മരുമകള്‍ വീട് നോക്കേണ്ടവള്‍; വെറുതെയല്ല ഇറങ്ങി ഓടിയതെന്ന് ആരാധകര്‍; ഐശ്വര്യയെ പറ്റി ബച്ചന്‍ പറഞ്ഞത്

കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ ദാമ്പത്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞിരിക്കുകയാണ്. പൊതുവേദികളില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് വരാതായതോടെയാണ് വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ബച്ചന്‍ കുടുംബത്തില്‍ ആരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആ നിശബ്ദത ഗോസിപ്പുകള്‍ക്ക് കരുത്ത് പകരുകയും ചെയ്തു.

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച ഉടലെടുത്തിരിക്കുകയാണ്. ഐശ്വര്യയെക്കുറിച്ച് പണ്ടൊരിക്കല്‍ അഭിഷേക് ബച്ചന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ബച്ചന്‍ കുടുംബം എങ്ങനെയാണ് മരുമകളെ കണക്കാക്കുന്നത് എന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയ ബച്ചന്‍ സീനിയറുടെ വാക്കുകള്‍ ചര്‍ച്ചയാക്കുന്നത്.

Amitabh Bachchan

2007 ലുള്ളതാണ് അഭിമുഖം. ആ സമയം അഭിഷേക് ബച്ചനും ഐശ്വര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ബച്ചന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഐശ്വര്യ അഭിനയം നിര്‍ത്തി, വീട്ടമ്മയായി ഒതുങ്ങുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്താണ് ഐശ്വര്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവഗുണം എന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

''അവള്‍ വളരെ സിമ്പിളാണ്. അവളെക്കുറിച്ച് പറയപ്പെടുന്നതിനേക്കാളും സിമ്പിള്‍. അതുപോലെ ട്രെഡീഷണലും ആണ്. കൂടാതെ അവള്‍ കുടുംബം നോക്കാന്‍ പറ്റുന്നവളുമാണ്''എന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ വീണ്ടും ഉയര്‍ത്തിക്കാണിക്കുകയാണ്. ഒരുപക്ഷെ തങ്ങളുടെ മരുമകള്‍ വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കുടുംബിനിയായി മാറുകയും ചെയ്യണം എന്നാകും ബച്ചന്‍ കുടുംബം ആഗ്രഹിച്ചത്. അതാകാം ഐശ്വര്യ ആ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ചിലര്‍ പറയുന്നത്.

മുമ്പും ബച്ചന്‍ കുടുംബത്തിന്റെ യാഥാസ്ഥിതക കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജയ ബച്ചനും തനിക്ക് ശേഷം വീടിന്റെ ഉത്തരവാദിത്തം മരുമകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അതേസമയം വളരെ ലിബറലായി ചിന്തിക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. തന്റെ നിലപാടുകള്‍ തുറന്ന് പറയുകയും തന്റെ ഇഷ്ടത്തിന് ജീവിതം നയിക്കുകയും ചെയ്തിട്ടുള്ളയാളാണ്. അങ്ങനെയുള്ള ഐശ്വര്യയ്ക്ക് ബച്ചന്‍ കുടുംബത്തിന്റെ രീതികള്‍ എല്ലാക്കാലത്തും സഹിക്കാനാകില്ല. അതിനാല്‍ സഹികെട്ട് പുറത്ത് വന്നതാകാം എന്നാണ് ചിലര്‍ പറയുന്നത്.

Take a Poll

അതേസമയം ബച്ചന്‍ കുടുംബത്തില്‍ നടക്കുന്നതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ സജീവമായി മാറുകയാണ്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ വീടു വിട്ടിറങ്ങാന്‍ കാരണം എന്നായിരുന്നു. പല പൊതുവേദികളിലും ജയയും ശ്വേതയും ഐശ്വര്യയേയും മകളേയും അവഗണിച്ചതും വാര്‍ത്തയായി. അംബാനി കല്യാണമടക്കമുള്ള പൊതുവേദികളില്‍ ഐശ്വര്യയും മകളും ബച്ചന്‍ കുടുംബത്തിനൊപ്പമല്ല വന്നിരുന്നത്. ഇതും ചര്‍ച്ചയായി.

aishwarya rai

പിന്നീട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം അഭിഷേക് ബച്ചന് മറ്റൊരു നടിയുമായി ഉണ്ടായിരുന്ന ബന്ധം ആണെന്നാണ്. നടി നിമ്രത് കൗറും അഭിഷേകും തമ്മില്‍ പ്രണയത്തിലായി. വിവരം അറിഞ്ഞപ്പോള്‍ ബച്ചന്‍ കുടുംബം അഭിഷേകിനെ പ്രതിരോധിച്ചു. ഇതാണ് ഐശ്വര്യ ബന്ധം വേണ്ടെന്ന് വെക്കാനുണ്ടായ കാരണം എന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്.

ഈ വിവാദങ്ങള്‍ക്കിടെയാണ് അഭിഷേകും ഐശ്വര്യയും ഒരുമിച്ച് മകളുടെ സ്‌കൂളിലെ പരുപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. പിന്നീട് മറ്റൊരു പാര്‍ട്ടിയിലും ഇരുവരും ഒരുമിച്ചെത്തി. ഇതോടെ ഗോസിപ്പുകള്‍ തല്‍ക്കാലത്തേക്ക് ഒന്നടങ്ങി. എന്നാല്‍ ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നത് വാസ്തവമാണെന്നും പക്ഷെ ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുകയില്ലെന്നുമാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. വിവാഹ മോചനത്തെ ബച്ചന്‍ കുടുംബം പിന്തുണയ്ക്കുന്നില്ല എന്നതാണ് ഇരുവരും ഇപ്പോഴും ഔദ്യോഗികമായി പിരിയാത്തതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

FAQs
എന്താണ് അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര്?

അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര് ഇന്‍ക്വിലാബ് ശ്രീവാത്സവ എന്നായിരുന്നു. ബച്ചന്റെ പിതാവ് ഹരിവന്‍ഷ് റായ് ബച്ചന്‍ പ്രശസ്തനായ കവിയായിരുന്നു. സിനിമയിലെത്തിയപ്പോള്‍ അമിതാഭ് എന്ന പേരും അച്ഛന്റെ തൂലികാനാമമായ ബച്ചനും തന്റെ പേരായി സ്വീകരിക്കുകയായിരുന്നു.

Filmibeat Entertainment

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X