For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ റോൾ മോഡലും ​ഗോഡ് ഫാദറും നിങ്ങളാണ്'; സൂപ്പർതാരത്തെ കുറിച്ച് ഷംന കാസിം

  |

  പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി നർത്തകിയും റിയാലിറ്റി ഷോ ജഡ്ജും മോഡലുമെല്ലാമാണ് ഷംന കാസിം. മലയാളികൾക്കിടയിൽ താരം ഷംന കാസിം എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ പൂർണ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. കുട്ടിക്കാലത്ത് റിയാലിറ്റി ഷോകളിലേയും സാന്നിധ്യമായിരുന്നു ഷംന. മലയാളത്തിൽ 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയം ആരംഭിച്ചത്. വളരെ ചെറിയ വേഷമായിരുന്നു ചിത്രത്തിൽ ഷംനയ്ക്ക്. ഈ സിനിമയ്ക്ക് ശേഷം ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, ഡിസംബർ, പച്ചക്കുതിര, എന്നിട്ടും തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

  Also Read: 'അച്ഛന്റെ സൂപ്പർസ്റ്റാർ പദവിയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നു' ലാലേട്ടന്റെ നായിക!

  അഭിനേത്രി എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും നർത്തകി എന്ന പേരിൽ അറിയപ്പെടുന്നതിനോടാണ് ഷംനയ്ക്ക് കൂടുതൽ താൽപര്യം. കൊവിഡിന് മുമ്പ് മിക്ക സ്റ്റേജ് ഷോകളിലും നൃത്തവുമായി നിറഞ്ഞ് നിന്നിരുന്നു ഷംന. സ്റ്റേജ് ഷോകൾ ചെയ്യുന്നത് കൊണ്ടാണ് മലയാളത്തിൽ സിനിമകൾ ലഭിക്കാത്തതെന്ന് പലരും വിമർശിച്ചിട്ടും നൃത്തമോ സ്റ്റേജ് ഷോകളോ ഉപേക്ഷിക്കാൻ ഷംന തയ്യാറായിരുന്നില്ല. അലിഭായ്, ഫ്ലാഷ്, കോളജ് കുമാരൻ, മിലി, ആനക്കള്ളൻ, മധുരരാജ, മാർക്കോണി മത്തായി, ഒരു കുട്ടനാടൻ ബ്ലോ​ഗ് എന്നിവയാണ് ഷംന മലയാളത്തിൽ അഭിനയിച്ചിട്ടുള്ള സിനിമകൾ. തമിഴിലും തെലുങ്കിലും കൈ നിറയെ സിനിമകളുമായി സജീവമാണ് ഷംന. ഷംനയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ വായിക്കാം.

  Also Read: 'സിനിമ വിട്ട് ഒരു വിശ്രമ ജീവിതം ആ​ഗ്രഹിച്ചിരുന്നില്ല'; ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ച് ടി.പി മാധവൻ

  തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ച അഖണ്ഡയാണ് ഷംന കാസിമിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഭോയപട്ടി ശ്രീനുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിൽ നെ​ഗറ്റീവ് ഷേഡുള്ള ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഷംന കാസിം അവതരിപ്പിക്കുന്നത്. ഷംനയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അഖണ്ഡയിലേത് എന്നാണ് തെലുങ്ക് സിനിമാ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ‌‌‌‌‌വില്ലത്തിയാണോ ചിത്രത്തിൽ ഷംനയുടെ കഥാപാത്രമെന്ന ചോ​ദ്യത്തിന് നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരിക്കും എന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്. ഷംനയുടെ കഥാപാത്രം കാണികളെ ചീർച്ചയായും ത്രില്ലടിപ്പിക്കുന്നതായിരിക്കും എന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഖണ്ഡയുടെ അണിയറപ്രവർത്തകർ സിനിമയുടെ പ്രീ റിലീസ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. എസ്എസ് രാജമൗലിയും അല്ലു അർജുനും അടക്കം തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖർ സിനിമയുടെ ഭാ​ഗമായി.

  പ്രീ റിലീസ് ചടങ്ങിനിടെ ഷംന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ ജീവിതത്തിൽ റോൾ മോഡലും ​ഗോഡ് ഫാദറുമായി കാണുന്നത് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയെ ആണ് എന്നാണ് ഷംന പറഞ്ഞത്. ജയ് ബാലയ്യ എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന ഷംനയുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ജയ് ബാലയ്യ.... അഖണ്ഡ എന്ന ബി​ഗ് ബജറ്റ് സിനിമയിൽ അഭിനയിക്കാൻ അവസരം തന്ന ബോയപട്ടി ശ്രീനു സാറിന് നന്ദി പറയുന്നു. ഞാൻ കേരളത്തിൽ നിന്നുള്ള ആളാണ്.... ഒരുപാട് കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ... ബാലയ്യയെപ്പോലെ ഊർജസ്വലനായ ഒരാളുടെ കൂടെ ഞാൻ പ്രവർത്തിച്ചിട്ടില്ല. ബാലയ്യ എന്റെ റോൾ മോഡൽ മാത്രമല്ല... എന്റെ ഗോഡ്ഫാദർ കൂടിയാണ്' എന്നാണ് ഷംന പറഞ്ഞത്.

  Recommended Video

  Criticism against actress shamna kassim after biting reality show contestant

  ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ നിർമിച്ചിരിക്കുന്നത് മിരിയാല രവീന്ദർ റെഡ്ഡിയാണ്. നിർമ്മിച്ച് പ്രഗ്യാ ജയ്‌സ്വാൾ ആണ് ചിത്രത്തിൽ നായിക. അഖണ്ഡ ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പിലും ഷംന അഭിനയിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് രേണുക എന്ന കഥാപാത്രത്തെയാണ് ദൃശ്യം 2വിൽ ഷംന അവതരിപ്പിക്കുന്നത്. വെങ്കിടേഷും മീനയുമാണ് നായകനും നായികന്മാരായി അഭിനയിക്കുന്നത്.

  English summary
  Viral: Balayya Is My Role Model And Godfather, Opens Up Shamna Kasim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X