For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുങ്ങളുണ്ടെന്ന പേരിൽ സെയ്ഫിനെ തളച്ചിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് മുൻ ഭാര്യ അമൃത സിങ്

  |

  ബോളിവുഡ് താരജോഡികളായിരുന്ന സെയ്ഫ് അലി ഖാൻ-അമൃത സിങ് പ്രണയവും ദാമ്പത്യവും ഏറെ ഉയർച്ച താഴ്ചകളിലൂടെയാണ് കടന്നുപോയത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫ് അലി ഖാനുമായുള്ള അമൃതയുടെ പ്രണയം. 1983 മുതൽ 1993വരെയുള്ള കാലങ്ങളിൽ ബോളിവുഡിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് അമൃത. അമൃത സൂപ്പർതാരമായിരുന്നപ്പോഴാണ് സെയ്ഫ് അലി ഖാൻ സിനിമയിലേക്ക് എത്തുന്നത്. അന്ന് കഥാപാത്രങ്ങൾക്കായും ബോളിവുഡിൽ പിടിച്ചുനിൽക്കാനും അദ്ദേഹം കഷ്ടപ്പെടുകയായിരുന്നു. അമൃത എല്ലാത്തിനെ കുറിച്ചും തുറന്ന് സംസാരിക്കുന്ന വ്യക്തിയും അർപ്പണബോധമുള്ളവളുമായിരുന്നു എന്നാൽ സെയ്ഫ് ശാന്തനും അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന വ്യക്തിയുമായിരുന്നു.

  Also Read:ബച്ചന്റെ നിർബന്ധത്തിന് വഴങ്ങി പേഴ്സിനുള്ളിലെ രഹസ്യങ്ങൾ തുറന്നുകാട്ടി ഹേമമാലിനി

  സെയ്ഫ് അലി ഖാനും അമൃത സിംഗും ആദ്യമായി കണ്ടുമുട്ടിയത് സെയ്ഫിന്റെ ആദ്യ സിനിമ അരങ്ങേറ്റം കുറിക്കാൻ പോകുന്ന രാഹുൽ റാവെയ്ലിന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ്. രാഹുലും അമൃതയും വലിയ സൗഹൃദം സൂക്ഷിച്ചിരുന്നവരായിരുന്നു. അവിടെ വെച്ചാണ് ഇരുവരുടേയും പ്രണയത്തിന് തുടക്കമായത്. പിന്നീട് പലയിടങ്ങളിലുംവെച്ച് ഇരുവരും കണ്ടുമുട്ടുകയും പ്രണയംകൈമാറുകയും ചെയ്തു. സെയ്ഫ് അലി ഖാനെ വിവാഹം ചെയ്യുമ്പോൾ അമൃതയുടെ പ്രായം 33ഉം സെയ്ഫിന്റെ പ്രായം 21ഉം ആയിരുന്നു. പലവിധ എതിർപ്പുകൾ ഉണ്ടായിട്ടും അതിനെ എല്ലാം മറികടന്ന് 1991ൽ ഇരുവരും വിവാഹിതരായി.

  Also Read: ഞാൻ ഇപ്പോഴും അവർക്ക് അന്നമോളാണ്, ആ സ്നേഹം അത്ഭുതപ്പെടുത്താറുണ്ട്-നിഖിതാ രാജേഷ്

  സിഖ് മതവിശ്വാസിയായിട്ടാണ് അമൃത വളർന്നത്. എന്നാൽ സെയ്ഫിനെ വിവാഹം ചെയ്യുംമുമ്പ് അവൾ ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിക മതാചാരപ്രകാരമാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ 13വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സെയ്ഫും അമൃതയും വേർപിരിഞ്ഞു. ഇരുവരും തമ്മിലുള്ള വേർപിരിയലിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. സാറാ, ഇബ്രാഹിം എന്നീ രണ്ടുമക്കളാണ് അമൃതയ്ക്കും സെയ്ഫിനുമുള്ളത്. അമൃതയുമായി പിരിഞ്ഞശേഷം എട്ട് വർഷത്തോളം സെയ്ഫ് വേറെ വിവാഹമൊന്നും ചെയ്തില്ല. പിന്നീട് 2012ൽ ആണ് അദ്ദേഹം കരീന കപൂറിനെ വിവാഹം ചെയ്തത്.

