ഭര്‍ത്താവിനെ തട്ടിയെടുത്തെന്ന് കൂട്ടുകാരി; മലൈകയുടെ സഹോദരിയുടെ ജീവിതത്തില്‍ സംഭവിച്ചത്
ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന, ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടിയാണ് അമൃത അറോറ. നടി മലൈക അറോറയുടെ സഹോദരിയാണ് അമൃത. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് അമൃത. നടി കരീന കപൂറും അമൃതയും മലൈകയും കരിഷ്മയുമൊക്കെയുള്ള സംഘം ആരാധകര്‍ക്ക് സുപരിചിതരാണ്.
ഷക്കീല്‍ ലഡാക്ക് ആണ് അമൃതയുടെ ഭര്‍ത്താവ്. ഇരു മതവിശ്വാസികളായ അമൃതയുടേയും ഷക്കീലിന്റേയും വിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു. അതിന് കാരണം മതപരമായുള്ള വ്യത്യാസം മാത്രമായിരുന്നില്ല. തന്റെ ആത്മസുഹൃത്തിന്റെ മുന്‍ഭര്‍ത്താവിനെയാണ് അമൃത വിവാഹം കഴിച്ചത് എന്നത് കൂടിയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഷക്കീല്‍.

പൊതു സുഹൃത്ത് വഴിയാണ് അമൃതയും ഷക്കീലും പരിചയപ്പെടുന്നത്. അമൃതയുടെ കോളേജ് കാലത്തെ സുഹൃത്തായ നിഷ റാണയുടെ ഭര്‍ത്താവായിരുന്നു ഷക്കീല്‍. 2006ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് അമൃത മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ക്രിക്കറ്റ് താരം ഉസ്മാന്‍ അഫ്‌സാല്‍ ആയിരുന്നു അമൃതയുടെ മനസില്‍ മുഴുവന്‍.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ അമൃത ഉസ്മാന്‍ അഫ്‌സാലുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചിരുന്നു. ഷക്കീലിന്റേയും നിഷയുടേയും വിവാഹും തകര്‍ന്നിരുന്നു. ഈ സമയത്താണ് ഇരുവരും പരസ്പരം അടുക്കുന്നത്. നല്ല സുഹൃത്തുക്കളായി മാറിയ അമൃതയും ഷക്കീലും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. അമൃതയും ഷക്കീലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷക്കീലിന്റെ മുന്‍ ഭാര്യ ആരോപണങ്ങളുമായി രംഗത്തെത്തി.
തന്റെ ആത്മസുഹൃത്ത് തന്നെ വഞ്ചിക്കുകയും തന്റെ മുന്‍ ഭര്‍ത്താവുമായി പ്രണയത്തിലാവുകയും ചെയ്തത് നിഷയെ ഞെട്ടിച്ചു. അമൃത തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നായിരുന്നു നിഷയുടെ ആരോപണം. അതോടെ നിഷയും അമൃതയും തമ്മിലുള്ള സൗഹൃദം അവസാനിക്കുകയും ചെയ്തു. ഈ സമയത്ത് അമൃതയുടെ അമ്മ ജോയ്‌സ് അറോറയാണ് താരത്തിന്റെ രക്ഷയ്ക്കായി എത്തിയത്. വിവാഹ മോചനത്തെക്കുറിച്ച് ഷക്കീല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അമൃതയും ഷക്കീലും അടുക്കും മുമ്പ് തന്നെ വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിച്ചിരുന്നുവെന്നും ജോയ്‌സ് വ്യക്തമാക്കി.

2009 മാര്‍ച്ച് നാലിനായിരുന്നു അമൃതയുടേയും ഷക്കീലിന്റേയും വിവാഹം. അമൃതയുടെ അമ്മ ജോയ്‌സ് ക്രിസ്തുമത വിശ്വാസിയാണ്. അതിനാല്‍ ക്രിസ്ത്യന്‍ മാതാചാര പ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സഹോദരി മലൈക അറോറയും അടുത്ത സുഹൃത്തുക്കളായ കരീന കപൂറും അര്‍പിതാ ഖാനുമൊക്കെ എത്തിയിരുന്നു. ക്രിസ്ത്യന്‍ വിവാഹത്തിന് പിന്നാലെ പഞ്ചാബി ആചാര പ്രകാരമുള്ള ചടങ്ങുകളും നടത്തി. അമൃതയുടെ അച്ഛന്‍ പഞ്ചാബിയാണ്. പിന്നാലെ ഇസ്ലാം മതാചാര പ്രകാരമുള്ള നിക്കാഹും നടന്നു.
രണ്ട് മക്കളാണ് അമൃതയ്ക്കും ഷക്കീലിനുമുള്ളത്. അസാനും റയാനും. സോഷ്യല്‍ മീഡിയയില്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട് അമൃത. 2002ല്‍ പുറത്തിറങ്ങിയ കിത്‌നെ ദൂര്‍ കിത്‌നെ പാസ് എന്ന ചിത്രത്തിലൂടെയാണ് അമൃത അരങ്ങേറുന്നത്. 2015 ഓടെ താരം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കുച്ഛ് തോ ഹേ തേരെ മേരെ ധര്‍മിയാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications