കടുത്ത വേദനയിലും ഐശ്വര്യ വേദന സംഹാരി കഴിച്ചില്ല! ഐശ്വര്യയുടെ പ്രസവത്തെക്കുറിച്ച് ബച്ചന്‍
ബോളിവുഡിലെ ഐക്കോണിക് നായികയാണ് ഐശ്വര്യ റായ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പകരം വെക്കാനില്ലാത്ത താരം. തന്റെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടിയിട്ടുള്ള ഐശ്വര്യ റായ് ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തിലൂടേയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാനും പ്രതിസന്ധികളെ ധീരമായി നേരിടാനും എന്നും ശ്രമിച്ചിട്ടുണ്ട് ഐശ്വര്യ റായ്. തന്നേക്കാള്‍ പ്രായം കുറഞ്ഞ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം അങ്ങനെയായിരുന്നു.
തന്റെ 38-ാം വയസിലാണ് ഐശ്വര്യ റായ് അമ്മയാകുന്നത്. നടപ്പുരീതിയനുസരിച്ച് വൈകിയ സമയം. മിക്കവരും സി സെക്ഷന്‍ തിരഞ്ഞെടുക്കുന്ന സമയത്തും ഐശ്വര്യ സ്വാഭാവിക പ്രവസത്തിനായിരുന്നു താല്‍പര്യപ്പെട്ടത്. പെയിന്‍ കില്ലറുകളും താരം ഉപയോഗിച്ചിരുന്നില്ല. 2011 ലാണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കുന്നത്. ഇതേക്കുറിച്ച് പിന്നീട് അഭിഷേകിന്റെ അച്ഛനായ അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു.

''ഞങ്ങള്‍ ആശുപത്രിയിലെത്തുന്നത് ഏപ്രില്‍ 14 രാത്രിയിലാണ്. കുഞ്ഞ് എപ്പോള്‍ വേണമെങ്കിലും വരാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 16ന് രാവിലെ അവള്‍ പ്രസവിച്ചു. നോര്‍മല്‍ ഡെലിവറിയായിരുന്നു. എല്ലാവരും സി സെക്ഷനും മറ്റുമൊക്കെ തിരഞ്ഞെടുക്കുന്ന കാലത്താണ്. പക്ഷെ ഐശ്വര്യ നോര്‍മല്‍ ഡെലിവറി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം ലേബറിലായിരുന്നു അവള്‍. വേദന സംഹാരികളൊന്നും ഉപയോഗിച്ചതുമില്ല'' എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.
അതേസമയം ബച്ചന്‍ കുടുംബത്തില്‍ ചില വിള്ളലുകള്‍ വീണിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരസ്യമായി തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതായും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യയും നാത്തൂനായ ശ്വേതയും തമ്മില്‍ ഭിന്നതയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിഷേകിന്റെ അമ്മയായ ജയ തന്റെ മകളുടെ കൂടെയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പാരീസ് ഫാഷന്‍ വീക്കില്‍ നടന്ന സംഭവങ്ങളാണ് ഇപ്പോഴത്തെ ചർച്ചകളുടെ ഉറവിടം. പരിപാടിയുടെ ഭാഗമായി ശ്വേതയുടെ മകളും ജയയുടേയും ബച്ചന്റേയും കൊച്ചു മകളുമായ നവ്യ നവേലി റാംപ് വാക്ക് നടത്തിയിരുന്നു. മകളെ പ്രോത്സാഹിപ്പിക്കാന്‍ ശ്വേതയും ജയയും എത്തിയിരുന്നു. നവ്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്തിരുന്നു ഇരുവരും.

എന്നാല്‍ ഇതേ റാംപില്‍ ഐശ്വര്യ റായും വാക്ക് ചെയ്തിരുന്നു. മകള്‍ ആരാധ്യ ബച്ചനും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യയുടെ പേര് പോലും പറയാന്‍ ശ്വേതയും ജയയും കൂട്ടാക്കിയിരുന്നില്ല. ഈ അവഗണനയാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയ്ക്ക് തിരികൊളുത്തിയത്. പിന്നാലെ അമിതാഭ് ബച്ചന്റെ പിറന്നാള്‍ ദിവസം ഐശ്വര്യ പങ്കുവച്ച ചിത്രവും വാർത്തകളില്‍ ഇടം നേടിയിരുന്നു.
കൊച്ചമക്കളായ ആരാധ്യയ്ക്കും അഗസ്ത്യയ്ക്കും നവ്യയ്ക്കും ഭാര്യ ജയക്കുമൊപ്പമുള്ള ബച്ചന്റെ ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ഐശ്വര്യ നവ്യയേയും അഗസ്ത്യയേയും ജയയേയും ക്രോപ്പ് ചെയ്ത് മാറ്റിയിരുന്നു. ഇതും ചർച്ചകള്‍ക്ക് ആക്കം കൂട്ടി. എന്തായാലും വാർത്തകളോട് ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications