തീന്‍മേശയില്‍ വച്ച് ബച്ചന്‍ ജയയോട് ദേഷ്യപ്പെട്ടു, ഇറങ്ങിപ്പോയ ജയ പിന്നെ തിരികെ വന്നില്ല; അറിയാക്കഥ

ബോളിവുഡിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, എവിടെ അമിതാഭ് ബച്ചന്‍ നില്‍ക്കുന്നുവോ അവിടെ നിന്നുമാണ് ബോളിവുഡിലെ താരങ്ങളുടെ നിര ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി ബോളിവുഡിനെ അദ്ദേഹം മുന്നില്‍ നിന്നു നയിക്കുന്നു. തന്റെ പ്രായക്കാരായ പലരും അഭിനയം നിര്‍ത്തിയപ്പോഴും തന്നിലെ നടനെ ഉരച്ച് മിനുക്കി സിനിമയുടെ പുതില മേഖലകള്‍ കണ്ടെത്തുകയാണ് അമിതാഭ് ബച്ചന്‍.

സിനിമ പോലെ തന്നെ അമിതാഭ് ബച്ചന്റെ വ്യക്തിജീവിതവും എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയമാണ്. താരത്തിന്റെ ജീവിതത്തിലുണ്ടായ പ്രണയങ്ങളും കരിയറിലെ തിരിച്ചടികളുമെല്ലാം വലിയ ചര്‍ച്ചകളായിട്ടുണ്ട്. അമിതാഭ് ബച്ചനെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം കടന്നു വരാന്‍ സാധ്യതയുള്ള പേരാണ് രേഖയുടേത്. ഇരുവരും പ്രണയത്തിലായിരുന്നുവോ എന്നത് ഇന്നും ആരാധകര്‍ ചോദിക്കുന്നതാണ്.

പ്രണയം

ബോളിവുഡിലെ ഓണ്‍ സ്‌ക്രീന്‍ ത്രികോണ പ്രണയങ്ങളേക്കാളൊക്കെ ചര്‍ച്ചയായി മാറിയതായിരുന്നു ഓഫ് സ്‌ക്രീനിലെ ബച്ചന്‍-രേഖ-ജയ പ്രണയം. 1973 ലാണ് അമിതാഭ് ബച്ചന്‍ ജയയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ എഴുപതുകളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്‍ രേഖയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി മാറുകയായിരുന്നു. ഈ വിവാദം കൊടുംപിരി കൊണ്ടിരിക്കെയാണ് സമാനമായ കഥയുമായി സില്‍സില എന്ന ചിത്രം പുറത്തിറങ്ങുന്നത്. ബച്ചനൊപ്പം രേഖയും ജയയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

 ചോദ്യം


ബച്ചനോടുള്ള തന്റെ പ്രണയം രേഖ പരസ്യമായി തന്നെ സമ്മതിച്ചിട്ടുള്ള ഒന്നാണ്. എന്നാല്‍ ഒരിക്കല്‍ പോലും ബച്ചന്‍ പരസ്യമായി രേഖയുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ജയയോടും മാധ്യമങ്ങള്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പൊതുവെ അഭിമുഖങ്ങളിലൊന്നും നിയന്ത്രണം വിട്ട് പെരുമാറുന്ന ബച്ചനെ കണ്ടിട്ടില്ല. എന്നാല്‍ ഒരിക്കല്‍ രേഖയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിന്നാലെ അമിതാഭ് ബച്ചന്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ പറഞ്ഞിട്ടണ്ട്.

1992 ലാണ് കരണ്‍ ഥാപ്പര്‍ അമിതാഭ് ബച്ചനേയും ജയ ബച്ചനേയും ഇന്റര്‍വ്യു ചെയ്യുന്നത്. ബച്ചന്‍ കുടുംബത്തിന്റെ വീടായ പ്രതീക്ഷയില്‍ വച്ചായിരുന്നു അഭിമുഖം. അഭിമുഖത്തിന്റെ ഭാഗമായി കരണ്‍ ബച്ചനോട് അദ്ദേഹത്തിന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് ചോദിക്കുകയായിരുന്നു. ''ആ ഇന്റര്‍വ്യുവര്‍ വാരന്‍ ബീറ്റിയോട് ചെയ്തത് ഞാന്‍ നിങ്ങളോടും ചെയ്യട്ടെ. നടിമാരുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരുപാട് കഥകളുണ്ട്. വിവാഹ ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായട്ടുണ്ടോ?'' എന്നായിരുന്നു കരണ്‍ ഥാപ്പറുടെ ചോദ്യം.

