എന്റെ മോളെ തൊട്ടാല്‍ നീ വിവരമറിയും! ഫുഡ്ഡിന്റെ പേരില്‍ തല്ലുണ്ടാക്കി അമീഷയും മംമ്തയും; ഇടപെട്ട് അമ്മ

ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. തൊണ്ണൂറുകളില്‍ നിരവധി സിനിമകള്‍ മംമത കുല്‍ക്കര്‍ണിയുടേതായി പുറത്തിറങ്ങിയിരുന്നു. കരണ്‍ അര്‍ജുന്‍, കഭി തും കഭി ഹം തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താരം. അതേസമയം തന്റെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും മംമ്ത ഓര്‍മ്മിക്കപ്പെടുന്നുണ്ട്. സഹതാരങ്ങളെക്കുറിച്ചുള്ള മംമ്തയുടെ പല പ്രസ്താവനകളും വിവാദമായി മാറിയിരുന്നു. അത്തരത്തിലൊന്നായിരുന്നു അമീഷ പട്ടേലുമായുണ്ടായ പ്രശ്‌നങ്ങള്‍.

അമീഷയും മംമ്ത കുല്‍ക്കര്‍ണിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് മൗറീഷ്യസില്‍ നടന്നൊരു പ്രൈവറ്റ് പാര്‍ട്ടിക്കിടെയായിരുന്നു. ഇരുവരുടേയും പൊതു സുഹൃത്തായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്. പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയുടെ പേരിലായിരുന്നു മംമ്തയും അമീഷയും തമ്മില്‍ പ്രശ്‌നമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Mamta Kulkarni

പാര്‍ട്ടിയില്‍ വിളമ്പിയ ഇറച്ചിയെ ചൊല്ലി മംമ്ത വെയ്റ്ററോട് ദേഷ്യപ്പെടുകയായിരുന്നു. വെയ്റ്ററോട് മംമ്ത ദേഷ്യപ്പെടുന്നത് കണ്ടാണ് അമീഷ ഇടപെടുന്നത്. മംമ്തയ്ക്ക് മര്യാദയില്ലെന്ന് അമീഷ പറഞ്ഞത് മംമ്തയുടെ സുഹൃത്ത് കേള്‍ക്കുകയും ഇക്കാര്യം മംമ്തയോട് പറയുകയും ചെയ്തു. ഇതോടെ മംമ്ത അമീഷയ്‌ക്കെതിരെ തിരിഞ്ഞു. ''നീയും മൗറീഷ്യസില്‍ വന്നത് ഷൂട്ടിന് ആണല്ലോ. നിനക്ക് കിട്ടുന്നത് ഒരു ലക്ഷം മാത്രമാണ്, എനിക്ക് കിട്ടുന്നത് 15 ലക്ഷമാണ്. ആരാണ് വലിയ താരമെന്ന് മനസിലായില്ലേ?'' എന്നായിരുന്നു മംമ്ത അമീഷയോട് പറഞ്ഞത്.

പക്ഷെ പ്രശ്‌നം വഷളാകാന്‍ സമ്മതിക്കാതെ അമീഷ അവിടെ നിന്നും പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് നടന്നത് എന്തെന്ന ചോദ്യത്തിന് അമീഷ ഒരു അഭിമുഖത്തില്‍ മറുപടി നല്‍കി. ''ഒരുപാട് കാലം മുമ്പ് നടന്ന സംഭവമാണ്. അവള്‍ പ്രശസ്തിയ്ക്ക് വേണ്ടി മരിക്കുകയാണ്. വെറുതെ കുത്തിപ്പൊക്കണ്ട. ഒരു ആവശ്യവുമില്ലാതെ മംമ്ത വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്'' എന്നായിരുന്നു അമീഷ പറഞ്ഞത്.

Mamta Kulkarni

''ഞങ്ങള്‍ രണ്ടു പേരും മിസ്റ്റര്‍ ബജാജിന്റെ പാര്‍ട്ടില്‍ പങ്കെടുത്തിരുന്നു. മംമ്ത എല്ലാവരോടും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു. അവളുടെ സെക്രട്ടറി അസഭ്യം പറയാന്‍ തുടങ്ങി. ബജാജ് താഴെ തന്നെ ഇരിപ്പുണ്ടായിരുന്നു. ഇവര്‍ ഒച്ചയിട്ടാല്‍ അദ്ദേഹം കേള്‍ക്കുകയും അദ്ദേഹത്തിന് വിഷമം തോന്നുകയും ചെയ്യും. അതിനാലാണ് ഞാന്‍ ഇടപെട്ടത്. എല്ലാവരും ഇത് തന്നെയാണ് കഴിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു'' അമീഷ പറയുന്നു.

''ഇന്ത്യയില്‍ നിന്നും പാചകവിദഗ്ധരെ മൗറീഷ്യസിലേക്ക് കൊണ്ടു വന്നാണ് അവര്‍ ഞങ്ങള്‍ക്കായി ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അതിനാല്‍ പരാതിപ്പെടേണ്ടെന്ന് ഞാന്‍ കരുതി. എന്റെ വാക്കുകള് മംമ്തയെ ദേഷ്യം പിടിപ്പിച്ചു. അവള്‍ കരുതിയത് അവള്‍ വലിയ താരമാണെന്നായിരുന്നു. അതോടെ തന്റെ താര പദവി എന്നെ ബോധ്യപ്പെടുത്താന്‍ മംമ്ത ആരംഭിച്ചു. നീ ആരാണെന്നാണ് നിന്റെ വിചാരം എന്നൊക്കെ ചോദിച്ചു'' അമീഷ പറയുന്നു. ഒരു ഘട്ടം കഴിഞ്ഞതോടെ മംമ്തയുടെ സെക്രട്ടറി അമീഷയെ തല്ലാന്‍ ഓങ്ങി. ഇതോടെ അമീഷയുടെ അമ്മയും ഇടപെടുകയായിരുന്നു. എന്റെ മകളെ തൊട്ടാല്‍ വിവരമറിയുമെന്ന് അമീഷ പറഞ്ഞു.

More from Filmibeat

Read more about: mamta kulkarni ameesha patel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X