For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിസേറിയൻ വേണ്ടെന്ന് തീരുമാനിച്ച ഐശ്വര്യ', മരുമകളെ കുറിച്ച് ബി​ഗ് ബി പറഞ്ഞത്

  |

  1994ൽ മിസ് വേൾഡ് പട്ടം നേടിയത് മുതൽ ലോകമെന്നും ഉറ്റുനോക്കുന്ന വ്യക്തിയാണ് ഐശ്വര്യ റായ്. ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ള ഒറു വ്യക്തി എന്ന് പറയുമ്പോവെ ആരാധകർ ആദ്യം പറയുക ഐശ്വര്യ റായ് എന്ന പേരാണ്. ലോക സുന്ദരി കിരീടം ചൂടിയ ശേഷം നേരെ എത്തിയത് സിനിമയിലേക്കായിരുന്നു. തമിഴ്, ബോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ഐശ്വര്യ. ഇന്ന് ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന സൂപ്പർസ്റ്റാറുകളുടെയെല്ലാം ജോഡിയായി ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്. നാൽപത് വയസ് പിന്നിട്ടിട്ടും ഐശ്വര്യയ്ക്കുള്ള ആരാധകരുടെ എണ്ണത്തിലോ താരത്തിന്റെ സൗന്ദര്യത്തിനോ യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ല. അണിഞ്ഞൊരുങ്ങി റാമ്പിൽ എത്തിയാൽ ഐശ്വര്യയെ വെല്ലാൻ മറ്റൊരാൾ ഇല്ല എന്നതാണ് സത്യം.

  Also Read: കുഞ്ഞുങ്ങളുണ്ടെന്ന പേരിൽ സെയ്ഫിനെ തളച്ചിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് മുൻ ഭാര്യ അമൃത സിങ്

  താരസുന്ദരിക്ക് കോടികണക്കിന് ആരാധകരുള്ളപ്പോഴും വിവാഹം കുറച്ച് വൈകിയാണ് നടന്നത്. ഐശ്വര്യ ആരെ തെരഞ്ഞെടുക്കും ജീവിതപങ്കാളിയായി എന്നത് എന്നും ആരാധകരെ കുഴപ്പിച്ച ഒന്നായിരുന്നു. പല താരങ്ങളുടെ പേരിനൊപ്പവും ഐശ്വര്യയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ജീവിതം പങ്കിടാൻ ഐശ്വര്യ തെരഞ്ഞെടുത്തത് ബച്ചന് കുടുംബത്തിലെ ഇളംതലമുറക്കാരൻ അഭിഷേക് ബച്ചനെയായിരുന്നു. വിവാഹത്തോടെ ഐശ്വര്യ എന്നും ബച്ചൻ കുടുംബത്തിലെ വിശേഷങ്ങളുമായി വാർത്തകളിൽ നിറയാൻ തുടങ്ങി. പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2011ൽ അഭിഷേകിനും ഐശ്വര്യയ്ക്കും ഇടയിലേക്ക് ആരാധ്യ എന്ന മകൾ കൂടി എത്തി. ഇന്ന് ആരാധ്യയുടെ അമ്മ എന്ന റോളാണ് ഐശ്വര്യ ഏറ്റവും ആസ്വദിച്ചു ചെയ്യുന്നത്. സാധാരണ ബോളിവുഡ് അമ്മമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ് താനെന്ന് ഐശ്വര്യ അവരുടെ ഓരോ പ്രവർത്തികളിൽ നിന്നും തെളിയിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അവർ പ്രസവിക്കാൻ സ്വീകരിച്ച മാർ​ഗം.

  Also Read: ബച്ചന്റെ നിർബന്ധത്തിന് വഴങ്ങി പേഴ്സിനുള്ളിലെ രഹസ്യങ്ങൾ തുറന്നുകാട്ടി ഹേമമാലിനി