  സെയ്ഫ് അലി ഖാനെ കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കുഞ്ഞുങ്ങളുണ്ടാകുന്നതിന് വേണ്ടി തന്റെ ഭർത്താവിനെ കെട്ടിയിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്നാണ് അമൃത സെയ്ഫ് അലി ഖാനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമാ ജീവിത്തെ കുറിച്ചും പറഞ്ഞത്. ഇരുവരും വിവാഹശേഷം പങ്കെടുത്ത അഭിമുഖത്തിലാണ് കുഞ്ഞുങ്ങൾ എപ്പോൾ വേണമെന്നാണ് ആ​ഗ്രഹം എന്നതിനെ കുറിച്ചും ഭർത്താവിന്റെ സിനിമാ ജീവിതത്തിലെ ഭാവി കാര്യങ്ങളെ കുറിച്ചും അമൃത വാചാലയായത്. വീട് നിയന്ത്രിച്ച് കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ എന്നായിരുന്നു അവതാരകൻ അമൃതയോട് ചോദിച്ചത്. 'വീടും വീട്ടുകാര്യങ്ങളും നിയന്ത്രിക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് ഒരുപാട് സമയം അതിന് ആവശ്യമില്ല. ജോലിക്കാരുള്ളതിനാൽ ഒരു മണിക്കൂർ ഞാൻ ചെലവഴിച്ചാൽ മതി. എനിക്ക് കുട്ടികൾ വേണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ സെയ്ഫ് ചെറുപ്പമാണ്. അവനെ വിവാഹം ചെയ്ത് കുട്ടികളുണ്ടാകുന്നതിന് വീട്ടിൽ തളച്ചിടുന്നതിനോട് താൽപര്യമില്ല. അദ്ദേഹം കരിയറിൽ ശോഭിക്കാനുള്ള സമയമാണിത്. അദ്ദേഹം അതിലാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്' അമൃത പറഞ്ഞു. അമൃതയെ വിവാ​ഹം ചെയ്ത ശേഷം സെയ്ഫ് കുറച്ചുകൂടി ഉത്തരവാദിത്തതോടെ പെരുമാറാൻ തുടങ്ങിയതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അമൃത മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. 'അദ്ദേഹം ഒരിക്കലും നിരുത്തരവാദിത്വപരമായി പെരുമാറിയിട്ടില്ല... അദ്ദേഹത്തിന്റെ ശൈലിയെ പലരും അങ്ങനെ തെറ്റിദ്ധരിക്കുന്നതാണ്' എന്നായിരുന്നു.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  അമൃത ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണെന്ന് വിവാഹമോചനശേഷവും പലപ്പോഴും അഭിമുഖങ്ങളിൽ സെയ്ഫ് അലി ഖാൻ പറഞ്ഞിട്ടുണ്ട്. അമ്മയുടേയും അച്ഛന്റേയും പാത പിന്തുടർന്ന് മകൾ സാറയും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. കരീനയ്ക്കൊപ്പമാണ് ഇപ്പോൾ സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. അടുത്തിടെയാണ് സെയ്ഫിന് കത്രീനയിൽ രണ്ടാമതും ആൺകുഞ്ഞ് ജനിച്ചത്. ആദ്യത്തെ മകൻ തൈമൂർ താരദമ്പതികളെ പോലെ തന്നെ ആരാധകർക്കിടയിൽ സൂപ്പർസ്റ്റാറാണ്.

  English summary
  Throwback Thursady: When Amrita Singh Opens Up Saif Ali Khan Should Concentrate On His Acting Than Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X