For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ശിൽപാ ഷെട്ടിയുടെ ചില പ്രവൃത്തികൾ അരോചകമായിരുന്നു', അനുഭവം പങ്കുവെച്ച് അനിൽ കപൂർ ‌‌

  |

  തൊണ്ണൂറുകളിലും രണ്ടായിരത്തിലും ബോളിവുഡിൽ തിളങ്ങി നിന്ന നടിയായിരുന്നു ശിൽപ ഷെട്ടി. നാൽപത്തിയാറ് വയസിലെത്തിയിട്ടും ശരീര സൗന്ദര്യം അത്രയേറെ ശ്രദ്ധയോടെയാണ് ശിൽപ കൊണ്ടുനടക്കുന്നത്. കൂടുതലായും വ്യായാമം, ഭക്ഷണം, യോ​ഗ എന്നിവയിലൂടെയാണ് ശിൽപ ഷെട്ടി സൗന്ദര്യം പരിപാലിക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്ന ബോളിവുഡ് നടിമാരിൽ ഒരാൾ കൂടിയായ ശിൽപയുടെ നൃത്തച്ചുവടുകൾക്ക് ഇന്നും ആരാധകരുണ്ട്. യുവതാരങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് ശിൽപ നൃത്തം ചെയ്യുന്നത്.

   Anil Kapoor Shilpa Shetty, Anil Kapoor news, Anil Kapoor Shilpa Shetty news, Shilpa Shetty films, Shilpa Shetty health, Shilpa Shetty family, അനിൽ കപൂർ ശിൽപ ഷെട്ടി, ശിൽപ ഷെട്ടി സിനിമകൾ, അനിൽ കപൂർ വാർത്തകൾ, ​ഗജിനി ഹിന്ദി റീമേക്ക്

  ശിൽപയെ പിന്തുടരുന്നവർ ഏറ്റവും കൂടുതൽ ആ​ഗ്രഹിക്കുന്നത് ശിൽപയുടെ വടിവൊത്ത ശരീര പ്രകൃതി സ്വന്തമാക്കാനും നൃത്തത്തിലുള്ള വൈഭവം സ്വന്തമാക്കാനുമായിരിക്കും. സിനിമയിൽ നായികയായി അരങ്ങേറിയാൽ നടിമാരെല്ലാം സൗന്ദര്യം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്ലാസ്റ്റിക്ക് സർജറികളും വില കൂടിയ ചികിത്സകളും ചെയ്യാറുണ്ട്. അത്തരത്തിൽ ചുണ്ടിലും മുക്കിലുമെല്ലാം ശിൽപ ഷെട്ടി പ്ലാസ്റ്റിക്ക് സർജറി നടത്തിയതായി ബോളിവുഡിൽ കഥകളുണ്ട്.

   Anil Kapoor Shilpa Shetty, Anil Kapoor news, Anil Kapoor Shilpa Shetty news, Shilpa Shetty films, Shilpa Shetty health, Shilpa Shetty family, അനിൽ കപൂർ ശിൽപ ഷെട്ടി, ശിൽപ ഷെട്ടി സിനിമകൾ, അനിൽ കപൂർ വാർത്തകൾ, ​ഗജിനി ഹിന്ദി റീമേക്ക്

  ശിൽപ ഷെട്ടി മാത്രമല്ല. പ്രിയങ്ക ചോപ്ര, ശ്രുതി ഹാസൻ, അനുഷ്ക ശർമ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയരായവരാണ് എന്നാണ് സിനിമാ ലോകത്ത് നിന്നുള്ള കഥകൾ. ഇപ്പോൾ ശിൽപയെ കുറിച്ച് അനിൽ കപൂർ നടത്തിയ ഒരു പ്രസ്താവനയാണ് വൈറലാകുന്നത്. ശിൽപ ഷെട്ടി ലിപ് ഫില്ലറുകള്‍ നടത്തിയത് ഇഷ്ടപ്പെട്ടില്ലെന്നാണ് അനിൽ കപൂർ പറഞ്ഞത്. ബദായ് ഹോ ബദായ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ശിൽപ ഷെട്ടി ലിപ് ഫില്ലറുകൾ നടത്തിയതെന്നും ശിൽപയുടെ മുഖത്ത് വന്ന മാറ്റം സിനിമയുടെ തുടർന്നുള്ള സീനുകളുടെ കൺടിന്യുവിറ്റി നഷ്ടമാകാൻ കാരണമായിയെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാണ് അനിൽ കപൂർ പറഞ്ഞത്.

  Also Read: 'മേക്കപ്പ് അല്ല... ഇത് നാച്വറലാണ്'; ചെറുപ്പത്തിന്റെ രഹസ്യം പുറത്തുവിട്ട് സംയുക്ത വർമ

  സംവിധായകനും നിർമാതാവും അവതാരകനുമെല്ലാമായ കരൺ ജോഹർ നടത്തുന്ന പ്രശസ്തമായ ഷോയായ കോഫി വിത്ത് കരണിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അനിൽ കപൂറിന്റെ തുറന്ന് പറച്ചിൽ. വർഷങ്ങൾ പഴക്കമുള്ള വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയകളിൽ നിറയുന്നത്. ശിൽപ ഷെട്ടിയെ കുറിച്ച് മാത്രമല്ല നടി കങ്കണ റണൗട്ടിനേയും സഞ്ജയ് ദത്തിനേയുമെല്ലാം കുറിച്ച് അനിൽ കപൂർ വളരെ രസകരമായ ചില കാര്യങ്ങളും പങ്കുവെച്ചിരുന്നു. റാപ്പിഡ് ഫയർ എന്ന സെക്ഷനിൽ കരൺ ജോഹറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അനിൽ കപൂർ സഞ്ജയ് ദത്തിനെ കുറിച്ചും കങ്കണയെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. ഷോയില്‍ കരണ്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം രസകരമായ മറുപടിയാണ് അനില്‍ കപൂര്‍ നല്‍കിയത്. സഞ്ജയ് ദത്തിലുള്ള എന്താണ് താങ്കളില്‍ ഇല്ലാത്തത് എന്ന് ചോദിച്ചപ്പോള്‍ കേസും കോടതിയും എന്നായിരുന്നു നടന്റെ മറുപടി. ബോളിവുഡിലെ ഏത് നടിക്ക് വേണ്ടി ഭാര്യയെ വരെ ഉപേക്ഷിക്കാം എന്ന് ചോദിച്ചപ്പോൾ തന്നോടൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ കങ്കണയുടെ പേരാണ് അനിൽ കപൂർ പറഞ്ഞത്. അനിൽ കപൂറിന്റെ ഉത്തരം കേട്ട് ഞെട്ടിയ കരൺ 'എനിക്ക് തോന്നുന്നു, ഇതില്‍ നിങ്ങളാണ് ഖേദിക്കേണ്ടത് എന്ന്' കങ്കണയോട് പറഞ്ഞതും ചിരി പടർത്തി. ​ഗജിനി സിനിമയുടെ തിരക്കഥ ഇഷ്ടപ്പെടാതിരുന്ന കൊണ്ടാണ് ആ സിനിമ ഒഴിവാക്കിയതെന്നും അനിൽ കപൂർ പറഞ്ഞു.

  Also Read: 'പ്രേമിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല, വീട്ടുകാരുടെ പ്രതികരണം അത്ഭുതപ്പെടുത്തി'

  സതീഷ് കൗശിക്ക് സംവിധാനം ചെയ്ത സിനിമയായിരുന്നു ശിൽപാ ഷെട്ടി അനിൽ കപൂർ എന്നിവർ ഒന്നിച്ച ബദായി ഹോ ബദായി. പൂവെ ഉനക്കാ​ഗെ എന്ന തമിഴ് സിനിമയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ നിർമിച്ചിരിക്കുന്നത്. കീർത്തി റെഡ്ഡിയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂവെ ഉൻക്കാ​ഗെ എന്ന ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  Also Read: 'ആചാരങ്ങൾ ഇങ്ങനെയല്ലെന്ന് അറിയാം, ആരും പൊങ്കാല ഇടരുത്', അപേക്ഷയുമായി കുടുംബവിളക്ക് താരം

  Read more about: shilpa shetty anil kapoor
  English summary
  When Anil Kapoor Opens Up About Shilpa Shetty's Worst Lip Fillers And Walking Out From Ghajini
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X