ആരുടേയും കാല് നക്കാന്‍ എന്നെ കിട്ടില്ല, പറ്റുമെങ്കില്‍ മതി; അക്ഷയ് കുമാറിനെ ചൊടിപ്പിച്ച് അനില്‍ കപൂര്‍

താരങ്ങള്‍ തമ്മിലുണ്ടാക്കുന്ന പിണക്കങ്ങളും ഇണക്കങ്ങളും ബോളിവുഡില്‍ സ്ഥിരം സംഭവങ്ങളാണ്. പലപ്പോഴും വളരെ ചെറിയ കാരണങ്ങള്‍ക്കാകും താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുക. ഈഗോയുടെ പേരില്‍ അത് പിന്നീട് വലിയ പിണക്കമായി മാറുകയായിരിക്കും. ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. ഒരുകാലത്തെ ഏറ്റവും തിരക്കേറിയ നായകന്‍. ഇന്നും യുവാക്കളെ പോലും പിന്നിലാക്കുന്ന ചുറുചുറുക്കോടെ അനില്‍ കപൂര്‍ നിറഞ്ഞു നില്‍ക്കുകയാണ്. അനിലുമായി ഒരിടയ്ക്ക് ഉടക്കിയ താരമാണ് അക്ഷയ് കുമാര്‍. വര്‍ഷങ്ങളായി ബോളിവുഡിലെ മുന്‍നിര നായകനായി തുടരുകയാണ് അക്ഷയ് കുമാര്‍. തുടര്‍ വിജയങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുളള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

അക്ഷയ് കുമാറും അനില്‍ കപൂറും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു വെല്‍ക്കം. എന്നാല്‍ ഈ ചിത്രത്തിന് ശേഷം ഇരുവരും തമ്മില്‍ ചെറിയൊരു പിണക്കം ഉടലെടുത്തിരുന്നു. കിയേറ്റീവിറ്റിയെ ചൊല്ലിയുള്ള ഭിന്നതയാണ് അകല്‍ച്ചയുടെ കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് പറഞ്ഞത് അനില്‍ കപൂര്‍ നടത്തിയൊരുപ്രസ്താവനയാണ് പ്രശ്‌നത്തിന്റെ കാരണമെന്നായിരുന്നു. ബോളിവുഡിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മില്‍ പിണങ്ങാനുണ്ടായ ആ കാരണത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

പിന്നാലെ ഓടാന്‍ വയ്യ

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനില്‍ കപൂറിനോട് എന്നെങ്കിലും നിര്‍മ്മാതാവാകാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് അനില്‍ കപൂര്‍ നല്‍കിയ മറുപടി തനിക്ക് താരങ്ങളുടെ പിന്നാലെ ഓടാന്‍ വയ്യെന്നും തന്റെ ജോലി തന്നെ ചെയ്തു കൊള്ളാം എന്നുമായിരുന്നു. പിന്നാലെയായിരുന്നു അനില്‍ കപൂര്‍ അക്ഷയ് കുമാറിന്റെ പേര് പരാമര്‍ശിക്കുന്നത്. '' ഒരിക്കല്‍ അക്ഷയ് കുമാര്‍ ചോദിച്ചു എന്തുകൊണ്ടാണ് അവനോട് എന്റെ കൂടെ അഭിനയിക്കാന്‍ ഞാന്‍ ചോദിക്കാത്തതെന്ന്. ഞാന്‍ അവനോട് പറഞ്ഞത് ഞാന്‍ ആരുടേയും പിന്നാലെ നടക്കാറില്ലെന്നായിരുന്നു. എനിക്ക് നടന്‍ എന്ന നിലയില്‍ എന്നെ പോലെ പാഷനുള്ളവരെയാണ് വേണ്ടത്. അതുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് അഭിനയിക്കാം എന്നും ഞാന്‍ പറഞ്ഞു. ഞാന്‍ മറ്റുള്ളവരോട് യാചിക്കുകയോ അവരെ പ്രീതിപ്പെടുത്താന്‍ നോക്കുകയോ ചെയ്യാറില്ല. അഭിനയിപ്പിക്കാന്‍ നടന്മാരുടെ കാല് നക്കാനും എന്നെ കിട്ടില്ല'' എന്നായിരുന്നു അനില്‍ കപൂര്‍ പറഞ്ഞത്.

ആരോടും ശത്രുതയില്ല

അനില്‍ കപൂറിന്റെ ആ പ്രസ്താവന അക്ഷയ് കുമാറിനെ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ പിന്നീട് അക്ഷയ് കുമാര്‍ അനില്‍ കപൂറിന്റെ പിന്നാലെ പോയിട്ടില്ലെന്നും അനില്‍ കപൂര്‍ അക്ഷയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതാണെന്നും അക്ഷയ് കുമാറിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തുകയായിരുന്നു. ''അക്ഷയ് കുമാറിനെതിരെ പറയുന്നത് കൊണ്ട് അനിലിന് എന്ത് നേട്ടമുണ്ടാകാനാണ് എന്നെനിക്ക് അറിയില്ല. അക്ഷയ്ക്ക് ആരോടും ശത്രുതയില്ല. പക്ഷെ ആരെങ്കിലും അക്ഷയ് കുമാറിനെ ശത്രുവായി കണ്ടാല്‍ പിന്നെ അതിലൊന്നും ചെയ്യാനില്ല'' എന്നായിരുന്നു താരത്തിന്റെ സുഹൃത്ത് പറഞ്ഞത്. രസകരമായൊരു വസ്തുത അന്ന് നിര്‍മ്മാതാവാകാനില്ലെന്ന് പറഞ്ഞ അനില്‍ കപൂര്‍ പിന്നീട് നിര്‍മ്മാതവായി എന്നതാണ്. മകള്‍ സോനം കപൂറിനെ നായികയാക്കി ഒരുക്കിയ ആയിഷയിലൂടെയാണ് അനില്‍ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. അക്ഷയ് കുമാറും നിര്‍മ്മാണത്തില്‍ സജീവമാണ് ഇന്ന്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സിനിമ

നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ എകെ വെഴ്‌സസ് എകെയാണ് അനില്‍ കപൂറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. തന്റെ ഫിറ്റ്‌നസ് വീഡിയോകളിലൂടെ അനില്‍ കപൂര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അതേസമയം സൂര്യവംശിയാണ് അക്ഷയ് കുമാറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പൃഥ്വിരാജ് ആണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമ. ജുഗ് ജുഗ് ജിയോ ആണ് അനില്‍ കപൂറിന്റേതായി അണിയറയില്‍ തയ്യാറെടുക്കുന്ന സിനിമ.

Read more about: anil kapoor akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X