വിവാഹിതയായ ഡിംപിള്‍ കപാഡിയയെ പ്രണയിച്ച സണ്ണി ഡിയോള്‍; തുറന്ന് കാട്ടി മുന്‍ കാമുകി അമൃത സിംഗ്

ബോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു ഒരുകാലത്ത് അമൃത സിംഗ്. 1983 ല്‍ പുറത്തിറങ്ങിയ ബേതാബ് എന്ന ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ അരങ്ങേറ്റം. സണ്ണി ഡിയോളായിരുന്നു ചിത്രത്തിലെ നായകന്‍. ഇരുവരും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു. പിന്നീട് തനിക്ക് സണ്ണിയുമായുള്ള പ്രത്യേക കണക്ഷനെക്കുറിച്ച് അമൃത തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമയം ആര്‍ക്കും അറിയാതിരുന്ന വസ്തുത എന്തെന്നാല്‍ സണ്ണി ഡിയോള്‍ ലണ്ടന്‍ സ്വദേശിയായ പൂജയുമായി വിവാഹിതനായിരുന്നു എന്നതാണ്. അമൃതയ്ക്ക് പോലും ഇതേക്കുറിച്ച് അറിയുമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിനിമ പുറത്തിറങ്ങുന്നത് വരെ പൂജ ലണ്ടനില്‍ തന്നെയായിരുന്നു. ഭാര്യയെ കാണാനായി സണ്ണി പലപ്പോഴായി ലണ്ടനിലേക്ക് പോയിരുന്നു. ഇതൊന്നും പക്ഷെ അമൃത അറിഞ്ഞിരുന്നില്ല. പിന്നീട് സണ്ണിയുടെ വിവാഹത്തെക്കുറിച്ച് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും താരം വാര്‍ത്തകളെ നിഷേധിക്കുകയായിരുന്നു. സിനിമാ രംഗത്ത് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ സണ്ണി ഡിയോള്‍. വിവാഹിതനാണെന്ന വാര്‍ത്ത കരിയറിനെ ബാധിക്കാതിരിക്കാനായിരുന്നു താരവും കുടുംബവും മറച്ചു വച്ചത്.

സണ്ണി ഡിയോളും ഡിംപിള്‍ കപാഡിയയും

സണ്ണി വിവാഹിതനാണെന്ന് അറിഞ്ഞതോടെ അമൃതയുടെ അമ്മ രുസ്‌കാന സുല്‍ത്താന ഇരുവരുടേയും ബന്ധത്തേയും എതിര്‍ത്തു. സണ്ണിയുടെ അമ്മ പ്രകാശ് കൗറും സണ്ണിയും അമൃതയും തമ്മിലുള്ള അടുപ്പത്തിന് എതിരായിരുന്നു. പതിയെ അമൃതയും സണ്ണിയുമായുള്ള ബന്ധത്തിന് ഭാവിയില്ലെന്ന് കണ്ട് ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സണ്ണിയും അമൃതയും പിരിഞ്ഞതിന് പിന്നാലെ മറ്റൊരു വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. സണ്ണി ഡിയോളും ഡിംപിള്‍ കപാഡിയയും തമ്മിലുള്ള അടുപ്പമായിരുന്നു അടുത്ത ചര്‍ച്ചാ വിഷയം.

വിവാഹിത

സൂപ്പര്‍ താരം രാജേഷ് ഖന്നയുമായി വിവാഹിതയായിരുന്നു ഈ സമയം ഡിംപിള്‍. രാജേഷും ഡിംപിളും അകന്നു കഴിയുകയായിരുന്നുവെങ്കിലും ഇരുവരും നിയമപരമായി ഭാര്യയും ഭര്‍ത്താവുമായിരുന്നു അപ്പോള്‍. തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ഡിംപിളും സണ്ണിയും മൗനം പാലിച്ചുവെങ്കിലും ഒരിക്കല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമൃത സിംഗ് തന്നെ തുറന്ന് സംസാരിക്കുകയുണ്ടായിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു അമൃത തുറന്നു സംസാരിച്ചത്.

നഷ്ടപ്പെടാനൊന്നുമില്ല

''എനിക്ക് തോന്നുന്നത് അവള്‍ കേക്ക് ഉണ്ടാക്കുകയും സ്വയം കഴിക്കുകയുമാണെന്നാണ്. അവള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവള്‍ ആഗ്രഹിക്കുന്നിടത്ത് തന്റെ പുരുഷനെ കിട്ടുന്നുവെന്നതാണ്. അതിനിപ്പോള്‍ ഭാവിയില്ലെങ്കിലും എന്താണ്? നേരത്തെ തന്നെ ഒരു ജീവിതം ജീവിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ആഗ്രഹിക്കുന്നത് പോലൊരു ബന്ധമുള്ളപ്പോള്‍ സന്തോഷിക്കുയല്ലേ ചെയ്യുക'' എന്നായിരുന്നു അമൃത പറഞ്ഞത്.

Recommended Video

ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌
സൂപ്പര്‍ ഹിറ്റ് ജോഡി

അതേസമയം ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു സണ്ണിയും ഡിംപിളും അര്‍ജുന്‍, മന്‍സില്‍ മന്‍സില്‍, ആഗ് ക ഗോള, ഗുണാഹ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലേത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മില്‍ കടുത്ത പ്രണയമായിരുന്നു. ഇരുവരും ഒരുമിച്ച് പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ ആരുമറിയാതെ സണ്ണിയും ഡിംപിളും വിവാഹിതരായെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പതിയെ പതിയെ ഈ ഗോസിപ്പുകളെല്ലാം കെട്ടടങ്ങി.

പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ല്‍ ഡിംപിളും സണ്ണിയും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ വീണ്ടും സജീവമായി മാറുകയായിരുന്നു. മൊണാക്കോയില്‍ നിന്നുമുള്ള സണ്ണിയുടേയും ഡിംപിളന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇരുവരും പരസ്പരം കൈകോര്‍ത്തിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.

Read more about: sunny deol dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X