'മേക്കപ്പ് അല്ല... ഇത് നാച്വറലാണ്'; ചെറുപ്പത്തിന്റെ രഹസ്യം പുറത്തുവിട്ട് സംയുക്ത വർമ

ഒരു കാലത്ത് മലയാളികളുടെ മനം കവർന്ന താര സുന്ദരിയായിരുന്നു സംയുക്ത വർമ. അന്നും ഇന്നും അതീവ സുന്ദരിയായിട്ടുള്ള മലയാളത്തിന്റെ പ്രിയ താരം സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് മലയാളികളിൽ ഏറെയും. നാല് വർഷക്കാലം മാത്രമാണ് സംയുക്ത മലയാള സിനിമയിൽ അഭിനയിച്ചത്. പക്ഷെ ആ സത്യം ഇന്നും ആരാധർക്ക് വിശ്വസിക്കാൻ പ്രയാസമാണ്. കാരണം അവർ ഇത്രയും ചുരുങ്ങിയ കാലയളവിനിടെ ചെയ്ത ഓരോ കഥാപാത്രങ്ങളും സിനിമാ പ്രേമികളുടെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. ഒരു മൂന്ന് ദശബ്ദത്തിലേക്ക് ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടി കൂടിയാണ് സംയുക്ത വർമ.

Also Read: 'കരിക്കിലെ അർജുന് മാം​ഗല്യം', വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു

യഥാർഥമായ സൗന്ദര്യവും അഭിനയവും ഒരുമിച്ച് കിട്ടിയ അപൂർവ്വം നടിമാരിൽ ഒരാൾ കൂടിയാണ് സംയുക്ത വർമ. മഴ, മേഘമൽഹാർ, തെങ്കാശിപ്പട്ടണം, വൺ മാൻ ഷോ എന്നീ സിനിമകളിൽ എല്ലാം അത് പ്രകടമാണ്. നാല് വർഷത്തെ അഭിനയജീവിതത്തിനിടെ രണ്ട് തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സംയുക്തയ്ക്ക് ലഭിച്ചത്. ഇപ്പോഴും നമ്മുടെയൊക്കെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ. താരം കഴിഞ്ഞ ദിവസമാണ് നാൽപത്തി രണ്ടാം പിറന്നാൾ ആ​ഘോഷിച്ചത്. സിനമയിലെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമെല്ലാം സംയുക്തയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു.

Also Read: 'എന്റെ റോൾ മോഡലും ​ഗോഡ് ഫാദറും നിങ്ങളാണ്'; സൂപ്പർതാരത്തെ കുറിച്ച് ഷംന കാസിം

ആശംസകൾക്ക് നന്ദി

പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് തന്നോട് സ്നേഹം പ്രകടിപ്പിച്ചവർക്ക് നന്ദി അറിയിച്ച് സംയുക്ത പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. യുവ നടിമാർ തോറ്റ് പോകുപോലെ നാച്വറൽ ഭം​ഗിയുമായി പ്രായത്തെ തോൽപിക്കുന്ന ചിത്രങ്ങളാണ് സംയുക്ത വർമ പങ്കുവെച്ചത്. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പോലും നാച്വറൽ ഭം​ഗിയിൽ സുന്ദരിയായിട്ടാണ് സംയുക്ത എത്താറുള്ളത്. തനിക്ക് ആരാധകർ നൽകുന്ന സ്നേഹമാണ് തന്റെ സൗന്ദര്യത്തിന്റേയും എനർജിയുടേയും രഹസ്യമെന്നാണ് സംയുക്ത വർമ പറയുന്നത്. കറുപ്പും വെള്ളയും കലർന്ന സ്കേർട്ടും കറുത്ത നിറലുള്ള ടോപ്പും ധരിച്ചാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയിൽ സംയുക്ത വർമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സമ്മാനങ്ങൾ കൊണ്ട് പൊതിഞ്ഞ് പ്രിയപ്പെട്ടവർ

ഒപ്പം പ്രിയപ്പെട്ടവർ അയച്ചുകൊടുത്ത പിറന്നാൾ കേക്കും പൂക്കളും കാണാം. ഒരാഴ്ചയായി സംയുക്തയെ തേടി നിരവധി സമ്മാനങ്ങളാണ് പിറന്നാൾ പ്രമാണിച്ച് എത്തുന്നത്. ആദ്യം എത്തിയതിന് താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മന്യ നായിഡു അയച്ച കേക്കും പൂക്കളും ആശംസ കാർഡമാണ്. ന്യൂയോർക്കിലാണ് വിവാഹശേഷം മന്യ താമസിക്കുന്നത്. കൂട്ടുകാരിയുടെ പിറന്നാളിന് അവളെ സന്തോഷിപ്പിക്കാനായാണ് മന്യ നേരത്തെ തന്നെ മധുരവും സമ്മാനങ്ങളും അയച്ച് കൊടുത്തത്. ഒപ്പം മകൾക്കും അമ്മയ്ക്കുമൊപ്പം ചേർന്ന് സംയുക്തയ്ക്ക് പിറന്നാൾ നേരുന്ന വീഡിയോയും മന്യ പങ്കുവെച്ചിരുന്നു. സംയുക്തയെ അടുത്ത് കാണാനും കെട്ടിപിടിക്കാനും കൊതിയാകുന്നുണ്ട് എന്നും പ്രിയ കൂട്ടുകാരിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും മന്യ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.

മന്യയുമായി 21 വർഷത്തെ സൗഹൃദം

കൂട്ടുകാരിയുടെ പിറന്നാൾ സമ്മാനത്തിന് സംയുക്തയും നന്ദി അറിയിച്ചു. 2000ത്തിലാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ദുബായിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പരിചയപ്പെട്ടതും സൗഹൃദം ആരംഭിച്ചതും ഇന്നും മറന്നിട്ടില്ലെന്ന് മന്യ സംയുക്തയ്ക്കുള്ള ആശംസയോടൊപ്പം എഴുതിയിരുന്നു. വൺ മാൻ ഷോ എന്ന ജയറാം ചിത്രത്തിൽ സംയുക്തയ്ക്ക് പുറമെ മന്യയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോക്കർ, വക്കാലത്ത് നാരായണൻകുട്ടി, വൺമാൻ ഷോ, കുഞ്ഞിക്കൂനൻ തുടങ്ങി നിരവധി മലയാള സിനിമകളിൽ മന്യ വേഷമിട്ടിട്ടുണ്ട്. ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറം ഏറെ ദൂരെയാണെങ്കിലും 2000ത്തിൽ ആരംഭിച്ച സൗഹൃദം ഒട്ടും മങ്ങലേൽക്കാതെ കാത്ത് സൂക്ഷിക്കുകയാണ് സംയുക്ത വർമയും മന്യയും.

മഞ്ജുവിന്റെ പ്രിയ കൂട്ടുകാരി

മന്യയ്ക്ക് പുറമെ നടി മഞ്ജു വാര്യരും സംയുക്തയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു. സിനിമാലോകത്ത് ഒരുമിച്ചെത്തിയ ഇവർ തമ്മിൽ യാഥാർത്ഥ ജീവിതത്തിലും ഗാഢമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ ആണ്. 'ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം... പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം.... ജന്മദിനാശംസകൾ...' എന്നാണ് സംയുക്തയ്ക്ക് പിറന്നാൾ ആശംസിച്ച് മ‍ഞ്ജു വാര്യർ കുറിച്ചത്. സംയുക്തയ്ക്കൊപ്പമുള്ള ഫോട്ടോയും മഞ്ജു പങ്കുവെച്ചു. ഇരുവരും ഇടയ്ക്കിടെ ഒത്തുകൂടുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യാറുള്ളവരാണ്. മഞ്ജുവിനെ കൂടാതെ ​ഗീതു മോഹൻദാസും സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

Recommended Video

സംയുക്തയുടെ കൂടെ ഒരു പടം.. Biju Menon പറയുന്നു | Oneindia Malayalam
വിവാഹശേഷമുള്ള ജീവിതം

