ബച്ചന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍, അച്ഛന്‍ പോയെന്ന് കേട്ട് അഭിഷേകിന് ആസ്മ അറ്റാക്ക്; പ്രാര്‍ത്ഥനയോടെ രാജ്യം...

അമിതാഭ് ബച്ചന്റെ കരിയറിലും ജീവിതത്തിലും നിര്‍ണായകമായ സിനിമയാണ് കൂലി. 1983 ല്‍ റിലീസായ സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. എന്നാല്‍ കൂലി എന്ന ചിത്രം ആരാധകരും സിനിമാ ലോകവും ഓര്‍ത്തിരിക്കുന്നത് മറ്റൊരു കാരണത്താല്‍. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അമിതാഭ് ബച്ചന്‍ മരണത്തെ മുന്നില്‍ കണ്ട പരുക്കേല്‍ക്കുന്നത്.

പരുക്കേറ്റ ബച്ചനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ബച്ചന് വേണ്ടി അന്ന് 200 ഓളം ഡോണര്‍മാര്‍ ചേര്‍ന്ന് 60 യൂണിറ്റ് രക്തമാണ് നല്‍കിയത്. എന്നാല്‍ ഇതില്‍ ഒന്നില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച വ്യക്തിയൂടേതായിരുന്നു. ബച്ചന്റെ ജീവന് തന്നെ അത് പിന്നീട് ഭീഷണിയായി മാറി. ബച്ചന്റെ മരണം എല്ലാവരും ഉറപ്പിച്ചതായിരുന്നു. രാജ്യം തങ്ങളുടെ പ്രിയ താരത്തെ ഓര്‍ത്ത് വിതുമ്പി.

Amitabh Bachchan

ബച്ചനെ തിരികെ കൊണ്ടു വരാനായി ഭാര്യയായ ജയ ബച്ചന്‍ സിദ്ധിവിനായക് ക്ഷേത്രത്തിലേക്ക് നഗ്ന പാതയായി നടന്നു. ഇന്നും ബച്ചന്‍ കുടുംബം ക്ഷേത്രത്തില്‍ പതിവായ എത്താറുണ്ട്. ബച്ചന്‍ ക്ലിനിക്കലി മരിച്ചതായി ഡോക്ടര്‍മാര്‍ തന്നെ അറിയിക്കുക വരെ ചെയ്തിരുന്നുവെന്നാണ് ഒരിക്കലൊര അഭിമുഖത്തില്‍ ജയ ബച്ചന്‍ പറഞ്ഞത്.

''ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരനുണ്ടായിരുന്നു. നിങ്ങള്‍ എവിടെയായിരുന്നു, എല്ലായിടത്തും തേടിയെന്ന് പറഞ്ഞു. ഞാന്‍ മക്കളെ കാണാന്‍ വീട് വരെ പോയതായിരുന്നു. അദ്ദേഹം എന്നെ ധൈര്യം സംഭരിക്കാന്‍ പറഞ്ഞു. അദേഹത്തിന്റെ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. അത് സാധ്യമല്ല. എന്റെ പക്കല്‍ പ്രാര്‍ത്ഥനാ പുസ്തകമുണ്ടായിരുന്നു. പക്ഷെ എനിക്കത് വായിക്കാന്‍ പോലുമായില്ല. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിക്കുന്നതൊക്കെ എനിക്ക് കാണായിരുന്നു. ഒടുവില്‍ അവര്‍ പരാജയം സമ്മതിച്ചു. അപ്പോഴാണ് ഞാന്‍ അദ്ദേഹത്തിന്റെ കാല്‍വിരല്‍ അനങ്ങുന്നത് കണ്ടത്. അദ്ദേഹം അനങ്ങി അദ്ദേഹം അനങ്ങി എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം തിരികെ വന്നു'' എന്നാണ് ജയ പറഞ്ഞത്.

ബച്ചന് അപകടമുണ്ടാകുമ്പോള്‍ അഭിഷേകിന് വെറും ആറ് വയസായിരുന്നു. സ്‌കൂളില്‍ വച്ചാരോ അഭിഷേകിനോട് നിന്റെ അച്ഛന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. ആ പിഞ്ചു ഹൃദയം നുറങ്ങി. അന്ന് അഭിഷേകിന് ആസ്മ അറ്റാക്കുണ്ടായി. ബച്ചന്റെ പരുക്കിന് കാരണക്കാരനായത് നടന്‍ പൂനീത് ഇസാറിന് പറ്റിയൊരു പിഴവായിരുന്നു. അതോടെ അദ്ദേഹം രാജ്യം വെറുക്കുന്നവനായി മാറി. അവസരങ്ങള്‍ നഷ്ടമായ പൂനീത് പിന്നീട് ബി ഗ്രേഡ് സിനിമകളിലാണ് അഭയം തേടിയത്.

Amitabh Bachchan

ആശുപത്രിവാസമെല്ലാം കഴിഞ്ഞ് ബച്ചന്‍ കൂലിയുടെ സെറ്റിലേക്ക് തന്നെ തിരികെയെത്തി. ബച്ചന്റെ പരുക്ക് കണക്കിലെടുത്ത് ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി. നേരത്തെ തീരുമാനിച്ചിരുന്ന ക്ലൈമാക്‌സില്‍ ബച്ചന്‍ മരിക്കണമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ മരണത്തെ അതിജീവിച്ച് തിരികെ വന്ന ബച്ചനെ ഓണ്‍ സ്‌ക്രീനിലും കൊല്ലാന്‍ അവര്‍ക്കായില്ല. മരണത്തെ പോലും പരാജയപ്പെടുത്തിയാണ് ബച്ചന്‍ തന്റെ സമാനതകളില്ലാത്ത കരിയര്‍ പടുത്തുയര്‍ത്തിയത്. അന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരം അമിതാഭ് ബച്ചന്‍ തന്നെയാണ്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X