സെയ്ഫിന്റെ തല അടിച്ച് പൊളിക്കണമെന്ന് തോന്നി; മുന്‍ ഭാര്യ അമൃത സിംഗിന്റെ വാക്കുകള്‍

ഒരുകാലത്ത് ബോൡവുഡിലെ തിരക്കേറിയ താരമായിരുന്നു അമൃത സിംഗ്. പിന്നീട് അമൃതയും സെയ്ഫ് അലി ഖാനും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു. സെയ്ഫും അമൃതയും പിന്നീട് വിവാഹ മോചിതരായെങ്കിലും രണ്ടു പേരും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. സെയ്ഫിന്റേയും അമൃതുടേയും മകളാണ് യുവനടി സാറ അലി ഖാന്‍. സാറയെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലരും പറയുന്നത് അമൃതയുടെ അതേ സ്വഭാവമാണെന്നാണ്. തന്റെ ചെറുപ്പകാലത്ത് അമൃത എങ്ങനെയായിരുന്നുവോ അതേ പോലെ തന്നെയാണ് ഇപ്പോഴത്തെ സാറ എന്നാണ് അവര്‍ പറയുന്നത്.

ഒരിക്കല്‍ സിമി ഗെര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായിരുന്ന ഇമേജിനെക്കുറിച്ച് അമൃത മനസ് തുറന്നിരുന്നു. 1991 ലായിരുന്നു സെയ്ഫും അമൃതയും വിവാഹിതരാകുന്നത്. പിന്നീട് 2004 ല്‍ ഇരുവരും വിവാഹ മോചിതരവുമായി. എന്നാല്‍ വിവാഹത്തോടെ തന്റെ സ്വഭാവവും ജീവിതവും മാറിപ്പോയെന്നാണ് അമൃത പറഞ്ഞത്. 1999 ലായിരുന്നു ആമൃത ഈ അഭിമുഖം നല്‍കിയത്. അമൃത തുറന്ന് സംസാരിക്കുന്ന ശീലമുള്ള അടിപൊളി പെണ്‍കുട്ടിയാണെന്നാണ് ധാരണ എന്ന് സിമി സൂചിപ്പിക്കുകയായിരുന്നു. ഈ ഇമേജ് വിവാഹ ശേഷം മാറിയോ എന്നായിരുന്നു സിമിയുടെ ചോദ്യം. വിശദമായി വായിക്കാം.

തുറന്നടിച്ച് സംസാരിക്കും

''ഞാന്‍ അടിപൊളിയായിരുന്നു. തുറന്നടിച്ച് സംസാരിക്കും. പക്ഷ അത് എന്റെ പ്രായത്തിന്റേതായിരുന്നു. ഞാന്‍ സ്വതന്ത്ര്യയായിരുന്നു. എന്റെ കാര്യം നോക്കിയിരുന്നത് ഞാനായിരുന്നു. ഇന്നും ഞാന്‍ ഉറച്ച തീരുമാനമുള്ളവളാണ്. പക്ഷെ കുറേക്കൂടി സൗമ്യയായി മാറി. ഞാന്‍ ഒരിക്കലും ബിക്കിനി ധരിച്ച് നടന്നിരുന്ന അടിപൊളി പെണ്‍കുട്ടിയായിരുന്നില്ല. ഞാന്‍ ഏറെക്കുറെ പെങ്ങള്‍ ടൈപ്പ് ആയിരുന്നു. എന്നെ ത്‌ന്നെ സംരക്ഷിക്കാനായിട്ടാണ് ഞാന്‍ അങ്ങനൊരു ഇമേജ് അന്ന് സ്വയം ഉണ്ടാക്കിയതെന്നാണ് ഇപ്പോള്‍ തോന്നുന്നത്'' എ്ന്നാണ് അമൃത പറഞ്ഞത്. തന്നോട് സംസാരിക്കുന്നതിന് മുമ്പ് പലരും രണ്ട് വട്ടം ആലോചിക്കുമായിരുന്നുവെന്നും ഇങ്ങോട്ട് വന്ന് ആക്രമിക്കും മുമ്പ് അങ്ങോട്ട് കയറി ആക്രമിക്കുക എന്നതായിരുന്നു തന്റെ ചിന്തയെന്നും അമൃത പറയുന്നുണ്ട്.

തലയ്ക്ക് ഫ്രൈ പാന്‍ വച്ച് അടിക്കണം

അഭിമുഖത്തിനിടെ തന്റേയും സെയ്ഫിന്റേയും പ്രണയത്തേക്കുറിച്ചും അമൃത മനസ് തുറന്നിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു അഭിമുഖത്തില്‍ പങ്കെടുത്തത്. ഒരുപാട് വെല്ലുവിളികള്‍ മറികടന്നാണ് തങ്ങള്‍ ജീവിതത്തില്‍ ഒരുമിച്ചതെന്നാണ് സെയ്ഫും അമൃതയും പറഞ്ഞത്. അതേസമയം സെയ്ഫ് മറ്റ് നായികമാരോടൊപ്പം അഭിനയിക്കുന്നതില്‍ എന്തെങ്കിലും ആശങ്കയുണ്ടായിരുന്നുവോ എന്ന ചോദ്യത്തിനും അമൃത മറുപടി പറയുന്നുണ്ട്.

''ഇല്ലെന്ന് പറഞ്ഞാല്‍ അത് നുണയായിരിക്കും. ഞങ്ങള്‍ക്കിടയില്‍ ഞങ്ങളുടേതായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഞങ്ങളുടേതായ വഴക്കുകളുമുണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച് ഇന്‍സെക്യൂരിറ്റി തോന്നുക എന്നത് സ്വഭാവികമാണ്. ഞാന്‍ കരഞ്ഞു, ഞാന്‍ പൊരുതി, ഏതൊരു പെണ്‍കുട്ടിയും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. സെയ്ഫിന്റെ തലയ്ക്ക് ഫ്രൈ പാന്‍ വച്ച് അടിക്കണമെന്ന് വരെ തോന്നി''എന്നായിരുന്നു അമൃത പറഞ്ഞത്. അതവള്‍ ചെയ്തിട്ടുണ്ടെന്ന് ചിരിച്ചു കൊണ്ട് സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സാറയും സിനിമയിലെത്തി

എന്നാല്‍ 2004 ല്‍ സെയ്ഫും അമൃതയും പിരിയുകയായിരുന്നു. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് ഇരുവരുടേയും മക്കള്‍. വിവാഹ മോചനത്തിന് ശേഷമാണ് തന്റെ അമ്മയേയും അച്ഛനേയും ഇത്രയും സന്തോഷത്തോടെ കണ്ടതെന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് സാറ പിന്നീട് പറഞ്ഞത്. സെയ്ഫിനൊപ്പമുള്ള ദാമ്പത്യ ജീവിതത്തിലെ 10 വര്‍ഷത്തില്‍ അമൃത പൊട്ടിച്ചിരിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സാറ പറഞ്ഞിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് അമൃത. സെയ്ഫുമായും നല്ല സൗഹൃദമാണ് അമൃത കാത്തുസൂക്ഷിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തിയിരുന്നു.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X