യോ​ഗയും വ്യായാമവും ജീവിതചര്യയാക്കി മാറ്റിയ വ്യക്തി കൂടിയാണ് സംയുക്ത വർമ. ഇടയ്ക്കിടെ യോ​ഗ മുറ അഭ്യസിക്കുന്ന ചിത്രങ്ങളും വീഡിയോകളും സംയുക്ത പങ്കുവെക്കാറുമുണ്ട്. അസാമാന്യ മെയ്വഴക്കത്തോടെയാണ് സംയുക്ത വർമ കഠിനമായ യോ​ഗ അഭ്യാസങ്ങളും വ്യായാമം ചെയ്യുന്നത്. അത് തന്നെയാണ് യൗവ്വനം കാത്തുസൂക്ഷിക്കാൻ സംയുക്തയെ സഹായിക്കുന്നതും. സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ആണ് സംയുക്ത വർമ ബിജു മേനോനുമായി സൗഹൃദത്തിലായത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2002ൽ വിവാഹിതരാവുകയുമായിരുന്നു. വിവാഹ ജീവിതം ആരംഭിച്ചതോടെ സംയുക്ത വർമ സിനിമ ഉപേക്ഷിച്ചപ്പോൾ നിരവധി പേർ ബിജു മേനോനെ പഴിച്ചിരുന്നു. ബിജു മേനോൻ സമ്മതിക്കാത്തതിനാലാണ് സംയുക്ത അഭിനയം നിർത്തിയത് എന്ന തരത്തിലായിരുന്നു അന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ സത്യാവസ്ഥ അതല്ലെന്ന് ഒരിക്കൽ സംയുക്ത തന്നെ വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ അഭിനയിക്കുന്നതില്‍ ഒരു തടസവും പറയാത്ത ആളാണ് ബിജുവേട്ടന്‍. ബിജു ജീവിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ സിനിമയില്‍ നിന്ന് നേരിട്ടാണ് ആ കുടുംബത്തിലേക്ക് ചെന്നത്. വലിയ ഫാമിലി. നാല് സഹോദരന്മാര്‍, നാല് ഏടത്തിയമ്മമാര്‍, കുട്ടികള്‍. നമ്മള്‍ ചിലത് പറയരുത്. ചിലത് പറയണം. അങ്ങനെയൊക്കെ ഉണ്ടാവുമല്ലോ. എല്ലാം പറഞ്ഞുതന്നത് ബിജുവേട്ടനാണ്. എല്ലാം ലൈറ്റ് ആയി എടുക്കാന്‍ പഠിപ്പിച്ചു. ഞങ്ങള്‍ ഒരിക്കലും പരസ്പരം പിടിച്ച് വെക്കാറില്ല. ബിജുവേട്ടനും സ്വകാര്യത വേണ്ട ആളാണ്. ഇഷ്ടമല്ല വല്ലാതെ ഒട്ടാന്‍ ചെല്ലുന്നത്. രണ്ടുപേര്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട്. സ്വാതന്ത്ര്യമുണ്ട്. അതില്‍ വേറൊരാള്‍ കടന്നുകയറുന്നത് ഇഷ്ടമല്ല. എനിക്ക് എന്റെ വഴിയില്‍ പോവാനും ബിജുവേട്ടന് ബിജുവേട്ടന്റെ വഴിയില്‍ പോവാനുമാണ് ഇഷ്ടം. രണ്ടുപേരും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാറില്ല. പക്ഷേ ഒന്നിച്ചിരിക്കേണ്ട സമയത്ത് ഒന്നിച്ചിരിക്കും... കാര്യങ്ങള്‍ പരസ്പരം പറയും' സംയുക്ത വർമ പറഞ്ഞു. ഇരുവർക്കും ഒരു മകനാണുള്ളത്. ഒരിടക്ക് വില്ലൻ വേഷങ്ങളും സഹനടൻ വേഷങ്ങളും മാത്രം ചെയ്തിരുന്ന ബിജു മേനോൻ ഇന്ന് മലയാള സിനിമയിലെ ഏറ്റവും നല്ല നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞു.

More from Filmibeat

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X