India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടച്ചിട്ട മുറിയിലേക്ക് വന്ന ബച്ചന്‍ കണ്ടത് കത്രീനയും നടനും ചുംബിക്കുന്നത്! പിന്നെ സംഭവിച്ചത്

  |

  ബോളിവുഡിലെ സൂപ്പര്‍നായികയാണ് കത്രീന കൈഫ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍. ഹിറ്റുകള്‍ ഒരുപാടുള്ള കരിയര്‍ ട്രാക്ക്. എന്നാല്‍ ഒട്ടും നല്ലൊരു തുടക്കമായിരുന്നില്ല കത്രീനയ്ക്ക് ബോളിവുഡില്‍ ലഭിച്ചിരുന്നത്. ഇന്ന് കത്രീന പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് തന്റെ ആദ്യ സിനിമ. കത്രീനയുടെ കരിയറിന്റെ തുടക്കം 2005 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തിലൂടെയാണെന്നാണ് പലരും കരുതി വച്ചിരിക്കുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയപ്പെട്ട, 2003 ല്‍ പുറത്തിറങ്ങിയ ബൂം ആയിരുന്നു കത്രീനയുടെ അരങ്ങേറ്റ സിനിമ.

  വന്‍ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ബൂം. അമിതാഭ് ബച്ചനും ഗുല്‍ഷന്‍ ഗ്രോവറുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രം പരാജയപ്പെട്ടുവെങ്കിലും കത്രീനയുടെ ബോള്‍ഡ് രംഗങ്ങളുടെ പേരില്‍ ബൂം പലപ്പോഴും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തില്‍ ഗുല്‍ഷനും കത്രീനയും തമ്മിലുള്ള ചുംബന രംഗവും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഈ രംഗത്തിന്റെ പരിശീലനത്തിനിടെയുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  ചിത്രീകരണം നടക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറോളം അടച്ചിട്ട മുറിയില്‍ വച്ച് ഗുല്‍ഷനും കത്രീനയും ചുംബന രംഗത്തിന്റെ പരിശീലനം നടത്തുകയായിരുന്നു. ഈ സമയം ഇതറിയാതെ കയറി വന്ന അമിതാഭ് ബച്ചന്‍ ഇരുവരും ചുംബിക്കുന്നത് കാണുകയായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടിയ രംഗമായിരുന്നു അതെന്നാണ് പിന്നീടൊരു അഭിമുഖത്തില്‍ ഗുല്‍ഷന്‍ തന്നെ പറഞ്ഞത്. ദുബായിലെ ആഢംബര ഹോട്ടലില്‍ വച്ച് രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ട് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നതെന്നും ഗുല്‍ഷന്‍ പറയുന്നു. കൈസാദ് ഗുസ്താദ് ആയിരുന്നു സിനിമയുടെ സംവിധാനം.

  താനും കത്രീനയും ചുംബന രംഗത്തിന്റെ പരിശീനം നടത്തുമ്പോഴായിരുന്നു ബച്ചന്‍ കയറി വന്നത്. അദ്ദേഹത്തിന് ആദ്യം മനസിലായില്ല. കാര്യം മനസിലായപ്പോള്‍ ബച്ചന്‍ തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്നും എന്നാല്‍ ഇത് തന്റെ സമ്മര്‍ദ്ദം കൂട്ടുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഗുല്‍ഷന്‍ പറഞ്ഞത്. വിവാദമായി മാറിയ രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കത്രീന പറഞ്ഞത് ഇങ്ങനെയായിരുന്നു. ''പ്രതികരിക്കാന്‍ എന്താണുള്ളത്. ഈ രംഗങ്ങളില്‍ എന്ത് പുതുമയാണുള്ളത്. ബൂം എന്നും ഇന്റര്‍നെറ്റിലുണ്ട്. ഞാന്‍ ഇത്തരം രംഗം മുമ്പ് ചെയ്തിട്ടില്ലെന്ന് പറയില്ല. പക്ഷെ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ല'' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം ചിത്രത്തിന്റെ ആദ്യമിറങ്ങിയ ഡിവിഡികൡ നിന്നും കത്രീനയുടേയും ഗുല്‍ഷന്റേയും ചുംബന രംഗം കട്ട് ചെയ്ത് മാറ്റിയെന്നും സല്‍മാന്‍ ഖാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാിയരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  അമിതാഭ് ബച്ചനും കത്രീന കൈഫിനും ഗുല്‍ഷനും പുറമെ ജാക്കി ഷ്രോഫ്, സീനത്ത് അമന്‍, പത്മ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രം വന്‍ പരാജയമായിരുന്നു. എങ്കിലും പിന്നാലെ വന്ന സര്‍ക്കാര്‍, നമസ്‌തെ ലണ്ടന്‍ തുടങ്ങിയ സിനിമകള്‍ വിജയിച്ചതോടെ കത്രീനയുടെ കുതിപ്പ് ആരംഭിക്കുകയായിരുന്നു. ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടിയാണ് കത്രീന. സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്ഷെ ചിത്രം തീയേറ്ററില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ടൈഗര്‍ പരമ്പരയിലെ ടൈഗര്‍ ത്രീയാണ് പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. പരമ്പരയിലെ രണ്ട് ചിത്രങ്ങളിലും ഇരുവരും തന്നെയായിരുന്നു നായികയും നായകനും. അതേസമയം ഈയ്യടുത്തായിരുന്നു കത്രീന വിവാഹിതയായത്. യുവനടന്‍ വിക്കി കൗശലാണ് കത്രീനയുടെ മനസ് കവര്‍ന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രാജസ്ഥാനില്‍ വച്ച് സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. വിവാഹത്തിനെത്തുന്നവര്‍ക്ക് മുന്നില്‍ കത്രീനയും വിക്കിയും വച്ച നിബന്ധനങ്ങള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

  Read more about: amitabh bachchan katrina kaif
  English summary
  When Amitabh Bachchan Walked Into Katrina Kaif And Gulshan Grover Kissing In A Room
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X