ഹണിമൂണില്‍ നിന്നും നേരെ സെറ്റിലെത്തിയ ബച്ചനും ജയയും; ഓര്‍മ്മകള്‍ പങ്കുവച്ച് അമിതാഭ്
ബോളിവുഡിലെ എവര്‍ഗ്രീന്‍ ജോഡിയാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് മുന്നേറിയത്. 1970 ലാണ് ബച്ചനും ജയയും ആദ്യമായി കണ്ടുമുട്ടുന്നത്. നടന്മാരുടെ സംഘത്തോടൊപ്പം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബച്ചന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍. അന്ന് അവിടുത്തെ വിദ്യാര്‍ത്ഥിനിയായിരുന്നു ജയ ബച്ചന്‍. പിന്നാലെ ജയയും സിനിമയിലെത്തി. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പ്രണയത്തിലാവുകയും ചെയ്തു. 1973 ജൂണ്‍ മൂന്നിനായിരുന്നു ബച്ചന്റേയും ജയയുടേയും വിവാഹം.
തങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ താരങ്ങളും അഭിനേതാക്കളുമാണ് ബച്ചനും ജയയും. ഇപ്പോഴും ഇരുവരും അഭിനയത്തില്‍ വളരെ സജീവമാണ്. അഭിനയത്തിന്റെ കാര്യത്തില്‍ കാണിച്ചിരുന്ന പാഷനാണ് ബച്ചനേയും ജയയേയും അടുപ്പിച്ചത്. അഭിനയത്തോടുള്ള ബച്ചന്റേയും ജയയുടേയും താല്‍പര്യം ബോധ്യപ്പെടുത്തുന്ന ഒരു സംഭവമുണ്ട്.

ലണ്ടനിലേക്കായിരുന്നു ബച്ചനും ജയയും ഹണി മൂണിനായി പോയത്. ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബച്ചനും ജയയും സെറ്റിലേക്ക് തിരികെ എത്തുകയായിരുന്നു. അഭിമാന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീരിക്കാനാണ് ബച്ചനും ജയയും ഓടിയെത്തിയത്. ഒരിക്കല്‍ അതേക്കുറിച്ച് ബച്ചന്‍ തന്നെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
''ഞാനും ജയയും തീയേറ്ററില്‍ നിന്നും പുറത്ത് വരികയും ആളുകള്‍ കയ്യടിച്ചു കൊണ്ട് ചുറ്റും കൂടുകയും ചെയ്യുന്ന അവസാനത്തെ ഷോട്ട് എടുത്തത് ഞങ്ങള്‍ ഹണിമൂണ്‍ കഴിഞ്ഞ് വന്നതിന്റെ പിറ്റേദിവസം തന്നെയാണ്'' എന്നാണ് ബച്ചന്‍ പറഞ്ഞത്. അമിതാഭ് ബച്ചനും ജയയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടന്നു വരുന്ന മൂന്നാമത്തെ പേരാണ് രേഖ എന്നത്. വിവാഹതിനായ ബച്ചന് രേഖയുമായുണ്ടായിരുന്ന അടുപ്പം ബോളിവുഡില്‍ ഇന്നും അവസാനിക്കാത്ത ചര്‍ച്ചാ വിഷയമാണ്.
ബച്ചനോടുള്ള പ്രണയം രേഖ വളരെ പരസ്യമായി തന്നെ അംഗീകരിച്ചപ്പോള്‍ മൗനം പാലിക്കുകയായിരുന്നു ബച്ചന്‍ ചെയ്തത്. സിനിമയെ വെല്ലുന്ന ഈ ത്രികോണയ പ്രണയകഥകള്‍ പ്രചരിക്കുന്ന കാലത്താണ് സില്‍സില എന്ന ചിത്രം പുറത്തിറങ്ങുന്നത്. ബച്ചന്റെ നായികമാരായി ജയയും രേഖയും. മൂവരുടേയും ജീവിതകഥയുമായി സാമ്യതയുള്ള സിനിമയില്‍ അഭിനയിക്കാന്‍ തുടക്കത്തില്‍ ജയ ഒരുക്കമായിരുന്നില്ല.

എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സില്‍ ഭര്‍ത്താവ് ഭാര്യയുടെ അടുത്തേക്ക് മടങ്ങി വരുന്നത് കേട്ടതോടെയാണ് ആ സിനിമ ചെയ്യാന്‍ ജയ കൂട്ടാക്കുന്നത്. സില്‍സില വന്‍ വിജയമായി മാറുകയും ചെയ്തു. എന്നാല്‍ പിന്നീടൊരിക്കലും ബച്ചനൊപ്പം രേഖ അഭിയിച്ചിട്ടില്ല. തന്റെ പ്രണയം രേഖ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് രേഖയോട് പ്രണയമുള്ളതായി ബച്ചന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രണയകഥ ഇന്നും ബോളിവുഡിലൊരു ചര്‍ച്ചാ വിഷയമായി തുടരുകയാണ്.
അഭിനയത്തില്‍ ഇപ്പോഴും ജയ ബച്ചന്‍ സജീവമാണ്. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ജയയുടെ പുതിയ സിനിമ. ആലിയ ഭട്ടും രണ്‍വീര്‍ സിംഗും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം കരണ്‍ ജോഹറാണ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications











