ഇറാനിയന്‍ നര്‍ത്തകിയുമായി ബച്ചന് പ്രണയം; ചോദ്യം ചെയ്ത രേഖയുടെ കരണത്തടിച്ച് ബച്ചന്‍!

രേഖയും അമിതാഭ് ബച്ചനും പ്രണയത്തിലാകുമ്പോള്‍ ബച്ചന്‍ ജയയെ വിവാഹം കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത വലിയ വിവാദമായി മാറുകയും ചെയ്തു.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചര്‍ച്ചാ വിഷയമാണ്. താരങ്ങളുടെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അങ്ങനെ ഇന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടരുന്ന പ്രണയ കഥയാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയം.

എണ്‍പതുകളില്‍ ബോളിവുഡിലെ ഏറ്റവും വലിയ ഗോസിപ്പുകളിലൊന്നായിരുന്നു വിവാഹിതനായ ബച്ചനുമായുള്ള രേഖയുടെ പ്രണയം. ഇന്നും ഈ പ്രണയത്തെക്കുറിച്ചുള്ള കഥകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരണത്തിലുണ്ട്. തനിക്ക് ബച്ചനോടുള്ള പ്രണയം രേഖ പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ബച്ചന്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നല്‍കിയിട്ടില്ല.

Amitabh Bachchan

എന്താണ് ബച്ചനും രേഖയ്ക്കും ഇടയില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ ഇന്നും കഥകള്‍ രചിക്കപ്പെടാറുണ്ട്. രേഖയും അമിതാഭ് ബച്ചനും പ്രണയത്തിലാകുമ്പോള്‍ ബച്ചന്‍ ജയയെ വിവാഹം കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത വലിയ വിവാദമായി മാറുകയും ചെയ്തു. ബോളിവുഡിലെ മൂന്ന് വലിയ താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തയായതു കൊണ്ട് തന്നെ വലിയ മാധ്യമ ശ്രദ്ധയും ആ വാര്‍ത്തകള്‍ക്ക് ലഭിച്ചിരുന്നു.

ഇതിനിടെയാണ് ബച്ചന്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ച ലാവാരീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. രേഖയും ബച്ചനും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ വളരെ സജീവമായിരുന്നു അപ്പോള്‍. ഇതിനിടെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ഇറാനിയന്‍ നര്‍ത്തകിയുമായി ബച്ചന്‍ അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

സംഭവം വാര്‍ത്തയായി മാറിയതോടെ രേഖയുടെ ചെവിയിലും ഈ പ്രണയത്തിന്റെ കഥകളെത്തി. തന്നെ ബച്ചന്‍ വഞ്ചിക്കുകയായിരുന്നുവെന്ന് തോന്നിയ രേഖ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു. സെറ്റില്‍ വച്ച് തന്നെ ബച്ചനോട് സംസാരിക്കാനായി രേഖ എത്തി. ഇതോടെ ഇരുവരും തമ്മില്‍ വാക് പോര് തന്നെ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാദ പ്രതിവാദങ്ങള്‍ക്കിടെ കുപിതനായ ബച്ചന്‍ രേഖയുടെ കരണത്തടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ബച്ചനില്‍ നിന്നുമുണ്ടായ ഈ സമീപം രേഖയെ വല്ലാതെ തളര്‍ത്തി. ഇതോടെ ബച്ചനും ജയയ്ക്കുമൊപ്പം അഭിനയിക്കാനിരുന്ന സിനിമയായ സില്‍സിലയില്‍ നിന്നും പിന്മാറാന്‍ പോലും രേഖ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ യാഷ് ചോപ്രയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമാണ് രേഖ ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നത്. ത്രികോണ പ്രണയത്തിന്റേയും വിവാഹേതര ബന്ധത്തിന്റേയുമൊക്കെ കഥ പറഞ്ഞ ചിത്രം ബച്ചന്‍-രേഖ-ജയ ഗോസിപ്പുകളെക്കൂടി ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.

Amitabh Bachchan

ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം പിന്നീടൊരിക്കലും രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. താനും ബച്ചനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് രേഖ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും ഇത് നിഷേധിക്കുകയായിരുന്നു ബച്ചന്‍ ചെയ്തിട്ടുള്ളത്. ഒരിക്കല്‍ ബച്ചന്റെ സമീപനത്തെക്കുറിച്ചും രേഖ സംസാരിക്കുകയുണ്ടായി.

''അദ്ദേഹം എന്തുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കണം. അദ്ദേഹത്തിന് തന്റെ ഇമേജ് സംരക്ഷിക്കണം. തന്റെ കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കണം. എനിക്ക് അത് മനോഹരമായിട്ടാണ് തോന്നിയത്. ആളുകള്‍ എന്ത് ചിന്തിക്കുന്നുവെന്ന് ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് അദ്ദേഹത്തിനോടും അദ്ദേഹത്തിന് എന്നോടുമുള്ള പ്രണയത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ എന്താണുള്ളത്. എനിക്ക് അദ്ദേഹത്തോട് പ്രണയമാണ്. അദ്ദേഹത്തിന് എന്നോട് പ്രണയമാണ്. അത്രയേയുള്ളൂ. ആര് എന്ത് ചിന്തിക്കുന്നുവെന്നത് എനിക്ക് പ്രശ്‌നമല്ല'' എന്നായിരുന്നു രേഖയുടെ വാക്കുകള്‍.

അതേസമയം ഊഞ്ചായ് ആണ് ബച്ചന്‍റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം ഉള്‍പ്പടെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X