കോടികള്‍ തട്ടിയെടുത്ത് അച്ഛന്‍; കോടതി കയറ്റി അമീഷ; കാമുകനേയും നഷ്ടപ്പെട്ടു; അമീഷയ്ക്ക് സംഭവിച്ചത്‌

ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് അമീഷ പട്ടേല്‍. ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു അമീഷ. ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ അരങ്ങേറുന്നത്. ചിത്രം വന്‍ വിജയമായി മാറിയതോടെ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും അമീഷയും വലിയ താരമായി മാറി. പിന്നാലെ താരത്തെ തേടി നിരവധി ഹിറ്റുകളെത്തി.

ഗദ്ദാര്‍, ആപ് മുചേ അച്ഛേ ലഗ്‌നേ ലഗേ, ഹംറാസ്, റേസ് 2, ഭൂല്‍ ഭുലയ്യ തുടങ്ങി നിരവധി ഹിറ്റകളില്‍ അഭിനയിച്ചു. എന്നാല്‍ ആ വിജയം പിന്നെ പതിയെ അമീഷയെ കയ്യൊഴിഞ്ഞു. പരാജയങ്ങള്‍ തുടര്‍ച്ചയായി. പതിയെ താരം മുഖ്യധാരയില്‍ നിന്നും അപ്രതക്ഷ്യയാവുകയും ചെയ്തു. പോയ വര്‍ഷം ഗദ്ദാര്‍ 2വിലൂടെ ശക്തമായ തിരിച്ചു വരവാണ് അമീഷ നടത്തിയിരിക്കുന്നത്. ചിത്രം വലിയ വിജയമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

Ameesha Patel

അതേസമയം, അമീഷയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അമീഷയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും ഗോസിപ്പ് കോളങ്ങളില്‍ എന്നും ഇടം നേടിയിരുന്നു. അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലും അമീഷ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അമീഷയുടെ പ്രണയങ്ങളില്‍ ഏറ്റവും ചര്‍ച്ചയായി മാറിയത് സംവിധായകന്‍ വിക്രം ഭട്ടുമായുള്ള പ്രണയമാണ്.

അമീഷയുടെ അരങ്ങേറ്റത്തിന് മുമ്പാണ് അമീഷയും വിക്രം ഭട്ടും പരിചയപ്പെടുന്നത്. ആപ് മുച്ഛേ അച്ഛാ ലഗ്‌നേ ലഗേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അത്. അമീഷയുടെ അരങ്ങേറ്റ സിനിമ റിലീസ് ചെയ്ത് രണ്ട് വര്‍ഷം കഴിഞ്ഞാണ് ആ സിനിമ റിലീസായത്. ഇരുവരും അഞ്ച് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇത്.

''ഇപ്പോള്‍ അവള്‍ കരിയറിന് പിന്നാലെയാണ്. ഞാന്‍ അവളുടെ പിന്നാലേയും. അവള്‍ റെഡിയാകുന്നത് വരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മുമ്പ് ഞാന്‍ ബന്ധങ്ങള്‍ ഹൃദയത്തിലേക്ക് എടുത്ത് വേദനിച്ചിട്ടുണ്ട്'' എന്ന അമീഷയുമായുള്ള പ്രണയത്തെക്കുറിച്ച് വിക്രം ഭട്ട് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ബന്ധം പിന്നീട് അവസാനിക്കുകയായിരുന്നു. പക്ഷെ അമീഷയും വിക്രമും പിരിയാനുള്ള കാരണം അവര്‍ക്കിടയിലെ പ്രശ്നങ്ങളായിരുന്നില്ല. അമീഷയും താരത്തിന്റെ അച്ഛനും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു.

അമീഷയുടെ പണമിടപാടുകളെല്ലാം നോക്കിയിരുന്നത് അച്ഛനായിരുന്നു. ഇതില്‍ അദ്ദേഹം വരുത്തിയ പ്രശ്നങ്ങള്‍ അമീഷയുടേയും വിക്രമിന്റേയും ബന്ധത്തേയും ബാധിക്കുന്നതായിരുന്നു. പ്രണയ തകര്‍ച്ചയെക്കുറിച്ച് പിന്നീട് വിക്രം ഭട്ട് പറഞ്ഞത്, എനിക്ക് തോന്നുന്നത് ഞങ്ങള്‍ ഒരിക്കും പരസ്പരം സ്നേഹിച്ചിട്ടില്ല എന്നാണ്. അമീഷയ്ക്ക് അവളുടെ മാതാപിതാക്കളുമായി പ്രശ്നമുണ്ടായിരുന്നു. ഞങ്ങളുടെ കരിയറിലെ മോശം സമയങ്ങള്‍ ഒരുമിച്ചാണ് പങ്കിട്ടത്. സത്യത്തില്‍ ഞങ്ങള്‍ അത് പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതായിരുന്നു എന്നാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Ameesha Patel

2004ലാണ് അമീഷ സ്വന്തം അച്ഛനെതിരെ ലീഗല്‍ നോട്ടീസ് അയക്കുന്നത്. 12 കോടിയോളം വരുന്ന തന്റെ സ്വത്തുവകകള്‍ അച്ഛന്‍ ദുരുപയോഗം ചെയ്തുവെന്നായിരുന്നു പരാതി. മകളുടെ പണം മുഴുവനും അച്ഛന്‍ അമിത് പട്ടേല്‍ മറ്റൊരു ബിസിനസിനായി ഉപയോഗിക്കുകയായിരുന്നു. പണം തിരികെ തരാന്‍ ആവശ്യപ്പെട്ട് അമീഷ കേസ് നല്‍കി. ഈ സമയത്ത് അമീഷയ്ക്ക് പിന്തുണയുമായി വിക്രം ഭട്ട് കൂടെ തന്നെയുണ്ടായിരുന്നു. എന്നാല്‍ വിക്രം ഭട്ടിനേയും അമീഷയുടെ മാതാപിതാക്കള്‍ കോടതി കയറ്റുകയായിരുന്നു.

''ഞാന്‍ എന്തിന് നാണിക്കണം? എന്റെ പണം എന്റേത് മാത്രമാണ്. എന്റെ മാതാപിതാക്കള്‍ക്ക് പോലും അതെടുക്കാനുള്ള അവകാശമില്ല'' എന്നാണ് കേസിനെക്കുറിച്ച് അമീഷ പറഞ്ഞത്. വിക്രം ഭട്ടുമായുള്ള പ്രണയം തകര്‍ന്ന ശേഷവും അമീഷയുടെ ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല.താരമിന്നും അവിവാഹിതയായി തുടരുകയാണ്.

More from Filmibeat

Read more about: ameesha patel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X