ഭര്‍ത്താവിനെ തടയൂ, മരുമകളോട് ചുംബന രംഗത്തില്‍ അഭിനയിക്കരുതെന്ന് പറയൂ! ജയ ബച്ചന്റെ ഇരട്ടത്താപ്പ്

അമിതാഭ് ബച്ചന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അമര്‍ സിംഗ്. ജയ ബച്ചന്റെ രാഷ്ട്രീയ ജീവിതത്തില്‍ അമര്‍ സിംഗിനുള്ള പങ്ക് വളരെ വലുതാണ്. എന്നാല്‍ 2010 ല്‍ അമര്‍ സിംഗും ബച്ചന്‍ കുടുംബവും തമ്മിലുള്ള ബന്ധം ഉലഞ്ഞു. രാഷ്ട്രീയ ഭിന്നതയായിരുന്നു വര്‍ഷങ്ങളായിരുന്ന ആ സൗഹൃദത്തെ തകര്‍ത്തത്. തുടര്‍ന്ന് ബച്ചനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അമര്‍ സിംഗ് രംഗത്തെത്തുകയായിരുന്നു.

പരസ്യമായി തന്നെ അമര്‍ സിംഗ് ബച്ചനും കുടുംബത്തിനുമെതിരെ രംഗത്തെത്തി. ഇരു കുടുംബങ്ങളും തമ്മില്‍ വലിയ ശത്രുത ഉടലെടുക്കാന്‍ അമര്‍ സിംഗിന്റെ പ്രസ്താവനകള്‍ കാരണമായി. ബച്ചനും ജയയും ഒരുമിച്ചല്ല താമസിക്കുന്നതെന്നും അമര്‍ സിംഗ് അന്ന് ആരോപിച്ചിരുന്നു. ജയ ബച്ചനെ അമര്‍ സിംഗ് ഇരട്ടത്താപ്പുകാരിയെന്ന് വിളിക്കുക പോലുമുണ്ടായി.

Jaya Bachchan

2019 ല്‍ രാജ്യസഭയില്‍ സംസാരിക്കവെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ജയ ബച്ചന്‍ സംസാരിച്ചിരുന്നു. പിന്നാലെയായിരുന്നു അമര്‍ സിംഗ് ജയയെ ഇരട്ടത്താപ്പുകാരിയെന്ന് വിളിച്ചത്. സാങ്കേതിക വളര്‍ച്ചയെ തടായാനാകില്ല, ടെലിവിഷനില്‍ അശ്ലീല രംഗങ്ങള്‍ കണ്ടാല്‍ മാറ്റാനുള്ള റിമോട്ട് നിങ്ങളുടെ കയ്യിലാണുള്ളത് എന്ന ജയയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് അമര്‍ സിംഗ് രംഗത്തെത്തിയത്.

''നിങ്ങളെന്താണ് നിങ്ങളുടെ ഭര്‍ത്താവിനോട് ഉമ്മ കൊടുക്കരുതെന്ന് പറയാത്തത്? നിങ്ങളെന്താണ് അദ്ദേഹം മഴയത്ത് നായികമാരുടെ പിന്നാലെ നടക്കുന്നത് തടയാത്തത്? നിങ്ങളെന്തുകൊണ്ടാണ് യേ ദില്‍ ഹേ മുഷ്ഖില്‍ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ നിന്നും നിങ്ങളുടെ മരുമകളെ തടയാത്തത്? നിങ്ങളെന്താണ് ധൂമില്‍ നായിക വസ്ത്രമഴിക്കുന്ന രംഗത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും നിങ്ങളുടെ മകനെ തടയാത്തത്?'' എന്നാണ് അമര്‍ സിംഗ് ട്വിറ്ററിലൂടെ ചോദിച്ചത്.

''ചാരിറ്റി വീട്ടില്‍ നിന്നും തുടങ്ങണം എന്നാണ്. ആദ്യം നിങ്ങള്‍ പ്രതിജ്ഞ എടുക്കൂ. നിങ്ങളുടെ വീട്ടിലേക്ക് നോക്കൂ. സമൂഹത്തില്‍ നടക്കുന്നത് സിനിമകളുടെ പ്രതിഫലനമാണ്. സിനിമയാണ് അത്തരം സംഭവങ്ങളുടെ ഉത്തരവാദി. നിങ്ങള്‍ക്ക് പ്രണയം കാണിക്കണമോ, ദിലീപ് കുമാര്‍ ദേവ്ദാസില്‍ കണ്ണിലൂടെ കാണിച്ച് തന്നിട്ടുണ്ട്. അതിന് തുണിയഴിക്കേണ്ടതില്ല'' എന്നും അമര്‍ സിംഗ് പറഞ്ഞു. അതേസമയം തന്റെ പ്രസ്താവനയില്‍ ഖേദിക്കുന്നതായി അമര്‍ സിംഗ് പിന്നീട് പറഞ്ഞു. 2020 ഓഗസ്റ്റില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

amitabh bachchan

അതേസമയം ബച്ചന്‍ കുടുംബവും ജയ ബച്ചനും ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്. പുതിയ തലമുറയെ പോലും വെല്ലുവിളിച്ചു കൊണ്ട് ബച്ചന്‍ തന്റെ യാത്ര തുടരുന്നു. ജയയും അഭിനയത്തില്‍ സജീവമാണ്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ജയയുടെ പുതിയ സിനിമ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സിനിമയില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ബ്രഹ്‌മാസ്ത്രയിലാണ് അമിതാഭ് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. ബച്ചന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. പീക്കുവിന് ശേഷം അമിതാഭ് ബച്ചനും ദീപിക പദുക്കോണും ഒരുമിക്കുന്ന ചിത്രവും അണിയറയിലുണ്ട്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്കാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X