സെയ്ഫ് പുതിയ ഭാര്യയ്‌ക്കൊപ്പം; മക്കളെ നോക്കാന്‍ രാവും പകലും ജോലി ചെയ്ത് അമൃത!

ബോളിവുഡിലെ യുവതാരമാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളാണ് സാറ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. സാറയ്ക്ക് പിന്നാലെ ഇപ്പോഴിതാ സഹോദരന്‍ ഇബ്രാഹിം അലി ഖാനും സിനിമയിലേക്ക് ചുവടുവെക്കുകയാണ്.

പ്രണയ വിവാഹമായിരുന്നു സെയ്ഫിന്റേയും അമൃതയുടേയും എന്നാല്‍. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് തന്റെ മക്കളെ രണ്ടു പേരേയും ഒറ്റയ്ക്ക് വളര്‍ത്തിയത് അമൃതയായിരുന്നു. വിവാഹ മോചനത്തിന് ശേഷം പിന്നീട് പരസ്പരം കണ്ടുമുട്ടുന്ന സാഹചര്യങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് അമൃതയും സെയ്ഫും.

വിവാഹ മോചനത്തിന് ശേഷം

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിവാഹ മോചനത്തിന് ശേഷം താന്‍ എങ്ങനെയാണ് മക്കളെ വളര്‍ത്തിയതെന്ന് അമൃത മനസ് തുറന്നിരുന്നു. രാത്രിയും പകലും മക്കള്‍ക്ക് വേണ്ടി താന്‍ ജോലി ചെയ്തുവെന്നാണ് അമൃത പറയുന്നത്. ബോളിവുഡിലെ മിന്നും താരമായിരുന്നു ഒരുകാലത്ത് അമൃത. സെയ്ഫുമായി വിവാഹം കഴിക്കുമ്പോള്‍ അമൃത ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു.

ഹിറ്റുകള്‍ സമ്മാനിച്ച നായിക

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നായികയായിരുന്നു അമൃത. എന്നാല്‍ വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. പിന്നീട് മടങ്ങിയെത്തുകയും ചെയ്തു. അതേസമയം വിവാഹ മോചനത്തോടെ തനിക്ക് ചെറിയ ജോലികള്‍ ചെയ്യേണ്ടി വന്നുവെന്നും തന്റേയും രണ്ട് മക്കളുടേയും നിലനില്‍പ്പ് മാത്രമായിരുന്നു ലക്ഷ്യവുമെന്നാണ് അമൃത സിംഗ് പറഞ്ഞിട്ടുള്ളത്. ''എന്റെ മക്കളേയും എന്നേയും നോക്കാന്‍ ജോലി ചെയ്യണമായിരുന്നു. ആരും ഞങ്ങളെ നോക്കാനുണ്ടായിരുന്നില്ല'' എന്നായിരുന്നു അമൃത പറഞ്ഞത്.

സീരിയലിലൂടെ

വിവാഹ മോചനത്തിന് ശേഷം 2005 ലാണ് അമൃത സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. നാല് വയസു മാത്രമുണ്ടായിരുന്ന ഇബ്രാഹിമിനേയും മൂത്ത മകള്‍ സാറയേയും വീട്ടില്‍ നിര്‍ത്തിയ ശേഷമായിരുന്നു അമൃത അഭിനയിക്കാന്‍ പോയിരുന്നത്. കവ്യാഞ്ജലി എന്ന സീരിയലിലൂടെയായിരുന്നു അമൃതയുടെ തിരിച്ചുവരവ്. പിന്നാലെ താരത്തെ തേടി സിനിമകളുമെത്തുകയായിരുന്നു.

''നാല് വയസ് മാത്രമുണ്ടായിരുന്ന മകന്‍ ഇബ്രാഹിമിന് സാറയ്ക്ക് ലഭിച്ചത് പോലെ ശ്രദ്ധ നല്‍കാന്‍ എനിക്ക് സാധിച്ചില്ല എന്നതില്‍ കുറ്റബോധമുണ്ട്. അമ്മ ജീവിക്കാന്‍ വേണ്ടി ജോലിയ്ക്ക് പോവുകയായിരുന്നു. ഒരു മീനി്‌ന ഒരേ സമയം നീന്താനും പറക്കാനും സാധിക്കില്ലല്ലോ?'' എന്നാണ് അമൃത പറയുന്നത്. മാസത്തില്‍ 20 ദിവസും താന്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ബാക്കിയുള്ള പത്ത് ദിവസം മാത്രമാണ് മക്കള്‍ക്കൊപ്പം ചിലവിടാനുണ്ടായിരുന്നതെന്നും അമൃത പറയുന്നു. തന്റെ മക്കള്‍ക്ക് നല്ലൊരു ജീവിതം നല്‍കാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അമൃത പറയുന്നുണ്ട്.

സെയ്ഫ് അലി ഖാന്‍ പറഞ്ഞത്

അതേസമയം ഒരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞത് താന്‍ ആണ് സാറയുടേയും ഇബ്രാഹിമിന്റേയും ചെലവുകള്‍ നോക്കിയിരുന്നതെന്നാണ്. ഇതിനായി ഓരോ മാസവും ഒരു ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും അമൃതയ്ക്ക് അഞ്ച് കോടി നല്‍കേണ്ടി വന്നുവെന്നുവെന്നും ഇതോടെ തനിക്ക് വീടില്ലാതെയായിരുന്നും കാമുകിയുടെ കൂടെ ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താന്‍ താമസിക്കുന്നതെന്നുനമൊക്കെ സെയ്ഫ് പറഞ്ഞിരുന്നു. അമൃത സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നതിനേയും സെയ്ഫ് വിമര്‍ശിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X