For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ ഇപ്പോഴും അവർക്ക് അന്നമോളാണ്, ആ സ്നേഹം അത്ഭുതപ്പെടുത്താറുണ്ട്;നിഖിതാ രാജേഷ്

  |

  ഒരു കാലത്ത് ടെലിവിഷൻ സീരിയലുകളിലും പരിപാടികളിലും നിറഞ്ഞുനിന്ന മുഖമായിരുന്നു ബാലതാരമായി എത്തിയ നടി നിഖിതാ രാജേഷിന്റേത്. ഭക്തി സീരിയലുകളിലും ആൽബം ​ഗാനങ്ങളിലും ദേവിയായുമെല്ലാം നിഖിതയെ മലയാളികൾ ഒരുപാട് കണ്ടിട്ടുണ്ട്. 'നാഥാ നിന്നെ കാണാൻ' എന്ന ഭക്തി ​ഗാനത്തിൽ കുറുമ്പത്തി കുട്ടിയായി എത്തിയ നിഖിത ഇപ്പോൾ തമിഴിലടക്കം നിരവധി സീരിയലുകളിൽ നായികയായി തിളങ്ങുകയാണ്.

  Also Read: 'സന്തോഷിക്കാനും സങ്കടപ്പെടാനും ചെറിയ കാര്യം മതി... സെൻസിറ്റീവാണ് ഞാൻ'-റിമി ടോമി

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ഓമനതിങ്കൾ പക്ഷിയിലൂടെയാണ് നിഖിതാ അഭിനയം ആരംഭിച്ചത്. മൂന്നര വയസ് മാത്രമായിരുന്നു അന്ന് ഓമനതിങ്കൾ പക്ഷിയുടെ ഭാ​ഗമാകുമ്പോൾ നിഖിതയുടെ പ്രായം. ലെനയുടെ മകളുടെ കഥാപാത്രമായിരുന്നു നിഖിത അവതരിപ്പിച്ചിരുന്നത് അന്തരിച്ച നടി ശ്രീവിദ്യയടക്കം സീരിയലിന്റെ ഭാ​ഗമായിരുന്നു.

  Also Read: ജീവന് പോലും അപകടമായേക്കാവുന്ന 'ടോക്സിക് റിലേഷൻഷിപ്പുകൾ' തിരിച്ചറിയാൻ ശ്രമിക്കണം-അശ്വതി ശ്രീകാന്ത്

  ഓമനതിങ്കൾ പക്ഷിക്ക് ശേഷം പിന്നീട് രഹസ്യം, ദേവിമഹാത്മ്യം ,സസ്‌നേഹം, തുടങ്ങി നിരവധി പരമ്പരകളിലും നിഖിത വേഷമിട്ടിരുന്നു. കളേഴ്സ്, ആകസ്മികം, കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ സിനിമയിലും നിഖിത അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഭക്തിഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തമിഴ് പരമ്പരകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലത്തിൽ ജാനിക്കുട്ടി എന്ന കഥാപാത്രത്തെയും നിഖിത അവതരിപ്പിച്ചിരുന്നു.

  ഓമനതിങ്കൾ പക്ഷിക്ക് ശേഷം പിന്നീട് രഹസ്യം, ദേവിമഹാത്മ്യം ,സസ്‌നേഹം, തുടങ്ങി നിരവധി പരമ്പരകളിലും നിഖിത വേഷമിട്ടിരുന്നു. കളേഴ്സ്, ആകസ്മികം, കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ സിനിമയിലും നിഖിത അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഭക്തിഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തമിഴ് പരമ്പരകളില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് നടി ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലത്തിൽ ജാനിക്കുട്ടി എന്ന കഥാപാത്രത്തെയും നിഖിത അവതരിപ്പിച്ചിരുന്നു.

  സിനിമയുമായി ബന്ധപ്പെട്ട കോഴ്സുകൾ തന്നെയാണ് നിഖിത പഠിക്കുന്നതും. ഓൺലൈൻ ക്ലാസുകൾ വഴിയാണ് ഇപ്പോൾ പഠനം നടക്കുന്നതെന്നും ഒപ്പം സീരിയലുകളും കൊണ്ടുപോകുന്നുണ്ടെന്നും നിഖിത പറയുന്നു. ഒരിക്കൽ പ്രായമുള്ള ഒരു സ്ത്രീ തന്റെ കാലിൽ വീണ സംഭവമുണ്ടായിട്ടുണ്ടെന്നും എന്ന ഇപ്പോഴും സീരിയലുകളിലെ കഥാപാത്രമായി കണ്ടിട്ടാണ് അവർ അങ്ങനെ ചെയ്തതെന്നും ഏറെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നായിരുന്നു അതെന്നും നിഖിത പറയുന്നു. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് അഭിനയത്തിനിടയിൽ കിട്ടുന്ന ഇടവേളകളിൽ അമ്മയും ഞാനും ചേർന്ന് സെറ്റിലിരുന്ന് പഠിക്കുമായിരുന്നുവെന്നും അങ്ങനെയാണ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറായിരുന്നതെന്നും നിഖിത പറയുന്നു.

  Recommended Video

  വേണുചേട്ടന്‍ പോയി, ഈ യാത്രയില്‍ ഞാന്‍ തനിച്ചായി | FilmiBeat Malayalam

  അവതാരകന്റെ ചോദ്യത്തിന് തനിക്ക് പ്രണയം ഒന്നുമില്ലെന്നും നിഖിത പറയുന്നു. താന്‍ നല്ലൊരു പെണ്‍കുട്ടിയാണെന്നും അങ്ങനെ ആരോടും തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. അഭിമുഖത്തില്‍ തന്റെ അടുത്ത സുഹൃത്തുക്കളെ കുറിച്ചും നടി സംസാരിച്ചു. തനിക്ക് അങ്ങനെ ഒരുപാട് ഫ്രണ്ട്‌സ് ഒന്നുമില്ല. രണ്ട് മൂന്ന് പേരുണ്ട് അവരാണ് തന്റെ അടുത്ത സുഹൃത്തുക്കള്‍ അവരെ ചുറ്റിപ്പറ്റിയാണ് എപ്പോഴും താനെന്നും നിഖിത പറഞ്ഞു. അതുപോലെ മലയാളത്തില്‍ തനിക്ക് ഫാഹദ് ഫാസിലിന്റെ അഭിനയം ഒത്തിരി ഇഷ്ടമാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. ഫഹദിനോടൊപ്പം അഭിനയിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്നും നിഖിത പറയുന്നു. തമിഴ് സീരിയലുകളിൽ ചെയ്യുമ്പോഴും ഏറ്റവും കൂടുതൽ മലയാളികളാണ് സീരിയൽ കണ്ട് യുട്യൂബിൽ അടക്കം കമന്റുകൾ ചെയ്യാറുള്ളതെന്നും നിഖിത പറയുന്നു.

  Read more about: serial malayalam
  English summary
  television actress Nikitha rajesh Reveals about Emotional Moments with Fans and acting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X