അവിഹിത ബന്ധത്തെക്കുറിച്ച് ചോദിച്ചത് ഇഷ്ടമായില്ല; ജയയെ പരസ്യമായി ശാസിച്ചും പൊട്ടിത്തെറിച്ചും ബച്ചന്‍

ബോളിവുഡ് ആരാധകര്‍ക്കിടയില്‍ ഒരിക്കലും അവസാനിക്കാത്ത ചര്‍ച്ചയാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയ ഗോസിപ്പ്. ജയ ബച്ചനുമായി വൈവാഹിക ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ തന്നെയാണ് ബച്ചന്റെ പേര് രേഖയുടെ പേരിനൊപ്പം ചേര്‍ക്കപ്പെടുന്നത്. പര്‍വ്വീണ്‍ ബബ്ബിയുമായും ബച്ചനെ ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ സജീവമായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ഒരിക്കലും ബച്ചന്‍ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അമിതാഭ് ബച്ചന്‍ ഭാര്യയും നടിയുമായ ജയ ബച്ചനോട് പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തുറന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബച്ചന്റെ അമ്പതാം പിറന്നാളിനായിരുന്നു സംഭവം. അന്ന് താരത്തെ ഇന്റര്‍വ്യു ചെയ്യാനായി പോയതായിരുന്നു വീഡിയോയിലുള്ള മാധ്യമ പ്രവര്‍ത്തകന്‍.

Amitabh Bachchan

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍ ആണ് ആ മാധ്യമപ്രവര്‍ത്തകന്‍. ''ടേപ്പ് ചെയ്ഞ്ച്‌നിടെ അമിതാഭ് ബച്ചന്‍ വാരന്‍ ബെറ്റിയുടെ അഭിമുഖത്തെക്കുറിച്ച് സംസാരിച്ചു. തന്റെ ജീവിതത്തിലെ സ്ത്രീയെക്കുറിച്ച് അവതാരകന്‍ വാരന്‍ ബെറ്റിയോട് ചോദിക്കുന്നതിനെക്കുറിച്ച്. ബെറ്റിയുടെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നത് മറ്റൊന്നാണ് എന്നാണ് ബച്ചന്‍ പറഞ്ഞത്. ഇങ്ങനൊരു കാര്യം എന്നോട് പറയുന്നത് അസാധാരണമാണ്, അദ്ദേഹം ഒരു സൂചന തരികയാണോ എന്ന് ഞാന്‍ സ്വയം ചോദിച്ചു'' എന്നാണ് കരണ്‍ ഥാപ്പര്‍ പറയുന്നത്.

''ഞാന്‍ അദ്ദേഹത്തോട് രേഖയെക്കുറിച്ചും പര്‍വീണ്‍ ബബ്ബിയെക്കുറിച്ചും ചോദിച്ചു. എനിക്ക് കൂടുതല്‍ അറിയാത്തതിനാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ നേരെ തിരിഞ്ഞു. നിങ്ങള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോ എന്ന് അവരോട് ചോദിച്ചു. അവര്‍ അദ്ദേഹത്തെ നോക്കിയ ശേഷം അതെ, എന്തുകൊണ്ട് വിശ്വസിക്കാതിരിക്കണം എന്ന് മറുപടി നല്‍കി. നിങ്ങളിത് ആത്മാര്‍ത്ഥമായി പറയുന്നതാണോ അതോ അദ്ദേഹം അടുത്തിരിക്കുന്നതിനാല്‍ പറയുന്നതാണോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് അല്ല അല്ല ഞാന്‍ എന്നും എന്റെ ഭര്‍ത്താവിനെ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു''അദ്ദേഹം പറയുന്നു.

Amitabh Bachchan

''അതിന് ശേഷം ഞങ്ങള്‍ അഭിമുഖം വീണ്ടും ആരംഭിച്ചു. 40 മിനുറ്റോളം സംസാരിക്കുകയും ചെയ്തു. ബച്ചന്‍ ഞങ്ങളെ ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഭക്ഷണം കഴിക്കാന്‍ ഇരുന്നതോടെ ബച്ചന്റെ ഭാവം മാറാന്‍ തുടങ്ങി. അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു. പെട്ടെന്ന് അത് ദേഷ്യമായി മാറി. ഒരു അഗ്നിപര്‍വ്വതം പോലെ അത് പൊട്ടിത്തെറിച്ചു. പരസ്യമായി തന്നെ തന്റെ ഭാര്യയോട് അദ്ദേഹം ദേഷ്യപ്പെടുകയും പരുക്കനായി പെരുമാറുകയും ചെയ്തു. മോശമായി ഒന്നും പറഞ്ഞില്ലെങ്കിലും വളരെ പരുക്കനായിരുന്നു പെരുമാറ്റത്തില്‍. ഇത് ഞങ്ങള്‍ക്കുള്ളതാണെന്ന് ഞങ്ങള്‍ക്ക് മനസിലായി'' എന്നാണ് കരണ്‍ ഥാപ്പര്‍ പറയുന്നത്.

ബച്ചന്റെ ദേഷ്യം തനിക്കുള്ളതായിരുന്നുവെന്നും പാവ ജയ ബച്ചന് കിട്ടതേണ്ടതായിരുന്നില്ലെന്നുമാണ് കരണ്‍ പറയുന്നത്. അഗ്നിപര്‍വ്വതം പോലെ പൊട്ടിയൊഴുകിയ അദ്ദേഹത്തിന്റെ ദേഷ്യത്തിന്റെ ഇരയായി തീരുകയായിരുന്നു ജയ. അതോടെ തങ്ങള്‍ വേഗത്തില്‍ അവിടെ നിന്നും തിരിച്ചു പോന്നുവെന്നും കരണ്‍ ഥാപ്പര്‍ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ആരോ കുത്തിപ്പൊക്കുകയായിരുന്നു. രേഖയേയും പര്‍വ്വീണ്‍ ബബ്ബിയേയും കുറിച്ചുള്ള ചോദ്യങ്ങളാണ് ബച്ചനെ അസ്വസ്ഥനാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X