. മുമ്പൊരിക്കൽ കോഫി വിത്ത് കരണിൽ ദീപികയും ആലിയയും ഒരുമിച്ചെത്തിയിരുന്നു. തങ്ങളുടെ സൗഹൃദത്തെ പറ്റി ഇരുവരും വാചാലരാവുകയും ചെയ്തു.

  ഷോയിൽ കരൺ ചോദിച്ച റാപിഡ് ഫയർ ചോദ്യങ്ങൾത്ത് ആലിയ നൽകിയ മറുപടി അന്ന് ചർച്ചയായിരുന്നു. ഒരു ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുക എപ്പോഴാണെന്നായിരുന്നു കരണിന്റെ ചോദ്യം. മാനസിക വഞ്ചന നടത്തുമ്പോൾ എന്നാണ് ആലിയ നൽകിയ മറുപടി. വഞ്ചനയ്ക്ക് പേരുകേട്ട രൺബീറിന്റെ കാമുകി പറഞ്ഞത് എന്ന തരത്തിൽ ഈ പരാമർശം അന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി.

  Also Read: മോഹന്‍ലാലില്‍ നിന്നും തുടങ്ങി മമ്മൂട്ടിയില്‍ അവസാനിക്കും; ബ്രഹ്മാണ്ഡ സിനിമയിലെ സര്‍പ്രൈസിനെ കുറിച്ച് വിനയന്‍

  ആലിയയുടെ അടുത്തിരുന്നതാവട്ടെ രൺബീറിന്റെ വഞ്ചനയ്ക്കിരയായ ദീപിക പദുകോണും. രണ്ട് വർഷം ദീപികയുമായി പ്രണയത്തിലായിരുന്ന രൺബീർ കത്രീന കൈഫിനെ പരിചയപ്പെട്ട ശേഷമാണ് ദീപികയെ ഉപേക്ഷിച്ചത്. രൺബീറുമായി കടുത്ത പ്രണയത്തിലായ ദീപിക നടന്റെ പേരിലെ അക്ഷരങ്ങൾ ശരീരത്തിൽ പച്ച കുത്തുക വരെ ചെയ്തിരുന്നു. രൺബീറിനെതിരെ പിന്നീട് ദീപിക പരസ്യ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

  രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്നാണ് മുമ്പൊരിക്കൽ ദീപിക പറഞ്ഞത്. അതേസമയം പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ചെയ്തു. ബ്രേക്ക് അപ്പിന് ശേഷം ഇരുവരും ഒരുമിച്ച് തമാശ, യഹ് ജവാനി ഹെ ദിവാനി എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു.

  Also Read: നാളെ നിന്റെ മോശം സമയത്ത് ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും; ലോഹിതാദാസ് നൽകിയ ഉപദേശം

  ദീപികയ്ക്ക് ശേഷം രൺബീറുമായി പ്രണയത്തിലായ കത്രീന കൈഫ് നടനുമായി ലിവ്‍ ഇൻ റിലേഷനിലേക്കും കടന്നു. എന്നാൽ ആറു വർഷത്തിനുള്ളിൽ ഈ ബന്ധവും അവസാനിച്ചു. ജ​ഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും വേർപിരിഞ്ഞത്. ശേഷം കത്രീന നടൻ വിക്കി കൗശലുമായി പ്രണയത്തിലാവുകയും നടനെ വിവാഹം കഴിക്കുകയും ചെയ്തു.

  Read more about: deepika padukone alia bhatt
  English summary
  when alia bhatt revealed what is the deal breaker for her in relationship infront of deepika padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X