60 കാരന്‍ ബച്ചനെ ചുംബിച്ച റാണി മുഖര്‍ജി; ബന്ധം വേണ്ടെന്ന് വെക്കാന്‍ അഭിഷേകിനോട് ജയ; പിരിയാന്‍ കാരണം?
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആണ് അമിതാഭ് ബച്ചന്‍. പകരക്കാരോ പിന്‍ഗാമികളോ ഇല്ലാത്ത ഇതിഹാസം. ഇന്ത്യന്‍ സിനിമയുടെ തന്നെ മറുപേരായി ബച്ചന്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒപ്പം വന്നവരും നിന്നവരും തിരശ്ശീലയില്‍ നിന്നും ഇറങ്ങിപ്പോയിട്ടും, ഇന്നും തന്റെ യാത്ര തുടരുകയാണ് അമിതാഭ് ബച്ചന്‍. പുതുതലമുറയെ പോലും പിന്നിലാക്കുന്ന ആവേശത്തോടെയാണ് അമിതാഭ് ബച്ചന്‍ സിനിമയെ ആശ്ലേഷിക്കുന്നത്.
സിനിമയില്‍ ബച്ചന്‍ ചെയ്യാത്തതായി ഒന്നും തന്നെയില്ല. അതേസമയം തന്റെ കരിയറിലുടനീളം ബച്ചന്‍ അകലം പാലിച്ചിരുന്ന ഒന്നുണ്ട്. ചുംബന രംഗമാണ് അത്. തന്റെ യുവത്വത്തിലും പ്രൈമിലുമെല്ലാം ബച്ചന്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ മടി കാണിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആ അലിഖിത നിയമം ബച്ചന്‍ തെറ്റിക്കുന്നത് 60-ാം വയസിലാണ്.

തന്റെ 60-ാം വയസില്‍ ബച്ചന്‍ ആദ്യമായി ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിച്ച നടി റാണി മുഖര്‍ജിയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഐക്കോണിക് ആയി മാറിയ ബ്ലാക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ബച്ചന്‍ തന്റെ നിയമം തെറ്റിക്കുന്നത്. ചുംബന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ബ്ച്ചനേക്കാള്‍ 36 വയസിന്റെ ചെറുപ്പമുണ്ടായിരുന്നു റാണി മുഖര്‍ജിയ്ക്ക് എന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല, റാണി മുഖര്‍ജിയും അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കെയാണ് ബച്ചനും റാ്ണിയും ചുംബന രംഗം ചെയ്യുന്നത്. റാണിയുടേയും ബച്ചന്റേയും കരിയറിലെ വലിയ സിനിമകളിലൊന്നാണ് ബ്ലാക്ക്. ചിത്രത്തിലെ പ്രകടനത്തിന് ബച്ചനെ തേടി ദേശീയ പുരസ്‌കാരമെത്തി. റാണി മുഖര്‍ജിയ്ക്കാകട്ടെ മികച്ച നടിക്കുള്ള ഫിലിംഫെയറും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി. ചിത്രത്തില്‍ ചെവി കേള്‍ക്കാനും സംസാരിക്കാനും സാധിക്കാത്ത പെണ്‍കുട്ടിയായാണ് റാണി അഭിനയിച്ചത്. ആ പെണ്‍കുട്ടിയുടെ പരിശീലകനായിട്ടാണ് ബച്ചന്‍ അഭിനയിച്ചത്. നേരത്തെ കരീന കപൂര്‍ ചെയ്യാനിരുന്ന വേഷമാണ് പിന്നീട് റാണിയിലേക്ക് എത്തിയത്.
ബ്ലാക്കില്‍ അഭിനയിക്കുന്നതിന് ബന്‍സാലിയില്‍ നിന്നും പ്രതിഫലമൊന്നും ബച്ചന്‍ വാങ്ങിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബച്ചനും റാണിയും തമ്മിലുള്ള ചുംബന രംഗം ആരാധകരെ പോലെ തന്നെ ബച്ചന്‍ കുടുംബത്തിനും വലിയ ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അഭിഷേകും റാണിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്ന സമയത്താണ് ഇങ്ങനൊരു രംഗം പുറത്ത് വരുന്നത്.
അഭിഷേകും റാണിയും യുവ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പ്രണയത്തിലാകുന്നത്. റാണിയെ തന്റെ മരുമകളാക്കുന്നതില്‍ ജയ ബച്ചനും സമ്മതം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബ്ലാക്ക് പുറത്തിറങ്ങുന്നത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് റാണിയും അഭിഷേകും പിരിഞ്ഞു. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ബ്ലാക്കിലെ ബച്ചന്റേയും റാണിയുടേയും ചുംബന രംഗമാണ് പ്രണയ തകര്‍ച്ചയുടെ കാരണം എന്നാണ്. അഭിഷേക് പിന്നീട് ഐശ്വര്യയെ വിവാഹം കഴിക്കുകയായിരുന്നു.

അതേസമയം ബോളിവുഡിലെ പതിവ് തെറ്റിച്ചു കൊണ്ട് പാട്ടുകളൊന്നുമില്ലാതെയാണ് ബ്ലാക്ക് പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ഈ ചിത്രം പിന്നീട് തുര്‍ക്കിഷിലേക്ക് റീമേക്ക് ചെയ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.
അന്ന് അഭിഷേക് ബച്ചനുമായി പിരിഞ്ഞ ശേഷം റാണി മുഖര്‍ജി പിന്നീട് നിര്‍മ്മാതാവ് യാഷ് ചോപ്രയുടെ മകനും നിര്‍മ്മാതാവുമായ ആദിത്യ ചോപ്രയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് റാണി മുഖര്‍ജി. മിസിസ് ചാറ്റര്‍ജി വെഴ്‌സ് നോര്‍വെയാണ് റാണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications