'കരിക്കിലെ അർജുന് മാംഗല്യം', വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ലോകത്തെമ്പാടുമുള്ള മലയാളികളെ ഒരുപോലെ ചിരിപ്പിച്ചവരാണ് കരിക്ക് ടീം. തങ്ങളുടെ ചെറിയ വീഡിയോകൾ കാണുന്നവരെ ചിരിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് കരിക്ക് ടീമിനുള്ളത്. നല്ല അവതരണം, അഭിനയം തുടങ്ങിയവ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും അവരുടെ മനസിൽ ചിര പ്രതിഷ്ഠ നേടാനും കരിക്ക് ടീമിന് സാധിച്ചു. ഒരു കൂട്ടം യുവാക്കളുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കരിക്ക് എന്ന ചാനലും അവരിറക്കിയ വീഡിയോകളും. എഴുപത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണ് കരിക്കിനന് യുട്യൂബിൽ മാത്രമുള്ളത്. കരിക്ക് ഫ്ലിക്ക് തുടങ്ങി വേറെയും രണ്ട് മൂന്ന് ചാനലുകൾ കൂടി കരിക്കിനുണ്ട്. കരിക്കിന്റേതായി പുറത്തുവരുന്ന സീരിസുകളും ചെറിയ വീഡിയോകളും കരിക്കിന്റെ പ്രധാന ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.
Also Read: 'എന്റെ റോൾ മോഡലും ഗോഡ് ഫാദറും നിങ്ങളാണ്'; സൂപ്പർതാരത്തെ കുറിച്ച് ഷംന കാസിം
ഓരോ വീഡിയോ ഇറക്കുമ്പോഴും മില്യൺ കണക്കിന് കാഴ്ചക്കാരെയാണ് കരിക്ക് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കുന്നത്. രണ്ട് സിനിമയിൽ അഭിനയിച്ച് നേടുന്നതിനേക്കാൾ ആരാധകരെ കരിക്കിലെ ചെറിയ വെബ് സീരിസിലെ അഭിനയത്തിലൂടെ നിരവധി നടീനടന്മാർക്ക് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് പോലും പരിമിതികൾക്കുള്ളിൽ നിന്ന് പോലും വീഡിയോ ഇറക്കുകയും നർമ്മത്തിനൊപ്പം ബോധവത്ക്കരണം നടത്തുകയും ചെയ്തിരുന്നു കരിക്ക്. കരിക്ക് ഫ്ലിക്ക്, കരിക്ക് ട്യൂൺസ് എന്നിവയാണ് കരിക്കിന്റെ ഉപ ചാനലുകൾ.
Also Read: 'കാത്തിരുന്ന കൺമണിയെത്തി', സൗഭാഗ്യയ്ക്കും അർജുനും പെൺകുഞ്ഞ് പിറന്നു

കരിക്കിലെ അഭിനേതാക്കളിൽ പ്രധാനിയും പിന്നാമ്പുറത്ത് തിരക്കഥയിൽ അടക്കം സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന അർജുൻ രത്തൻ വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അർജുൻ തന്നെയാണ് വിവാഹിതനാകാൻ പോകുന്ന വിവരം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ സോഷ്യൽമീഡിയയിൽ പങ്കിട്ടു. ശിഖ മനോജ് എന്നാണ് അർജുന്റെ വധുവിന്റെ പേര്. വധുവിനൊപ്പമുള്ള ചിത്രങ്ങൾ അർജുൻ പങ്കിട്ടതോടെ ആശംസ പ്രവാഹമാണ്. 'ഇറ്റ്‌സ് ഒഫീഷ്യല്‍' എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കരിക്ക് താരങ്ങളെല്ലാം അര്‍ജുന്റെ സന്തോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അര്‍ജുന് ആശംസ അറിയിച്ചിട്ടുള്ളത്.

എലീന പടിക്കല്‍, ആദില്‍ ഇബ്രാഹിം, ശ്രിന്ധ, മിഥുന്‍ മാനുവല്‍ തോമസ്, സിതാര കൃഷ്ണകുമാര്‍, രശ്മി സോമന്‍ തുടങ്ങി നിരവധി പേരാണ് അര്‍ജുന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. 'ആശാനും പെട്ട് ആശാനെ, മാമനോടൊന്നും തോന്നല്ലേ മക്കളേ' തുടങ്ങിയ അർജുൻ തന്നെ കരിക്ക് സീരിസിൽ പറഞ്ഞ് വൈറലാക്കിയ ഡയലോഗുകൾ കുറിച്ചാണ് താരത്തിന്റെ ആരാധകർ അർജുനും വധുവിന് ആശംസകൾ നേർന്നത്. കരിക്കിലെ പ്രകടനത്തിലൂടെ ചില സിനിമകളിലും അർജുന് വേഷങ്ങൾ ലഭിച്ചിരുന്നു. സീരിസിലൂടെ ശ്രദ്ധേയരായ ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനു.കെ.അനിയൻ, ലോലനെ അവതരിപ്പിച്ച ശബരീഷ് തുടങ്ങിയവർക്കും വലിയ ആരാധക വൃന്ദമാണുള്ളത്. ജോലി കളഞ്ഞ് യുട്യൂബ് ചാനലില്‍ അഭിനേതാവാകാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ വിഷമം പ്രകടിപ്പിച്ചിരുന്നുവെന്നു. ഒരു വര്‍ഷത്തെ സമയം മുൻകൂട്ടി ചോദിച്ച് വാങ്ങിയാണ് കരിക്കിന് പിന്നാലെ ഇറങ്ങിയതെന്ന് മുമ്പ് അർജുൻ പറഞ്ഞിട്ടുണ്ട്.
Recommended Video

യുട്യൂബ് ചാനലിലൂടെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ ജോലിയിൽ തിരിച്ച് കയറിക്കോളാമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും അർജുൻ പറഞ്ഞിരുന്നു. എംബിഎക്കാരനാണ് അർജുൻ. പഠനശേഷം ജോലി നോക്കുന്നതിനിടെയാണ് കരിക്കിലെ ഉണ്ണി മാത്യൂസ് അര്‍ജുനെ കരിക്കിന്റെ ഭാഗമാകാൻ ക്ഷണിച്ചത്. പരീക്ഷണമെന്നോണം ആരംഭിച്ചതാണെങ്കിലും ജനങ്ങൾ ഏറ്റെടുത്തതോടെ കരിക്കിലേക്ക് പൂർണമായും ഇറങ്ങാൻ അർജുൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കരിക്കിലെ അവസാന വീഡിയോ പുറത്തിറങ്ങിയത്. പല സീരിസുകളും കരിക്ക് പകുതി വഴിയിൽ നിർത്തിയിരിക്കുകയാണ്. അതിൽ പ്രതിഷേധമറിയിച്ച് കരിക്കിന്റെ ആരാധകർ കമന്റുകൾ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