  പ്രസവത്തിന് വേണ്ടി ഐശ്വര്യ സഹിച്ച ബുദ്ധിമുട്ടുകളും എടുത്ത തീരുമാനങ്ങളെ കുറിച്ചും താരത്തിന്റെ അമ്മായിയച്ഛനും നടനുമായ അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. ആരാധ്യയെ വയറ്റില്‍ പേറുമ്പോഴും അവൾ ജനിച്ച ശേഷവും തന്റെ ശരീര സൗന്ദര്യത്തേക്കാളുപരി കുഞ്ഞിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനുമാണ് അവർ മുൻതൂക്കം നൽകിയത്. വേദന സ​ഹിക്കാൻ താൽപര്യപ്പെടാതെ പ്രസവിക്കാന് സിസേറിയൻ തെരഞ്ഞെടുക്കുന്ന കാലത്ത് വേദന സഹിച്ച് പിടിച്ച് ഐശ്വര്യ നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നുവെന്നാണ് ബച്ചൻ പറഞ്ഞത്. മുപ്പത്തിയെട്ടാം വയസില്‍ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത് സിസേറിയനിലൂടെയല്ല നാച്ചുറലായിത്തന്നെയാണ്. സുഖപ്രസവത്തിന്റെ കാര്യത്തില്‍ പ്രായമൊരു പ്രശ്‌നമേയല്ലെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സുന്ദരി.

  സാധാരണനിലയില്‍ മുപ്പതുകഴിഞ്ഞാല്‍ സുഖപ്രസവം ഒരു സ്വപ്‌നം മാത്രമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഐശ്വര്യ നാല്‍പതിനോടടുത്ത് നില്‍ക്കുന്ന സമയത്ത് ഇത് മാറ്റിപറഞ്ഞത്. പ്രസവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ എത്തിയിരുന്നുവെന്നും ഏത് സമയവും പ്രസവം നടന്നേക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരുന്നതെന്നും വേദന സഹിക്കാൻ കഴിയുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യാമെന്ന ഓപ്ഷനുണ്ടായിരുന്നിട്ടും ഐശ്വര്യ വേദന കടിച്ചമർത്തി നോർമൽ പ്രസവത്തിന് വേണ്ടി കാത്തിരുന്നാണ് കുഞ്ഞിന് ജന്മം നൽകിയതുമെന്നാണ് ബച്ചൻ പറഞ്ഞത്. കു‍ഞ്ഞ് പിറന്ന സന്തോഷം ആരാധകരെ അറിയിക്കാൻ ആരാധ്യയുടെ ജനനത്തിന് ശേഷം അഭിഷേകും ബി​ഗ് ബിയും മുംബൈയിലെ വസതിക്ക് പുറത്തെത്തി സന്തോഷം പങ്കുവെച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കുഞ്ഞിന് ഐശ്വര്യയുടെ ഛായയാണെന്നാണ് തോന്നുന്നതെന്നും അന്ന് ബച്ചൻ പറഞ്ഞിരുന്നു. വളരുന്തോറും കുഞ്ഞുങ്ങളുടെ രൂപത്തിൽ മാറ്റം വന്നേക്കാം എങ്കിലും തനിക്ക് തോന്നിയത് ഐശ്വര്യയുടെ മുഖമാണ് എന്നാണ് ബച്ചൻ പറഞ്ഞത്. കുഞ്ഞ് ജനിച്ച് നാല് മാസത്തിന് ശേഷമാണ് ആരാധ്യ എന്ന പേര് അഭിഷേക് കുഞ്ഞിനിട്ടത്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  നോർമൽ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ ഐശ്വര്യയെ രാജ്യത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റുകളെല്ലാം പ്രശംസിക്കുകയും ഇതൊരു മാതൃകയാക്കാന്‍ മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. ഐശ്വര്യയെ റോള്‍മോഡലായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. ഇക്കൂട്ടത്തില്‍ അമ്മമാരാകാന്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഐശ്വര്യയെ അനുകരിക്കണമെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. പലസ്ത്രീകളും സൗന്ദര്യപ്രശ്‌നങ്ങളും മറ്റും ഭയന്ന് പ്രകൃതി ദത്തമായ പ്രവസത്തിന് മടികാണിക്കുകയും ഡോക്ടര്‍മാരോട് ശസ്ത്രക്രിയ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന സുന്ദരിയായ ഐശ്വര്യ ഇക്കാര്യത്തില്‍ വളരെ ബുദ്ധിപരമായിട്ടാണ് തീരുമാനമെടുത്തതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

  English summary
  When Amitabh Bachchan Revealed To Media Aaradhya Looks Like Aishwarya And Ash's Pregnancy Struggles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X