പെട്ടെന്ന് ഷാരൂഖിന്റെ വയറ്റില്‍ നിന്നൊരു ശബ്ദം കേട്ടു! ഷാരൂഖിന്റെ ഇഷ്ടമില്ലാത്ത ശീലത്തെക്കുറിച്ച് ആലിയ

ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. സിനിമ കുടുംബങ്ങളുടെ പിന്തുണയോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ കടന്നുവരികയും ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമായി വളര്‍ന്ന ഷാരൂഖ് ഖാന്‍ പലര്‍ക്കുമൊരു പ്രചോദനമാണ്. ഓണ്‍സ്‌ക്രീനിലെ ഷാരൂഖിനെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ടവനാണ് ഓഫ് സ്‌ക്രീനിലെ ഷാരൂഖ് ഖാനും. അഭിമുഖങ്ങളിലും മറ്റും തുറന്ന സംസാരത്തിലുടേയും തമാശകളിലൂടേയും ഷാരൂഖ് ഖാന്‍ കയ്യടി നേടാറുണ്ട്.

ഷാരൂഖ് ഖാനും ബോളിവുഡിലെ സൂപ്പര്‍ നായിക ആലിയ ഭട്ടും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഡിയര്‍ സിന്ദഗി. ചിത്രം വലിയ സ്വീകാര്യത നേടുകയും ഷാരൂഖും ആലിയയും തമ്മിലുള്ള കെമിസ്ട്രി കയ്യടി നേടുകയുംം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഷാരൂഖ് ഖാന്റെ ഒരു ദുശ്ശീലത്തെക്കുറിച്ച് ആലിയ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആലിയ മനസ് തുറന്നത്. താരത്തിന്റെ വാക്ക്ുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇഷ്്ടമില്ലാത്ത കാര്യം

തനിക്ക് ഷാരൂഖ് ഖാനെക്കുറിച്ച് ഇഷ്്ടമില്ലാത്ത കാര്യം എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആലിയ ഭട്ട്. ''അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വെറുക്കുന്ന ഒന്നും തന്നെയില്ല. പക്ഷെ എനിക്ക് വിഷമം തോന്നിയ ഒരു കാര്യമുണ്ട്. അദ്ദേഹം ഭക്ഷണം കഴിക്കത്തേയില്ല. ഞാനൊരു സംഭവം പറയാം. സെറ്റില്‍ എപ്പോഴും നിശബ്ദതയായിരിക്കും. ആര്‍ക്കും സംസാരിക്കാനുള്ള അനുമതിയുണ്ടാകില്ല. വളരെ വലിയ സീനുകളും ടേക്കുകളും നീണ്ട ഡയലോഗുകളുമെല്ലാമുണ്ടാകും. ഒരുപാട് സീനുകള്‍ ഒരുമിച്ചാണ് എടുക്കുക. പെട്ടെന്ന് ഞാന്‍ ഒരു ശബ്ദം കേട്ടു. ഷാരൂഖ് ഖാന്റെ വയറ്റില്‍ നിന്നുമായിരുന്നു ആ ശബ്ദം. അത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന് ബിസ്‌കറ്റ് കൊടുക്കും. ഒരുപാട് കോഫി കുടിക്കും. ഞാനും കോഫി കുടിക്കും. പക്ഷെ ഞാന്‍ ഭക്ഷണം കഴിക്കും. എനിക്കത് വിഷമമുണ്ടാക്കുന്നതാണ്. അദ്ദേഹത്തോട് ഭക്ഷണം കഴിക്കണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്'' എന്നാണ് ആലിയ പറഞ്ഞത്.

ഷാരൂഖ് ഖാനൊപ്പം

പിന്നാലെ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ആലിയ മനസ് തുറന്നു. '' അദ്ദേഹം വളരെ കൂളാണ്. ഒട്ടും സ്ട്രിക്റ്റ് അല്ല. സെറ്റിലുള്ള എല്ലാവരേയും തുല്യരായാണ് കാണുന്നത്. എല്ലാത്തിനേയും കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളുടെ ചിന്തകളും പെരുമാറ്റവുമെല്ലാം സമാനമാണ്. ഞങ്ങളുടെ വികാരങ്ങളില്‍ പോലുമുണ്ട് സാമ്യത. ഞങ്ങളതിനെ കൊണ്ടു നടക്കുന്നത് വ്യത്യസ്തമായിട്ടാണ്'' എന്നാണ് ആലിയ പറഞ്ഞത്.

ഗംഗുബായ്

അതേസമയം ഗംഗുബായ് കട്ടിയാവാഡിയാണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്ര്ം നൂറ് കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. തെലുങ്ക് ചിത്രമായ ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ പുതിയ സിനിമ. എസഎസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ നായകന്മാര്‍. മാര്‍ച്ച് 25 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
തിരിച്ചുവരവ്

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖ്് ഖാന്റെ പുതിയ സിനിമ. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇയ്യടുത്തായിരുന്നു പുറത്തിറങ്ങിയത്. വീഡിയോ വൈറലായി മാറിയിരുന്നു. അടുത്ത വര്‍ഷമാണ് സിനിമ തീയേറ്ററുകളിലേക്ക് റിലീസിനെത്തുക. താരത്തിന്റെ ശക്തമായ തിരിച്ചുവരിന് കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: alia bhatt shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X