ഞാൻ ചെയ്ത തെറ്റ് ആവർത്തിച്ചാൽ മകളുടെ കരണത്തടിക്കും; ഞാൻ അത് ആഗ്രഹിക്കുന്നില്ല; അമൃത സിങ് പറഞ്ഞത്
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താര ദമ്പതികൾ. 2012 ലാണ് സെയ്‌ഫും കരീനയും വിവാഹിതരായത്. ഇവരുടെ വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി. സെയ്ഫിന്റെ രണ്ടാം വിവാഹമാണെന്നതും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമൊക്കെയായിരുന്നു അന്നത്തെ ചർച്ചകൾക്ക് കാരണം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്.
നടി അമൃത സിംഗുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയുമായി പ്രണയത്തിലായതും വിവാഹതിരായതും. അഞ്ചുവർഷത്തെ ലിവ്-ഇൻ റിലേഷന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അതിനു മുൻപ് അമൃതയുമായുള്ള പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിലാണ് സെയ്ഫിന് നടി സാറ അലി ഖാനും മകൻ ഇബ്രാഹിം അലി ഖാനും ജനിച്ചത്.

21-ാം വയസ്സിലാണ് സെയ്ഫ് അമൃതയെ വിവാഹം ചെയ്തത്. ബോളിവുഡിലെ മിന്നും താരമായിരുന്ന അമൃത സിംഗിന് അന്ന് 32 വയസ്സായിരുന്നു പ്രായം. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവരുടെ വിവാഹക്കാര്യം പുതുവന്നപ്പോൾ അത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. തന്നെക്കാൾ 12 വയസ്സിന് മുതിർന്നയാളെ യുവനടൻ വിവാഹം കഴിച്ചു എന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ ഇതൊന്നും ഇരുവരും കാര്യമാക്കിയില്ല.
എന്നാല്‍ രണ്ടായിരങ്ങളുടെ തുടക്കം മുതല്‍ സെയ്ഫിന്റേയും അമൃതയുടേയും ദാമ്പത്യത്തില്‍ വിളലുകള്‍ ഉടലെടുക്കുകയായിരുന്നു. ഒടുവിൽ 2004ൽ ഇരുവരും പിരിഞ്ഞു. അന്ന് സാറയ്ക്ക് 10 വയസ്സും ഇബ്രാഹിമിന് 4 വയസ്സുമായിരുന്നു പ്രായം. ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. കരീനയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം സെയ്ഫ് ആദ്യം അറിയിക്കുന്നത് രപോലും അമൃതയെയാണ്. വിവാഹത്തിന് മകള്‍ സാറയും എത്തിയിരുന്നു.
എന്നാൽ സെയ്ഫിനെ വിവാഹം കഴിച്ചത് തന്റെ ജീവിതത്തിൽ ചെയ്ത ഒരു തെറ്റാണെന്ന് അമൃത പിന്നീട് പറഞ്ഞിട്ടുണ്ട്. തന്നെ പോലെ തന്റെ മകള്‍ ഒളിച്ചോടി വിവാഹം കഴിച്ചാല്‍ താന്‍ അവളുടെ കരണത്തടിക്കുമെന്നും അമൃത ഒരിക്കൽ പറഞ്ഞിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ സാറയുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അമൃതയുടെ പ്രതികരണം.

'ചെറുപ്രായത്തിൽ എന്നെപോലെ ഒളിച്ചോടി പോയി വിവാഹം കഴിക്കുക എന്ന തെറ്റ് മകൾ ചെയ്താൽ അവളുടെ കരണം നോക്കി പൊട്ടിക്കും. എന്റെ കുട്ടികൾ അതേ തെറ്റ് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' എന്നാണ് അമൃത പറഞ്ഞത്. അതേ സമയം സെയ്ഫുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃത സിംഗ് വീണ്ടും വിവാഹം കഴിച്ചിട്ടില്ല. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ, സാറ തന്റെ അമ്മ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചത് ശ്രദ്ധ നേടിയിരുന്നു.
വിവാഹത്തിൽ എന്റെ അമ്മ സന്തുഷ്ടയായിരുന്നില്ല. ഒരുമിച്ച് അസന്തുഷ്ടരായിരിക്കുന്നതിനേക്കാൾ വേർപിരിയുന്നതാണ് നല്ലതെന്ന് അവർ കരുതി. അച്ഛനുമായി ബന്ധം വേർപിരിയുക എന്നത് അമ്മയുടെ ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു. വർഷങ്ങൾക്കുശേഷം ഇരുവരും തങ്ങളുടെ ജീവിതത്തിൽ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്നാണ് സാറ പറഞ്ഞത്.


Click it and Unblock the Notifications











