For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലില്‍ നിന്നും തുടങ്ങി മമ്മൂട്ടിയില്‍ അവസാനിക്കും; ബ്രഹ്മാണ്ഡ സിനിമയിലെ സര്‍പ്രൈസിനെ കുറിച്ച് വിനയന്‍

  |

  ഏറെ കാലത്തിന് ശേഷം വിനയന്റെ സംവിധാനത്തില്‍ ഒരു ബിഗ് ബജറ്റ് സിനിമ ഒരുങ്ങുകയാണ്. സിജു വിത്സനെ നായകനാക്കി പത്തൊന്‍പതാം നൂറ്റാണ്ട് എന്ന പേരിലാണ് വിനയന്റെ സിനിമയൊരുങ്ങുന്നത്. മലയാളത്തില്‍ നിന്നും വേറിട്ടൊരു സിനിമ പിറവിയെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് ചിത്രത്തിന്റെ വിശേഷങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

  അതേസമയം തന്റെ പേരില്‍ വിലക്ക് വന്നതിനെ കുറിച്ചും അത് പാടില്ലെന്ന് മമ്മൂട്ടി പരസ്യമായി പറഞ്ഞതിനെ കുറിച്ചുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിനയന്‍ പറയുന്നു. സിനിമയിലെ താരങ്ങളോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നം സംവിധായകന്‍ സൂചിപ്പിച്ചു.

  ഇത്രയും കാലം വലിയ സിനിമകളൊന്നും ചെയ്യാത്തതെന്താണെന്ന ചോദ്യത്തിന് വിനയന്‍ നല്‍കിയ മറുപടിയിങ്ങനെയാണ്.. 'അത്ഭുതദ്വീപ് സിനിമ കഴിഞ്ഞതിന് ശേഷം ഞാനും ചില സിനിമാ സംഘടനകളുമായി ഉടക്കിലായി. ഇതോടെ എന്നെ കൊണ്ട് സിനിമയേ ചെയ്യിക്കില്ലെന്ന അവസ്ഥയായി. പിടിച്ച് നില്‍ക്കാന്‍ കൈയ്യില്‍ കിട്ടിയവരെ വച്ച് ആവശ്യത്തിന് ടെക്‌നോളജി ഒന്നുമില്ലാതെ വാശി കാണിച്ച് സിനിമകള്‍ ചെയ്യുകയായിരുന്നു. ചിലരെ തോല്‍പ്പിച്ചു എന്ന സംതൃപ്തി നേടിയെന്നല്ലാതെ എന്റെ കരിയറില്‍ ആ സിനിമകളൊന്നും ഒരു ഗുണവും ചെയ്തില്ലെന്ന്' വിനയന്‍ പറഞ്ഞു.

  Also Read: സ്വര്‍ണമാല തട്ടിപ്പറിച്ചെന്ന് പറഞ്ഞ് ബിജു മേനോനെ അയാള്‍ തല്ലി; വാവിട്ട് കരഞ്ഞ് നടനും, ആ സംഭവത്തെ പറ്റി നടൻ

  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍.. 'ഈ സിനിമ പരിചയപ്പെടുത്തുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് ഈ സിനിമ അവസാനിക്കുന്നതും. ചെറിയ വിഭാഗം സംവിധായകരുമായി ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടെന്നല്ലാതെ എനിക്ക് ആരോടും വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോഴാണ് ഗോകുലം ഗോപാലനെ പോലെയുള്ള വലിയ നിര്‍മാതാവിനെ ഇഷ്ട സിനിമകള്‍ ചെയ്യാനായി കിട്ടുന്നതെന്നും വിനയന്‍ പറയുന്നു.

  Also Read: ലൈവ് ഉണ്ടായിരുന്നെങ്കിലും പലരുടെയും ഗെയിം പൊളിഞ്ഞേനെ; ബിഗ് ബോസിലെ സുഹൃത്തുക്കളെ കുറിച്ച് റിതു മന്ത്ര

  മലയാളത്തിലെ താരങ്ങളോട് എനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും വിനയന്‍ പറയുന്നു.നടീ നടന്മാരുമായിട്ടോ കഴിവുള്ള കലാകാരന്മാരെയോ എതിര്‍ത്തിട്ടില്ല. സിനിമയിലേ മേല്‍ക്കോയ്മകളോടുള്ള ചിലരുടെ നിലപാടുകളോടാണ് എനിക്ക് എതിര്‍പ്പ്. അതില്‍ മാറ്റമില്ല. സംഘടനകള്‍ ഉണ്ടാക്കുന്നത് ഒരാളുടെ ജോലി ഇല്ലാതാക്കാനും വിലക്ക് നല്‍കാനും ആകരുത്.

  Also Read: വിവാഹശേഷം ഇവരെങ്ങനെയാവും? എല്ലാവർക്കും കണ്‍ഫ്യൂഷനാണ്! ഭാര്യയ്ക്ക് സ്വർണം കൊടുത്തിട്ടില്ലെന്ന് രവീന്ദ്രര്‍

  വിനയനെ പോലെയുള്ളവരെ വിലക്കരുതെന്ന് 2017 ല്‍ അമ്മയുടെ യോഗത്തില്‍ പരസ്യമായി പറഞ്ഞത് മമ്മൂക്കയാണ്. ഇന്ത്യന്‍ സിനിമയുടെ തന്നെ സാരഥികളായ മമ്മൂട്ടിയും മോഹന്‍ലാലും പുതിയ സിനിമയില്‍ സഹകരിക്കുന്നുണ്ട്. കലാകാരന്‍ എന്ന നിലയില്‍ എന്നോടൊപ്പം അവരുണ്ട് എന്നറിയിക്കാന്‍ തന്നെയാണതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

  ഇനി മോഹന്‍ലാലിന്റെ കൂടെ തന്നെ പുതിയൊരു സിനിമ വരാന്‍ പോവുകയാണ്. അതിന്റെ കഥ ആലോചനയിലാണ്. അതിന് മുന്‍പ് തന്റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം കൂടി എത്തിയേക്കുമെന്നും വിനയന്‍ സൂചിപ്പിച്ചു. മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ടമുള്ള ഭീമനെ കേന്ദ്രകഥാപാത്രമാക്കി വണ്‍ലൈന്‍ കഥ ചെയ്ത് വച്ചിട്ടുണ്ട്.

  പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജുവിനെ വേറൊരു തലത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ആ സിനിമയിലിലും സിജുവിനെ വച്ച് മുന്നോട്ട് പോവും. വലിയ രീതിയില്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും സിജു മാത്രമാവും ഉണ്ടാവുക. മറ്റ് ഭാഷകളിലെ താരങ്ങളെ വച്ചാണ് ആ സിനിമ പൂര്‍ത്തിയക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

  Read more about: vinayan വിനയന്‍
  English summary
  Vinayan Opens Up About Mammootty And Mohanlal Also Part Of His Big Budjet Movie Pathonpathaam Noottandu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X