'വയറ്റിലെ അസുഖം, ഐശ്വര്യ അമ്മയാകില്ല'; അവളെ തൊട്ടാല്‍ വിവരം അറിയും! താക്കീതുമായി ബച്ചന്‍
ബോളിവുഡിലെ സൂപ്പര്‍ താര കുടുംബമാണ് ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചനും ജയ ബച്ചനും ഇന്ത്യന്‍ സിനിമയിലെ ഐക്കണുകളാണ്. മകന്‍ അഭിഷേക് ബച്ചന്‍ ബോളിവുഡിലെ മുന്‍നിര താരം. മരുമകള്‍ ഐശ്വര്യ റായ് ആകട്ടെ ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികയും. അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബച്ചന്‍ കുടുംബം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഐശ്വര്യ-അഭിഷേക് ദാമ്പത്യത്തിന്റെ പേരിലാണ്.
ബച്ചന്‍ കുടുംബത്തിലേക്ക് ഐശ്വര്യ കടന്നു വരുന്നത് 2007 ലാണ്. അന്ന് മുതല്‍ ഐശ്വര്യ തങ്ങള്‍ക്ക് മരുമകളല്ല, മകള്‍ തന്നെയാണെന്നാണ് ബച്ചനും ജയയും പറഞ്ഞിട്ടുണ്ട്. ഇരുവരും പലപ്പോഴായി ഐശ്വര്യയെ പ്രശംസിച്ച് സംസാരിക്കാറുണ്ട്. പൊതുവേദികളില്‍ ബച്ചനും ജയയ്ക്കുമൊപ്പമാണ് പലപ്പോഴും ഐശ്വര്യ എത്താറുണ്ടായിരുന്നത്.

ഒരിക്കല്‍ ഐശ്വര്യയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമത്തിനെതിരെ ബച്ചന്‍ രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തകളുടേയും ഗോസിപ്പുകളുടേയും സ്ഥിരം ഇരകളാണ് ബച്ചന്‍ കുടുംബം. പലപ്പോഴും താരകുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു 2010 ലേത്.
ഐശ്വര്യ റായ്ക്ക് ഗര്‍ഭിണിയാകാന്‍ സാധിക്കില്ലെന്നായിരുന്നു വാര്‍ത്ത. താരത്തിന് വയറ്റില്‍ ട്യൂബര്‍കുലോസിസ് (ടിബി) ആയിരുന്നതിനാല്‍ അമ്മയാകാന്‍ സാധിക്കില്ലെന്നായിരുന്നു വാര്‍ത്ത. പിന്നാലെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമിതാഭ് ബച്ചന്‍ രംഗത്തെത്തുകയായിരുന്നു. തന്റെ ബ്ലോഗിലൂടെയായിരുന്നു ബച്ചന്റെ പ്രതികരണം.
''അതിയായ വേദനയോടേയും അവജ്ഞയോടെയുമാണ് ഞാനിത് എഴുതുന്നത്. ഈ ആര്‍ട്ടിക്കിള്‍ പൂര്‍ണമായും തെറ്റാണ്. കെട്ടിച്ചമച്ചതും ഇന്‍സെന്‍സിറ്റീവും എക്കാലത്തേയും തരം താണ മാധ്യമ പ്രവര്‍ത്തനവുമാണ് ഈ വാര്‍ത്ത'' എന്നായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം. ഐശ്വര്യ തനിക്ക് മരുമകളല്ല, മകള്‍ തന്നെയാണെന്നും ബ്ലോഗില്‍ ബച്ചന്‍ പറയുന്നുണ്ട്. അവള്‍ക്ക് വേണ്ടി താന്‍ അവസാന ശ്വാസം വരേയും പോരാടുമെന്നും ബച്ചന്‍ പറയുന്നുണ്ട്.
''ഞാനാണ് എന്റെ കുടുംബത്തിന്റെ കാരണവര്‍. ഐശ്വര്യ എന്റെ മരുമകളല്ല, എന്റെ മകളാണ്. എന്റെ വീട്ടിലെ സ്ത്രീയാണ്. അവളെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാല്‍, അവള്‍ക്കായി അവസാന ശ്വാസം വരെ ഞാന്‍ പൊരുതും. വീട്ടിലെ പുരുഷന്മാരായ എന്നേയും അഭിഷേകിനേയും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ സഹിക്കും. പക്ഷെ വീട്ടിലെ സ്ത്രീകളെപ്പറ്റി എന്തെങ്കിലും മോശമായി പറഞ്ഞാല്‍ ഞാന്‍ അത് സഹിക്കില്ല'' എന്നായിരുന്നു ബച്ചന്‍ തുറന്നടിച്ചത്.

അതേസമയം കഴിഞ്ഞ കുറേ മാസങ്ങളായി ഐശ്വര്യയും അഭിഷേകും പിരിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിഷേകിന് നടി നിമ്രത് കൗറിനോടുള്ള അടുപ്പമാണ് വിവാഹ മോചനത്തിന്റെ കാരണമായി പറയപ്പെട്ടിരുന്നത്. എന്നാല്‍ വിവാഹ മോചന വാര്‍ത്തകള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും പൊതുവേദികളിലും എത്തിയാണ് ഗോസിപ്പുകള്‍ക്ക് അവസാനം കുറിച്ചത്.
കഴിഞ്ഞ ദിവസം ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരുമിച്ച് വിദേശ യാത്ര നടത്തി തിരികെ വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേരത്തെ ആരാധ്യയുടെ സ്‌കൂളിലെ പരിപാടിയിലും അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയിരുന്നു. നാളുകള്‍ നീണ്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.


Click it and Unblock the Notifications