അയാള്‍ മതിലു പോലെ എന്ന് അമീഷ, അവള്‍ ഐസ് ക്രീം പോലെയെന്ന് സണ്ണി; പ്രണയ വാര്‍ത്തകളോട് താരങ്ങള്‍!
ബോളിവുഡിലെ ഐക്കോണിക് താര ജോഡിയാണ് സണ്ണി ഡിയോളും അമീഷ പട്ടേലും. ഇരുവരും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്ന വാര്‍ത്ത തുടക്കത്തില്‍ പലരുടേയും നെറ്റി ചുളുക്കിപ്പിച്ചു. ഗദ്ദാര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സണ്ണിയും അമീഷയും ഒരുമിച്ചത്. എന്നാല്‍ ചിത്രം വന്‍ വിജയമായി മാറി. മാത്രവുമല്ല സണ്ണിയുടേയും അമീഷയുടേയും ജോഡി സൂപ്പര്‍ ഹിറ്റായി മാറി. ഇരുവരുടേയും കഥാപാത്രങ്ങള്‍ ആരാധകരുടെ മനസില്‍ ഇടം നേടുകയും ബോളിവുഡിലെ ഐക്കോണിക് ജോഡിയായി മാറുകയും ചെയ്തു.
അധികം വൈകാതെ സണ്ണിയും അമീഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചു. സണ്ണിയുടേയും അമീഷയുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയായിരുന്നു ഇത്തരത്തിലൊരു കിംവദന്തിയ്ക്ക് ശക്തി പകര്‍ന്നത്. തന്നേയും സണ്ണിയേയും കുറിച്ചുള്ള ഗോസിപ്പുകള്‍ അമീഷയെ വല്ലാതെ ബാധിച്ചിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പ്രണയ ഗോസിപ്പുകളോട് അമീഷ പ്രതികരിക്കുകയും ചെയ്തു.

താന്‍ പ്രണയ വാര്‍ത്ത കേട്ടു മടുത്തുവെന്നും തന്നേയും സണ്ണിയേയും ബന്ധപ്പെടുത്തുന്നത് തന്നെ മതിലിനോട് ബന്ധപ്പെടുത്തുന്നതാണെന്നുമായിരുന്നു അമീഷയുടെ പ്രതികരണം. പിന്നീട് ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സണ്ണിയോട് ചോദിക്കുകയും ചെയ്തു. താനുമായുള്ള പ്രണയ വാര്‍ത്തയോടുള്ള അമീഷയുടെ പ്രതികരണം സണ്ണിയെ അമ്പരപ്പിക്കുന്നതായിരുന്നു. എന്നേയും അമീഷയേയും ബന്ധിപ്പിക്കുന്നത് മതിലിനോടാണ് ഉപമിച്ചതല്ലേ, എനിക്ക് തോന്നുന്നത് എന്നെ അമീഷയുമായി ബന്ധിപ്പിക്കുന്നത് ഐസ് ക്രീമുമായി ബന്ധിപ്പിക്കുന്നത് പോലെയാണ് എന്നാണ് സണ്ണി പറഞ്ഞത്.
എന്നാല്‍ പിന്നീട് ശാന്തത കൈവരിച്ച സണ്ണി അമീഷയെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. അമീഷ വളരെ നല്ല പെണ്‍കുട്ടിയാണ്. നല്ല കഴിവുണ്ട്. ഞങ്ങള്‍ നന്നായി ചേര്‍ന്നു പോകുന്നുവെന്ന് മാത്രം. അതിനിടയില്‍ തീയുമില്ല, പുകയുമില്ല എന്നാണ് സണ്ണി ഡിയോള്‍ പറഞ്ഞത്. പലരും സ്വീകരിക്കാന്‍ തയ്യാറാകാത്ത വേഷമാണ് അന്ന് അമീഷ തിരഞ്ഞെടുക്കുന്നത്. അക്കാലത്തെ തിരക്കുള്ള നായികയായ കജോളിനോട് പോലും സിനിമ ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ എല്ലാവരും ചിത്രം നിരസിച്ചു. പലര്‍ക്കും പലതായിരുന്നു കാരണം. പിരിയഡ് സിനിമ ചെയ്യാന്‍ പലര്‍ക്കും മടിയായിരുന്നു.

ഒടുവില്‍ അമീഷ കഥാപാത്രം ചെയ്യാന്‍ തയ്യാറായി. ഇതോടെ അത് അമീഷയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ചിത്രം ഐക്കോണിക് വിജയം നേടി. ഇന്നും ബോളിവുഡ് ആരാധകര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. മാത്രവുമല്ല ഇപ്പോഴിതാ ഗദ്ദാറിന്റെ രണ്ടാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. സണ്ണിയും അമീഷയും തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനും നായികയും. ആദ്യ ഭാഗത്തില്‍ സണ്ണിയുടേയും അമീഷയുടേയും മകനായ അഭിനയിക്കുമ്പോള്‍ ഉത്കര്‍ഷ് ശര്‍മയുടെ പ്രായം വെറും വയസാണ്. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ഉത്കര്‍ഷിന് പ്രായം 29 ആണ്.
ഹൃത്വിക് റോഷനൊപ്പം കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ എത്തുന്നത്. ചിത്രം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായി മാറി. ഇതോടെ അമീഷയും താരമായി മാറുകയായിരുന്നു. പിന്നീട് ഗദ്ദാര്‍ അടക്കം നിരവധി സിനിമകളുടെ ഭാഗമാകാന്‍ അമീഷയ്ക്ക് സാധിച്ചു. ഇടയ്ക്ക് വിവാദങ്ങളും അമീഷയുടെ കരിയറിനെ അലട്ടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം അമീഷ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