 മറുപടി

എന്നാല്‍ ഇല്ല എന്ന് അമിതാഭ് ബച്ചന്‍ മറുപടി നല്‍കി. നിങ്ങള്‍ക്ക് പര്‍വീണ്‍ ബബ്ബിയുമായി പ്രണയമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. ഇല്ലെന്ന് അത് സത്യമല്ലെന്നും ബച്ചന്‍ പറഞ്ഞു. പക്ഷെ എനിക്ക് മാസികള്‍ ഇത്തരം വാര്‍ത്തകള്‍ എഴുതുന്നത് നിര്‍ത്തിക്കാനാകില്ലെന്നും പറഞ്ഞു. പിന്നാലെയായിരുന്നു രേഖയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കരണ്‍ ചോദിക്കുന്നത്. എന്നാല്‍ ഇത്തവണയും ബച്ചന്റെ മറുപടി ഇല്ല എന്ന് തന്നെയായിരുന്നു. കൂടതലൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ലെന്നും കരണ്‍ പറയുന്നു.

ഈ സമയം അമിതാഭിന്റെ അടുത്തിരിക്കുകയായിരുന്ന ജയയോട് ബച്ചനെ വിശ്വസിക്കുന്നുണ്ടോ എന്ന് കരണ്‍ ചോദിച്ചു. ഞാന്‍ എന്നും എന്റെ ഭര്‍ത്താവിനെ വിശ്വസിക്കുമെന്നായിരുന്നു ജയയുടെ മറുപടി. ഇത് നിങ്ങള്‍ അദ്ദേഹം അടുത്തിരിക്കുന്നത് കൊണ്ടല്ലേ പറയുന്നത് എന്ന് കരണ്‍ ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞത് സത്യമാണെന്നും എന്തിന് നുണ പറയണമെന്നുമായിരുന്നു ജയയുടെ മറുപടി. പിന്നാലെ കരണ്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കുകയും ചെയ്തു.

ജയയുടെ മറുപടി


അഭിമുഖത്തിന് ശേഷം കരണിനെ ബച്ചന്‍ കുടുംബം ഉച്ച ഭക്ഷണം കഴിക്കാനായി ക്ഷണിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് താന്‍ കണ്ടത് അതുവരെ കാണാത്തൊരു ബച്ചനെയായിരുന്നുവെന്നാണ് കരണ്‍ ഥാപ്പര്‍ പറയുന്നത്. ചോറ് എടുക്കട്ടെ എന്ന് ചോദിച്ച ജയയോട് അമിതാഭ് ദേഷ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന് നിനക്ക് അറിയില്ലേ, പിന്നെന്തിനാണ് എന്നെക്കൊണ്ട് ഞാന്‍ കഴിക്കാത്തത് കഴിപ്പിക്കാന്‍ നോക്കുന്നതെന്ന് ബച്ചന്‍ ജയയോട് ചോദിച്ചു. റൊട്ടി തയ്യാറാകാത്തതിനാലാണ് താന്‍ ചോറ് ചോദിച്ചതെന്നായിരുന്നു ജയയുടെ മറുപടി.

അഭിമുഖം

''ഞാന്‍ റൊട്ടി എന്തായെന്ന് നോക്കാമെന്ന് ജയ പറഞ്ഞു. അവര്‍ ബച്ചനെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എനിക്കുറപ്പാണ്. ഈ സമയം കുറച്ച് ചോറ് കഴിച്ചൂടെയെന്ന് അവര്‍ ബച്ചനോട് ചോദിച്ചു. നിര്‍ത്തി, നിര്‍ത്ത് എന്നായിരുന്നു ബച്ചന്റെ മറുപടി. എനിക്ക് ചോറ് വേണ്ടെന്ന് ഞാന്‍ പറഞ്ഞുവല്ലോ, റൊട്ടിയ്ക്ക് വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. നിനക്ക് അത് മനസിലാകുന്നില്ലേ? എന്താണ് നിന്റെ പ്രശ്‌നം? ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നില്ലേ? എന്ന് ബച്ചന്‍ ചോദിച്ചു'' എന്നാണ് കരണ്‍ ഥാപ്പര്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നത്.

ഇതോടെ ജയ മുറിയില്‍ നിന്നും പോയെന്നും പിന്നെ അവര്‍ വന്നില്ലെന്നും കരണ്‍ പറയുന്നു. തുടര്‍ന്ന് റൊട്ടി വന്നുവെന്നും ബച്ചന്‍ അത് കഴിച്ചുവെന്നും കരണ്‍ എഴുതുന്നുണ്ട്. അന്നത്തെ സംഭവത്തിന് പിന്നാലെ തന്നെ തേടി അഭിമുഖം ഒരുക്കി തന്നെ അമര്‍ സിംഗിന്റെ ഫോണ്‍ വന്നുവെന്നും ബച്ചനോടുള്ള പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒടുവില്‍ അതില്ലാതെയാണ് അഭിമുഖം പോയതെന്നും അദ്ദേഹം പറയുന്നുണ്ട്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X