ഷാരൂഖ് എന്റെ രണ്ടാം അച്ഛനാണ്; കിംഗ് ഖാനെക്കുറിച്ച് അനന്യ പാണ്ഡെ പറഞ്ഞത്
താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും സിനിമയിലെത്തുന്നത് സ്ഥിരം സംഭവമാണ്. ബോളിവുഡിലാണെങ്കില്‍ ഇന്നത്തെ മിക്ക താരങ്ങളും താര കുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്. അങ്ങനെ സിനിമയിലെത്തിയ നടിയാണ് അനന്യ പാണ്ഡ. സ്റ്റുഡന്റ് ഓഫ് ദ ഇയറിന്റെ രാണ്ടാം ഭാഗത്തിലൂടെയായിരുന്നു അനന്യയുടെ അരങ്ങേറ്റം. ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ചങ്കി പാണ്ഡെ. ഈ സൗഹൃദം അനന്യയും ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും തമ്മിലുമുണ്ട്. ഷാരൂഖിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അനന്യയ്ക്ക്. ഷാരൂഖിന്റെ മക്കളായ ആര്യനുമായും അബ്രാമുമായും അടുത്ത ബന്ധമുണ്ട് അനന്യയ്ക്ക്.
തന്റെ അരങ്ങേറ്റ സമയത്ത് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് അനന്യ മനസ് തുറക്കുന്നുണ്ട്. ''ഞങ്ങള്‍ ഒരുപാട് അസ്വാഭാവികമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഷാരൂഖ് സര്‍ എന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഞങ്ങള്‍ക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ വീഡിയോ എടുക്കും. ഞങ്ങളാണ് ഏറ്റവും മികച്ച അഭിനേതാക്കള്‍ എന്ന് തോന്നിപ്പിക്കുമായിരുന്നു അദ്ദേഹം. അദ്ദേഹം ആ വീഡിയോ കാണിച്ച് നോക്കൂ ഇവര്‍ ചെയ്തത് എന്ന് പറഞ്ഞ് കാണിക്കുമായിരുന്നു'' എന്നാണ് അനന്യ പറഞ്ഞത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെ അരങ്ങേറിയ അനന്യ പിന്നീട് പതി പത്‌നി ഓര്‍ വോ, ഖാലി പീലി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അനന്യയുടെ അഭിനയത്തിന് വിമര്‍ശകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നുവെങ്കിലും ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു. ഷാരൂഖിന്റെ മകള്‍ സുഹാനയാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്ന് അനന്യ പറഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്‍ തന്റെ രണ്ടാമത്തെ അച്ഛന്‍ ആണെന്ന് വരെ അനന്യ പറയുകയുണ്ടായിട്ടുണ്ട്.
''ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ പോകുമായിരുന്നു. സിനിമ മേഖലയില്‍ നിന്നുമുള്ളവരില്‍ സുഹാനയും സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയും മാത്രമാണ് എന്റെ സുഹൃത്തുക്കള്‍. ഞങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്'' എന്നാണ് അനന്യ പറഞ്ഞത്.
അതേസമയം നേരത്തെ അനന്യ പാണ്ഡെയുടെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. മയക്ക് മരുന്ന് കേസില്‍ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് അനന്യയുടേയും ഷാരൂഖിന്റേയും വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തിയത്. പിന്നാലെ അനന്യയെ ചോദ്യ ചെയ്യാനായി എന്‍സിബി വിളിച്ചു വരുത്തുകയും ചെയ്തു. അച്ഛന്‍ ചങ്കി പാണ്ഡെയ്‌ക്കൊപ്പമാണ് അനന്യ എന്‍സിബി ഓഫീസിലെത്തിയത്. അതേസമയം ഷാരൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്നാണ് എന്‍സിബി അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് വന്നതെന്നായിരുന്നു എന്‍സിബി അറിയിച്ചത്.
ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റ് പരിശോധിച്ചതിന് പിന്നാലെയായിരുന്നു അനന്യയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.
. ഒക്ടോബര്‍ 3 ന് ആണ് ആര്യന്‍ ഖാനേയും സുഹൃത്തുക്കളേയും ആഡംബര കപ്പലിലെ പാര്‍ട്ടിക്കിടയില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബോളിവുഡിനെയാകെ ഇളക്കി മറിച്ചിരിക്കുകയാണ് ഈ സംഭവം.
നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയാണ് താരപുത്രന്‍. കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം ജയിലിലുള്ള മകനെ കാണാനായി ഷാരൂഖ് ഖാന്‍ ഇന്ന് എത്തിയിരുന്നു. മാധ്യമങ്ങളുടെ നടുവിലൂടെയാണ് അദ്ദേഹം മകനെ കണ്ട് മടങ്ങിയത്.


Click it and Unblock the Notifications