ബച്ചനെ കാണാന്‍ രഹസ്യമായി രേഖ മുറിയിലെത്തി; അവിഹിതം പുറത്താക്കിയത് ശത്രുഘ്‌നന്‍ സിന്‍ഹ; താരങ്ങള്‍ തമ്മിലടിയായി
കാലെമത്ര കഴിഞ്ഞാലും പുഴയെത്ര തീരം താണ്ടിയാലും അവസാനിക്കാത്ത ചര്‍ച്ചയാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുണ്ടായിരുന്ന അടുപ്പം. ഇന്നും അവസാനിക്കാത്ത വിവാദമായി ആ ബന്ധം തുടരുന്നു. ബച്ചനും രേഖയും പ്രണയത്തിലായിരുന്നുവെന്നു അല്ല, രേഖയ്ക്കായിരുന്നു ബച്ചനോട് പ്രണയമെന്നുമൊക്കെ വാദിക്കുന്നവരുണ്ട് ഇപ്പോഴും. ദോ അജ്‌നബീ എന്ന സിനിമയുടെ സെറ്റില്‍ ആരംഭിച്ച ആ വിവാദം കാലങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.
രേഖയുമായുള്ള അടുപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോള്‍ ബച്ചന്‍ വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ബച്ചന്‍-ജയ കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവളായിട്ടായിരുന്നു സമൂഹം അന്ന് രേഖയെ ചിത്രീകരിച്ചത്. പിന്നീട് പലപ്പോഴായി തനിക്ക് ബച്ചനോടുണ്ടായിരുന്ന പ്രണയം രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ നാളിതുവരെ രേഖയുമായുണ്ടായ അടുപ്പത്തെ ബച്ചന്‍ അംഗീകരിച്ചിട്ടില്ല.

അതേസമയം ബച്ചനേയും രേഖയേയും ഒരുമിച്ച് കണ്ടിട്ടുള്ളതായി പല താരങ്ങളും സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അതില്‍ ഒരാളാണ് ശത്രുഘ്‌നന്‍ സിന്‍ഹ. സൂപ്പര്‍ താരങ്ങളായ ബച്ചനും ശത്രുഘ്‌നനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രേഖയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ വിള്ളലുണ്ടാക്കി. അതോടെ ബച്ചനും ശത്രുഘ്‌നനും സംസാരിക്കുന്നത് തന്നെ ഇല്ലാതായി.
തന്റെ ആത്മകഥയില്‍ ബച്ചനും രേഖയുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് ശത്രുഘ്‌നന്‍ പരാമര്‍ശിക്കുന്നുണ്ട്. ''കാലാ പത്തറിന്റെ സമയത്ത്, അദ്ദേഹവുമായി വളരെയധികം അടുപ്പമുണ്ടായിരുന്നൊരു നടി സ്ഥിരമായി അദ്ദേഹത്തെ കാണാന്‍ വരുമായിരുന്നു. ദോസ്താനയുടെ സമയത്തും വരുമായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും അവരെ പുറത്ത് കൊണ്ടു വരികയും മറ്റുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നില്ല. ഈ രംഗത്ത് ആര് ആരെ കാണുന്നുവെന്ന് എല്ലാവര്‍ക്കും അറിയാനാകും. റീന എന്റെ മേക്കപ്പ് റൂമില്‍ വന്നാല്‍ ഉടന്‍ മീഡിയ അറിയുമായിരുന്നു.'' എന്നാണ് ശത്രുഘ്‌നന്‍ പറഞ്ഞത്.
ബച്ചനോടെന്നത് പോലെ രേഖയുമായും ശത്രുഘ്‌നന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ ശ്വേതയുമായുള്ള ശീതയുദ്ധത്തെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ''എന്തോ ചെറിയ വിഷയത്തിന്മേലുള്ള അഭിപ്രായഭിന്നതയായിരുന്നു ഞങ്ങളുടേത്. അതിന് ശേഷം 20 വര്‍ഷം ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഞാന്‍ അവരെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തി. ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു. രേഖ പക്ഷെ പ്രതികരിച്ചതേയില്ല. അവരുടെ വിശാല ഹൃദയമാണത്'' എന്നാണ് ശത്രുഘ്‌നന്‍ പറഞ്ഞത്.

പിന്നീട് തന്റെ ഭാര്യ പൂന സിന്‍ഹയാണ് താനും രേഖയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നാണ് താരം പറയുന്നത്. ''എന്റെ ശ്രീമതി പൂനം സിന്‍ഹയാണ് അത് പരിഹരിച്ചത്. രേഖയും അവളും അടുത്ത സുഹൃത്തുക്കളാണ്. ഞാനും രേഖയും തമ്മിലുള്ള ശീതയുദ്ധം അവരുടെ സൗഹൃദത്തേയും ബാധിച്ചിരുന്നു. അതിനാല്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനായി അവള്‍ ഞങ്ങളെ ഒരുമിപ്പിച്ചു. ഞാനും കഴിഞ്ഞ കാര്യങ്ങള്‍ മറക്കാന്‍ തയ്യാറായി'' എന്നാണ് അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications