എന്നെ പോലെ ഒളിച്ചോടിയാല്‍ മകളുടെ കരണത്തടിയ്ക്കും! രഹസ്യ വിവാഹത്തെക്കുറിച്ച് അമൃത സിംഗ്‌

തൊണ്ണൂറുകളിലെ ജനപ്രീയ ജോഡിയായിരുന്നു അമൃത സിംഗും സെയ്ഫ് അലി ഖാനും. ഇരുവരും രഹസ്യമായിട്ടായിരുന്നു വിവാഹം കഴിച്ചത്. കല്യാണത്തെക്കുറിച്ച് ഇരുവരുടേയും കുടുംബങ്ങള്‍ക്ക് പോലും ഒന്നും അറിയില്ലായിരുന്നു. തന്റെ മകന്‍ അമൃത സിംഗിനെ വിവാഹം കഴിച്ചെന്ന് ശര്‍മിള അറിയുന്നത് പോലും വാര്‍ത്തകളിലൂടെയായിരുന്നു. താന്‍ മുംബൈയിലുണ്ടായിരുന്നിട്ടും സെയ്ഫ് തന്നെ കല്യാണത്തിന് വിളിച്ചില്ലെന്ന് ഒരിക്കല്‍ ശര്‍മിള തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന അമൃതയുടെ പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. 1991 ലാണ് സെയ്ഫും അമൃതയും വിവാഹം കഴിക്കുന്നത്. അന്ന് അമൃത ബോളിവുഡിലെ മിന്നും താരമായിരുന്നു. സെയ്ഫ് ആകട്ടെ തുടക്കകാരനും. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യാത്യാസവും ചര്‍ച്ചാ വിഷയമായിരുന്നു.

Amrita Singh

തന്നെ പോലെ തന്റെ മകള്‍ ഒളിച്ചോടി വിവാഹം കഴിച്ചാല്‍ താന്‍ അവളുടെ കരണത്തടിക്കുമെന്നാണ് അഭിമുഖത്തില്‍ അമൃത സിംഗ് പറയുന്നത്. ''ഞാന്‍ ചെയ്തത് എന്റെ മകളെങ്ങാനും ചെയ്താല്‍ ഞാന്‍ അവളുടെ കരണത്തടിച്ചേനെ'' എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സെയ്ഫും അമൃതയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. എന്നാല്‍ രണ്ടായിരങ്ങളുടെ തുടക്കം മുതല്‍ സെയ്ഫിന്റേയും അമൃതയുടേയും ദാമ്പത്യത്തില്‍ വിളലുകള്‍ ഉടലെടുക്കുകയായിരുന്നു.

2004ലാണ് സെയ്ഫും അമൃതയും പിരിയുന്നത്. സെയ്ഫ് പിന്നീട് കരീന കപൂറുമായി പ്രണയത്തിലായി. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സെയ്ഫും കരീനയും. രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്. അമൃതയുമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. കരീനയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം സെയ്ഫ് ആദ്യം അറിയിക്കുന്നത് രപോലും അമൃതയെയാണ്. വിവാഹത്തിന് മകള്‍ സാറയും എത്തിയിരുന്നു.

സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളും രണ്ടാം വിവാഹത്തിലെ മക്കളും തമ്മിലും നല്ല അടുപ്പമാണുള്ളത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകള്‍ സാറ അലി ഖാന്‍ സിനിമയിലെത്തി. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിയാണ് സാറ അലി ഖാന്‍. അമ്മയുടേയും അച്ഛന്റേയും കഴിവും സൗന്ദര്യവുമെല്ലാം കിട്ടിയ താരപുത്രിയാണ് സാറ അലി ഖാന്‍. ഇപ്പോഴിതാ സാറയ്ക്ക് പിന്നാലെ മകന്‍ ഇബ്രാഹിം അലി ഖാനും അരങ്ങേറുകയാണ്.

Amrita Singh

ആദിപുരുഷ് ആണ് സെയ്ഫ് അലി ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ആദിപുരുഷ്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ദേവാരയാണ് സെയ്ഫിന്റെ പുതിയ സിനിമ. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും സെയ്ഫ് അലി ഖാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സേക്രഡ് ഗെയിംസ്, താണ്ഡവ് എന്നീ സീരീസുകളിലാണ് സെയ്ഫ് അഭിനയിച്ചത്.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അമൃത സിംഗ്. വിവാഹ മോചനത്തിന് ശേഷം അമൃത അഭിനയത്തിലേക്ക് തിരികെ വന്നു. ടെലിവിഷനിലൂടെയാണ് അമൃതയുടെ തിരിച്ചുവരവ്. പിന്നീട് അമൃത സിനിമയിലേക്കുമെത്തി. കേദാർനാഥിലൂടെയാണ് മകള്‍ സാറ അലി ഖാന്‍ അരങ്ങേറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X