India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയ വെള്ളയുടുക്കേണ്ടി വന്നാല്‍ നിന്റെ ഭാര്യയും ഉടുക്കും! ബച്ചന്റെ അമ്മയുടെ ഭീഷണിയെക്കുറിച്ച് നിര്‍മ്മാതാവ്‌

  |

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് അമിതാഭ് ബച്ചനും ശ്രീദേവിയും. ഇന്നത്തെ പോലെ സ്ത്രീ പ്രാധാന്യമുള്ള സിനിമകളോ, ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളികളോ ഇല്ലാതിരുന്ന കാലത്ത് തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ വിജയം നേടിയ സൂപ്പര്‍ നായികയായിരുന്നു ശ്രീദേവി. പുരുഷന്മാര്‍ ഭരിച്ചിരുന്ന ബോളിവുഡിനെ പോലും തന്റെ കൈപ്പിടിയിലൊതുക്കിയ താരം. അതേസമയം, അമിതാഭ് ബച്ചന്‍ ആകട്ടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരവും. ഇവര്‍ ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് ഖുദ ഗവാഹ്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

  Also Read: എന്റെ ഉമ്മാന്റെ ഒരു മാസത്തെ ശമ്പളമാണ് എനിക്ക് തന്നുവിട്ടത്! പൊട്ടിക്കരഞ്ഞ് റിയാസ്, ചേര്‍ത്തുപിടിച്ച് താരങ്ങള്‍

  മുകുള്‍ എസ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഖുദ ഗവാഹ്. മനോജ് ദേശായിയായിരുന്നു സിനിമയുടെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെക്കുകയാണ് മനോജ് ദേശായി. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനും ശ്രീദേവിയുടെ അമ്മ രാജേശ്വരി യാംഗറും തന്നെ ഭീഷണപ്പെടുത്തിയ കഥയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  അഫ്ഗാനിസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. കാബുള്‍ അടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിത്യസംഭവമായ ഇടങ്ങളിലും ചിത്രീകരണമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി അഫ്ഗാന്‍ പ്രധാന മന്ത്രി 18 ദിവസത്തെ പ്രത്യേക സുരക്ഷ ഒരുക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതേക്കുറിച്ചാണ് മനോജ് ദേശായി മനസ് തുറന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

  ''അമിതാഭ് ബച്ചന്റെ അമ്മ പറഞ്ഞത്, അമിതിന് എന്തെങ്കിലും പറ്റിയിട്ട്, ജയ വെള്ള സാരി ഉടുക്കേണ്ടി വന്നാല്‍ നിങ്ങളുടെ ഭാര്യയും വെള്ള സാരിയുടുക്കും. നീ പിന്നെ തിരിച്ച് ഇങ്ങോട്ട് വരണ്ട എന്നായിരുന്നു'' മനോജ് പറയുന്നു. ''ശ്രീദേവിയുടെ അമ്മയും ഭീഷണിപ്പെടുത്തി. ശ്രീയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ പിന്നെ നിങ്ങള്‍ തിരികെ വരരുത്. ആരെയെങ്കിലും കൊണ്ട് നിങ്ങളെ ഞാന്‍ കൊല്ലിക്കും'' എന്നും അദ്ദേഹം പറയുന്നു. എന്തായാലും സിനിമയുടെ ചിത്രീകരണം ഭംഗിയായി പൂര്‍ത്തിയാവുകയും ശ്രീയും ബച്ചനും സുരക്ഷിതരായി തിരികെ വരികയും ചെയ്തു. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു.

  അതേസമയം ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് ശ്രീദേവി. 2018 ലായിരുന്നു ശ്രീദേവിയുടെ മരണം. മോം ആണ് ശ്രീദേവിയുടെ ഒടുവിലത്തെ സിനിമ. തന്റെ മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റം കാണാനാകാതെയാണ് ശ്രീദേവിയുടെ മരണം. ദുബായിയിലെ ഹോട്ടല്‍ ബാത്ത് റൂമില്‍ ശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജാന്‍വിയെ സിനിമാ അരങ്ങേറ്റത്തിനായി ഒരുക്കുകയായിരുന്നു ശ്രീദേവി. പക്ഷെ അത് കാണാന്‍ ശ്രീദേവിയുണ്ടായിരുന്നില്ല.

  ധഡക്കിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ഇഷാന്‍ ഖട്ടര്‍ നായകനായ ചിത്രം മറാത്തി സിനിമ സൈറാത്തിന്റെ ഹിന്ദി റീമേക്കായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടുകയും ചെയ്തു. ഇന്ന് ബോളിവുഡിലെ മിന്നും താരമാണ് ജാന്‍വി കപൂര്‍. ഭാവിയിലെ സൂപ്പര്‍ താരമായി മാറാന്‍ ശ്രീദേവിയ്ക്ക് സാധിക്കുമെന്നാണ് ആരാധകരും സിനിമാ ലോകവും വിലയിരുത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് താരത്തെ സിനിമാ ലോകം ഉറ്റു നോക്കു്‌നനത്.

  Also Read: ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഇന്നും തന്റെ ക്രാഫ്റ്റിനെ മിനുക്കി കൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഝുണ്ഡ് ആണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രഹ്‌മാസ്ത്രയാണ് ഇനി പുറത്തിറങ്ങാനുള്ള ബച്ചന്‍ സിനിമ. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായകനും നായികയുമാകുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പിന്നാലെ ഗുഡ് ബൈ, ബട്ടര്‍ഫ്‌ളൈ, ഊഞ്ചല്‍ തുടങ്ങിയ സിനിമകളും ബച്ചന്റേതായി അണിയറയിലുണ്ട്. പ്രഭാസ് നായകനായ പ്രൊജക്ട് കെയിലും ബച്ചന്‍ പ്രധാന വേഷങ്ങളില്‍ ഒന്നിലെത്തുന്നുണ്ട്.

  Read more about: amitabh bachchan sridevi
  English summary
  When Amitabh Bachchan’s Mother And Sridevi' Mother Warned A Producer For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X