പോപ്പ് താരത്തെ കോപ്പിയടിച്ചെന്ന് ആരോപണം; തിരിച്ചടിച്ച് ആലിയയുടെ ക്ലാസ് മറുപടി

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയ വളരെ പെട്ടെന്നു തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്തുകയു ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടുകയുമായിരുന്നു. ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ ഗംഗുഭായ് കട്ടിയവാഡിയിലൂടെ തന്റെ താരപദവി ശക്തമാക്കി ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ് ആലിയ. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ മറയില്ലാത്ത സംസാരം കൊണ്ടും ആലിയ ഒരുപാട് പേരുടെ കയ്യടി നേടിയിട്ടുണ്ട്.

ആളുകള്‍ തന്നെ ഗൗരവ്വമായി എടുക്കില്ലെന്ന് കരുതിയല്ല ആലിയ സംസാരിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ സത്യസന്ധമായ മറുപടികള്‍ക്കും ആരാധകരുണ്ട്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളേയും ആലിയ ശക്തമായി തന്നെയാണ് നേരിടാറുള്ളത്. അത്തരത്തി്‌ലൊന്നായിരുന്നു ഒരിക്കല്‍ തനിക്കെതിരെ വന്ന കോപ്പിയടി ആരോപണത്തെ ആലിയ ഭട്ട് നേരിട്ടത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Alia Bhatt

2019 ലായിരുന്നു സംഭവം. ആലിയയുടെ ഫാഷന്‍ ചോയ്‌സിനെതിരെയായിരുന്നു കോപ്പിയടി ആരോപണം ഉയര്‍ന്നത്. രാജ്യാന്തര സോഷ്യല്‍ മീഡിയ പേജായ ഡയറ്റ് പ്രാഡയുടെ ഇന്ത്യന്‍ കോപ്പിയായ ഡയറ്റ് സബ്യയായിരുന്നു ആലിയയ്‌ക്കെതിരെ ഈ ആരോപണം ഉന്നയിച്ചത്. തങ്ങളുടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു ആരോപണം. എന്താണ് കാണുമ്പോള്‍ ക്രിഞ്ച് തോന്നിപ്പിക്കുന്നതെന്ന ഒരാളുടെ ചോദ്യത്തിനായിരുന്നു അഡ്മിന്‍ മറുപടി നല്‍കിയത്്. പോപ്പ് ഗായിക ദുവ ലിപയുടേയും ആലിയയുടേയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മാസികകളും അവരുടെ റഫറന്‍സുകളുമെന്നും മറുപടിയായി നല്‍കി.

ചിത്രത്തില്‍ ഫിലിം ഫെയറിന്റെ കവറിലെ ആലിയയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ചിത്രത്തില്‍ ഡെനിം വസ്ത്രമായിരുന്നു ആലിയ ധരിച്ചിരുന്നത്. ബ്ലാക്ക്് ആന്റ് വൈറ്റിലുള്ളതായിരുന്നു ചിത്രം. ഒപ്പം പങ്കുവച്ച ദുവ ലിപയുടെ ചിത്രവും സമാനമായതായിരുന്നു. താരവും ഡെനിം ആയിരുന്നു ധരിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യത വ്യക്തമായിരുന്നു. ഇതോടെ ആലിയ പോപ്പ് താരത്തെ കോപ്പിയടിച്ചെന്നായി സോഷ്യല്‍ മീഡിയ. ഇതിന് പിന്നാലെയായിരുന്നു ആലിയ മറുപടിയുമായി എത്തിയത്. രണ്ട് ചിത്രങ്ങളും പങ്കുവച്ചു കൊണ്ടായിരുന്നു ആലിയ മറുപടി നല്‍കിയത്.

തന്റെ ചിത്രമാണ് ആദ്യം പുറത്ത് വന്നതെന്നായിരുന്നു ആലിയ നല്‍കിയ വിശദീകരണം. ''ഞാന്‍ ഈ കവര്‍ ഷൂട്ട് ചെയ്യുന്നത് 2019 ഫെബ്രുവരി ആറിനായിരുന്നു. എന്റെ കണക്ക് കൂട്ടല്‍ തെറ്റല്ലെങ്കില്‍ ആ റെഫറന്‍സ് അപ്പ്‌ലോഡ് ചെയ്തത് ഫെബ്രുവരി 24 നായിരുന്നു. നിങ്ങളെ പോലെ ട്രൂ ഡിറ്റക്ടീവൊന്നുമല്ല, പക്ഷെ ഒരു പെണ്‍കുട്ടിയ്ക്കിത്തിരി ക്രെഡിറ്റ് നല്‍കൂ ചങ്ങാതിമാരെ'' എന്നായിരുന്നു ആലിയയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ചു കൊണ്ട് നിരവധി പേരായിരുന്നു അന്ന് രംഗത്ത് എത്തിയത്.

ഗംഗുഭായ്് ആണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2022 ല്‍ ഇതുവരെ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ വിജയ ചിത്രമാണ് ഗംഗുഭായ്. സഞ്്ജയ് ലീലാ ബന്‍സാലി ഒരുക്കിയ സിനിമ യഥാര്‍ത്ഥ ജീവിതകഥയാണ് പറയുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈയിലെ ഒരു ഭാഗമാണ് സിനിമയായി മാറിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്് എങ്ങും ലഭിക്കുന്നത്. ആലിയയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നും നിരൂപകരും ആരാധകരും ഒരേ ശബ്ദത്തില്‍ പറയുന്നു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X