കൂടെ കിടക്കണം, പിന്നാലെ നടന്ന് ശല്യം ചെയ്ത് നായകന്‍; വഴങ്ങാതെ ശ്രീദേവി; കാലില്‍ ജീപ്പ് കയറ്റി പ്രതികാരം!
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ശ്രീദേവി. പാന്‍ ഇന്ത്യന്‍ എന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുമൊക്കെ പ്രയോഗിച്ച് തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ മുമ്പ് അത്ര വലിയ ആരാധകവൃന്ദവും സ്വാധീനവുമുണ്ടായിരുന്നു ശ്രീദേവിയ്ക്ക്. ഹിന്ദിയില്‍ മാത്രമായിരുന്നില്ല ശ്രീദേവി അഭിനയിച്ചിരുന്നതും താരമായിരുന്നതും. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നായികയായിരുന്നു ശ്രീദേവി.
തന്റെ സമകാലികരെ പോലെ, വാര്‍പ്പ് മാതൃക പിന്തുടരുന്നതായിരുന്നില്ല ശ്രീദേവിയുടെ നായിക വേഷങ്ങള്‍. നായകന്റെ പിന്നില്‍ ഒതുങ്ങി നില്‍ക്കാനും അവര്‍ തയ്യാറായില്ല. നായകന്മാര്‍ ചെയ്തിരുന്നത് പോലെ ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ശ്രീദേവി ചെയ്തു. കോമഡി ടൈമിംഗിന്റെ കാര്യത്തില്‍ ശ്രീദേവി ഇന്നും ബെഞ്ച് മാര്‍ക്കാണ്. അഭിനയത്തിനൊപ്പം അസാധ്യമായ നൃത്തമികവും കൂടിയായതോടെ ശ്രീദേവിയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ പകരക്കാരില്ലാതായി.

എന്നാല്‍ പല നടിമാരും നേരിട്ടത് പോലെ ദുരനുഭവങ്ങള്‍ ശ്രീദേവിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അവസരങ്ങള്‍ ലഭിക്കാന്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാകാന്‍ ശ്രീദേവിയോട് പോലും ആവശ്യപ്പെട്ടിരുന്നുവെന്നത് എത്രത്തോളം ദുഷ്‌കരമായിരുന്നു സിനിമാ ലോകം സ്ത്രീകള്‍ക്ക് എന്നതിന്റെ തെളിവാണ്. താനും പലരേയും പോലെ ദുരിതകള്‍ നേരിട്ടുണ്ടെന്നാണ് ശ്രീദേവി ഒരിക്കല്‍ പറഞ്ഞത്.
തനിക്ക് മോശം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ താനും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നാണ് ശ്രീദേവി ഒരിക്കല്‍ പറഞ്ഞത്. ഒരു നടനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവവും ശ്രീദേവി പങ്കുവച്ചിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് സംഭവം. ചിത്രത്തിലെ നായകന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ശ്രീദേവി പറഞ്ഞത്.
പക്ഷെ അയാളുടെ ഇഷ്ടത്തിന് വഴങ്ങാന്‍ ശ്രീദേവി ഒരുക്കമായില്ല. അയാളെ നിരന്തരം അവഗണിച്ചു. ഇതോടെ നായകന് തന്നോട് ദേഷ്യമായെന്നാണ് ശ്രീദേവി പറയുന്നത്. മാത്രമല്ല അയാള്‍ തന്നോട് പ്രതികാരം ചെയ്തുവെന്നും ശ്രീദേവി ഓര്‍ക്കുന്നുണ്ട്. സിനിമയിലെ ശ്രീദേവി റോഡിലൂടെ നടന്നു പോകുമ്പോള്‍ നായകന്‍ ജീപ്പില്‍ പിന്തുടരുന്ന രംഗമുണ്ടായിരുന്നു സിനിമയില്‍. ഈ രംഗം അഭിനയിക്കുന്നതിനിടെ നടന്‍ ബോധപൂര്‍വ്വം തന്നെ തന്റെ കാലിന് മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയെന്നാണ് ശ്രീദേവി ആരോപിച്ചത്.
ശ്രീദേവിയെ പോലെ ഐക്കോണിക് ആയൊരു താരത്തിന്റെ തുറന്ന് പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ശ്രീദേവിയുടെ അവസ്ഥ ഇതെങ്കില്‍ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ചോദിച്ചത്. സിനിമാ മേഖലയില്‍, പ്രത്യേകിച്ചും ബോളിവുഡില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകാന്‍ ആ തുറന്നു പറച്ചില്‍ കാരണമായി മാറി.

വലിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന താരമാണ് ശ്രീദേവി. എന്നാല്‍ തിരിച്ചുവരവിന്റെ പീക്കില്‍ നില്‍ക്കെ 2018 ഫെബ്രുവരി 24 ന് ശ്രീദേവിയെ തേടി മരണമെത്തി. രാജ്യം നടുങ്ങിയ വാര്‍ത്തയാണ് ശ്രീദേവിയുടെ മരണം. ദുബായില്‍ ഒരു കല്യാണത്തിന് എത്തിയതായിരുന്നു ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും. ഹോട്ടലിലെ ബാത്ത് ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റത്തിന്റെ ഒരുക്കം നടക്കുന്നതിനിടെയാണ് ശ്രീദേവി മരണപ്പെടുന്നത്.
അമ്മയുടെ പാതയിലൂടെ ജാന്‍വിയും പിന്നാലെ അനിയത്തി ഖുഷി കപൂറും സിനിമയിലേക്ക് വരികയുണ്ടായി. ബോളിവുഡിലെ യുവതാരങ്ങളില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. മോം ആണ് ശ്രീദേവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മരണാന്തരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നല്‍കി രാജ്യം അവരെ ആദരിച്ചിരുന്നു. ഇന്നും ശ്രീദേവിയുടെ വിടവ് നികത്താനായിട്ടില്ല. ഇനി സാധിക്കുകയുമില്ല.


Click it and Unblock the Notifications