ഐശ്വര്യ മകളെ പ്രസവിച്ചത് വേദന സംഹാരി കഴിക്കാതെ, കടുത്ത വേദനയോടെ; കൊച്ചുമകളെക്കുറിച്ച് ബിഗ് ബി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്‍. ഇന്ന് ബച്ചന്റെ എണ്‍പതാം പിറന്നാളാണ്. ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ അമിതാഭ് ബച്ചന് ആശംസകള്‍ നേരുകയാണ്. മറ്റുള്ളവര്‍ പ്രായത്തെ മറച്ചു പിടിക്കാന്‍ ശ്രമിക്കുമ്പോഴും, അഭിനയത്തില്‍ നിന്നും വിരമിക്കുമ്പോഴും യുവാക്കളെ പോലും മത്സരിച്ച് തോല്‍പ്പിച്ച് അഭിനയത്തില്‍ മുന്നേറുകയാണ് അമിതാഭ് ബച്ചന്‍. തന്റെ മിന്നും പ്രകടനങ്ങളിലൂടെ എണ്‍പതാം വയസിലും നിറ സാന്നിധ്യമായി തുടരുകയാണ് ബിഗ് ബി.

വലിയ താരമായിരിക്കുമ്പോഴും കുടുംബനാഥന്‍ എന്ന റോളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് അമിതാഭ് ബച്ചന്‍. തന്റെ കൊച്ചുമകളുടെ പ്രിയപ്പെട്ട മുത്തശ്ശനാണ് ബച്ചന്‍. മകന്‍ അഭിഷേകിന്റേയും മകള്‍ ശ്വേതയുടേയും മക്കള്‍ ആണ് ബച്ചന്റെ പ്രധാന കൂട്ട്. അഭിഷേകിന്റേയും ഐശ്വര്യയുടേയും മകള്‍ ആരാധ്യയാണ് കൂട്ടത്തില്‍ ഏറ്റവും ചെറുത്. അതുകൊണ്ട് തന്നെ ആരാധ്യയോട് കുറച്ച് വാല്‍സല്യം അധികം തന്നെ കാണിക്കാറുണ്ട്.

ആരാധ്യ

ആരാധ്യയുടെ ചെറിയ നേട്ടങ്ങള്‍ പോലും വലിയ ആഘോഷങ്ങളാക്കി മാറ്റാറുണ്ട് അമിതാഭ് ബച്ചന്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും കൊച്ചുമകളെക്കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനാകാറുണ്ട്. 2011 ലായിരുന്നു ഐശ്വര്യ റായ് ആരാധ്യയ്ക്ക് ജന്മം നല്‍കുന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ബച്ചന്‍ തന്നെ തന്റെ വീടിന് പുറത്തേക്ക് വരികയും മാധ്യമങ്ങളോട് ദീര്‍ഘ നേരം സംസാരിക്കുകയും ചെയ്തിരുന്നു.

കൊച്ചുമകള്‍

കൊച്ചുമകള്‍ക്ക് അവളുടെ അമ്മയായ ഐശ്വര്യയുടെ മുഖച്ഛായ ആണെന്നാണ് അമിതാഭ് പറഞ്ഞത്. അതേസമയം വീട്ടിലെ മറ്റു ചിലര്‍ പറഞ്ഞത് ആരാധ്യയെ കാണാന്‍ അഭിഷേകിനേയും ജയയേയും പോലെയുണ്ടെന്നാണെന്നും അമിതാഭ് പറഞ്ഞിരുന്നു. കുട്ടികളുടെ മുഖം മാറുമെന്നും അതിനാല്‍ ഉറപ്പിച്ച് പറയുന്നില്ലെന്നും ബച്ചന്‍ പറഞ്ഞിരുന്നു. പ്രസവ സമയത്ത് പ്രസവ വേദന കുറയ്ക്കാന്‍ ഐശ്വര്യ വേദനസംഹാരികളോ മറ്റോ ഉപയോഗിച്ചിരുന്നില്ലെന്നും ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യ സ്വാഭാവിക പ്രസവത്തിനോടായിരുന്നു താല്‍പര്യപ്പെട്ടിരുന്നതെന്നും രണ്ട് മൂന്ന് മണിക്കൂറോളം വേണ്ടി വന്നിരുന്നുവെന്നും ബച്ചന്‍ പറയുന്നുണ്ട്.

അവളെ ഞാന്‍ അഭിനന്ദിക്കുകയാണ്

''ഞങ്ങള്‍ ആശുപത്രിയിലെത്തുന്നത് പതിനേഴിന് രാത്രിയിലാണ്. ഏത് സമയത്തും പ്രസവമുണ്ടാകാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പതിനാറിന് രാവിലെ ഐശ്വര്യ പ്രസവിച്ചു. ഇന്നത്തെ കാലത്ത് പലരും സി സെക്ഷനും മറ്റും ചെയ്യുമെങ്കിലും അത് സ്വാഭാവിക പ്രസവമായിരുന്നു. ഐശ്വര്യയ്ക്ക് അതായിരുന്നു താല്‍പര്യം. രണ്ട് മൂന്ന് മണിക്കൂറെടുത്തു. അവളെ ഞാന്‍ അഭിനന്ദിക്കുകയാണ്. അവള്‍ മരുന്നുകളോ വേദന സംഹാരികളോ ഒന്നും ഉപയോഗിച്ചിരുന്നില്ല'' എന്നാണ് ബച്ചന്‍ പറഞ്ഞത്.

ആരാധ്യയെക്കുറിച്ച്


'എനിക്കവള്‍ക്കൊപ്പം അധികനേരം ചെലവിടാന്‍ സാധിക്കാറില്ല. ഞാന്‍ രാവിലെ ഏഴ് മണിയ്ക്ക് ജോലിയ്ക്ക് പോകും. അവള്‍ എട്ടരയ്ക്ക് സ്‌കൂളിലും. വൈകിട്ട് വന്നാല്‍ ഹോം വര്‍ക്കുണ്ടാകും, പിന്നെ അമ്മ ഏല്‍പ്പിച്ച പണികളും. രാത്രി ഞാന്‍ എത്തുമ്പോല്‍ പതിനൊന്ന് മണിയാകും. അപ്പോഴേക്കം അവളുറങ്ങും. ഞായറാഴ്ചയാണ് ഞാനവളുടെ കൂടെ ചെലവിടുക. അവള്‍ക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ ചോക്ലേറ്റും ഹെയര്‍ ബാന്‍ഡുമൊക്കെ കൊടുക്കും. പിങ്ക് വളരെ ഇഷ്ടമാണ്. അതിനാല്‍ പിങ്ക് നിറത്തിലുള്ള ഹെയര്‍ ബാന്‍ഡാണ് കൊടുക്കുക'' എന്നാണ് ആരാധ്യയെക്കുറിച്ച് ഒരിക്കല്‍ ബച്ചന്‍ പറഞ്ഞത്.

അതേസമയം ഗുഡ് ബൈ ആണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രശ്മിക മന്ദാന, നീന ഗുപ്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.. ഊഞ്ചായി ആണ് ബച്ചന്റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X