നിക്കിന് പ്രിയങ്കയെ മടുത്തു, ഉടനെ ഉപേക്ഷിച്ചും; താരദമ്പതികള്‍ പിരിയുമെന്ന് പ്രവചിച്ച് ജോത്സ്യന്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് പ്രിയങ്ക. മോഡലിംഗിലൂടെയായിരുന്നു പ്രിയങ്ക തന്റെ കരിയര്‍ ആരംഭിച്ചത്. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴിലൂടെയാണ് അരങ്ങേറുന്നത്. പിന്നാലെ ബോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയിരിക്കുകയാണ് പ്രിയങ്ക. ബോളിവുഡിലെ വിജയം ഹോൡവുഡിലും ആവര്‍ത്തിക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈ നേട്ടങ്ങളൊക്കെ പ്രിയങ്ക ചോപ്ര സ്വന്തമാക്കിയത് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് മാത്രമായിരുന്നു. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമുണ്ടായിരുന്നില്ല പ്രിയങ്കയ്ക്ക്. കരിയറില്‍ പല വെല്ലുവിളികളു നേരിട്ടും അവയെ അതിജീവിച്ചുമാണ് പ്രിയങ്ക ചോപ്ര എന്ന സൂപ്പര്‍ നായികയുടെ ഉദയം. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് പ്രിയങ്ക ചോപ്ര.

സിനിമ പോലെ തന്നെ

സിനിമ പോലെ തന്നെ പ്രിയങ്കയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകൡ നിറഞ്ഞു നിന്നിരുന്നു. പ്രിയങ്കയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. പ്രിയങ്കയുടെ പേരിനൊപ്പം പല നടന്മാരുടെ പേരും ഗോസിപ്പ് കോളങ്ങളില്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഒടുവില്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു.

സിനിമാലോകം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങൡലൊന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. എന്നാല്‍ പോയ വര്‍ഷം പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രിയങ്കയുടെ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. പ്രിയങ്കയും നിക്കും പിരിയുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ആയ ജൊനാസ് എന്നത് പിന്‍വലിച്ചതോടെയായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം.

പ്രിയങ്കയും നിക്കും

ഇതിനിടെ പ്രിയങ്കയും നിക്കും അധികം വൈകാതെ പിരിയുമെന്ന വാദവുമായി ഒരു ജോത്സ്യന്‍ വരെ ഒരിക്കല്‍ രംഗത്തെത്തിയിരുന്നു. നിക്കിന് പ്രിയങ്കയെ മടുത്തുവെന്നായിരുന്നു ഇയാളുടെ വാദം. ''അവരുടെ ബന്ധം പഴയത് പോലെയല്ല. പതിയെ താല്‍പര്യം നഷ്ടമാവുകയാണ്. പ്രത്യേകിച്ചും നിക്കിന്. ഇപ്പോള്‍ വിവാഹ മോചനത്തിലേക്ക് എത്തില്ലെങ്കിലും ഇരുവരും പിരിയാനുള്ള സാധ്യത അമ്പത് ശതമാനത്തോളമുണ്ട്'' എന്നായിരുന്നു സെലിബ്രിറ്റി ജോത്സ്യന്‍ ആയ പണ്ഡിറ്റ് ജഗന്നാഥ് പറഞ്ഞത്.

എന്തായാലും അധികം വൈകാതെ തന്നെ ആ റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളുമെല്ലാം കെട്ടടങ്ങുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്കയും നിക്കും. ഇരുവരും ഈയ്യടുത്താണ് അച്ഛനും അമ്മയുമായി മാറിയത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക്കും അച്ഛനും അമ്മയുമായത്. മാല്‍തി എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്.

പേരില്‍ മാറ്റം

പേരില്‍ മാറ്റം വരുത്തിയതിനെക്കുറിച്ചും പ്രിയങ്ക നേരത്തെ മനസ് തുറന്നിരുന്നു. താന്‍ ലോകത്തിന് മുന്നില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് പ്രിയങ്ക എന്ന് മ്ാത്രമാണെന്നായിരുന്നു താരം പറഞ്ഞത്. അതാണ് തന്റെ ഐഡന്റിറ്റിയെന്നും അതിനാലാണ് പേരില്‍ നിന്നും മറ്റ് സര്‍ നെയിമുകള്‍ മാറ്റിയതെന്നുമായിരുന്നു താരം പറഞ്ഞത്. വിവാഹ മോചനവാര്‍ത്തകള്‍ അവസാനിച്ചിരിക്കുകയാണ് ഇതോടെ.

Recommended Video

Priyanka chopra's natural hair mask
തിരിച്ചുവരവിനായി


മെട്രിക്‌സ് പരമ്പരയില നാലാമത്തെ സിനിമയിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയും ഒരുമിക്കുന്ന ചിത്രമൊരു റോഡ് മൂവിയാണ്. ഫര്‍ഹാന്‍ അക്തര്‍ ആണ് സിനിമയുടെ സംവിധാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X