പാര്‍ട്ടിക്കും പരിപാടികള്‍ക്കും പോയത് സൂപ്പര്‍താരത്തിന്റെ കോട്ട് കടം വാങ്ങി; ഓര്‍മ്മയുമായി അനില്‍ കപൂര്‍
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. ബോളിവുഡിലെ ഐക്കോണിക് ഹീറോമാരില്‍ ഒരാളാണ് അനില്‍ കപൂര്‍. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് അനില്‍. ഇന്നും ഒരുപാട്് ആരാധകരുള്ള അനില്‍ കപൂര്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനില്‍ കപൂര്‍. ചെറുപ്പക്കാരെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസുമായി പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് അനില്‍ കപൂര്‍. അഭിമുഖങ്ങളിലും വളരെയധികം ഊര്‍ജ്ജസ്വലനായി സംസാരിക്കുന്ന വ്യക്തിയാണ് അനില്‍ കപൂര്‍.
എന്നാല്‍ ഇന്നത്തെ ഈ താരജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പ് ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നു അനില്‍ കപൂറിന്. നടനാകാന്‍ മുംബൈയിലേക്ക് വന്ന സമയത്ത് നേരിട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരിക്കല്‍ അനില്‍ കപൂര്‍് തന്നെ തുറന്നു പറഞ്ഞിരുന്നു. ഗാരേജില്‍ താമസിക്കേണ്ടി വന്നതിനെക്കുറിച്ചും പണമില്ലാതെ കുടുംബം നോക്കാനായി മാത്രം ചെറിയ വേഷങ്ങള്‍ ചെയ്തതിനെക്കുറിച്ചുമൊക്കെ താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പഴയ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അനില്‍ കപൂര്‍.

അനില്‍ കപൂറിനെ താരമാക്കിയ ചിത്രമായിരുന്നു രാം ലക്കന്‍. ഇന്നും അനില്‍ കപൂറിന്റെ ഈ സിനിമയിലെ പ്രകടനവും പാട്ടും ഡാന്‍സുമൊക്കെ ആരാധകരുള്ളതാണ്. ചിത്രത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തിനിടെയായിരുന്നു രസകരമായ ഒരുപാട് ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചത്. സുഭാഷ് ഗായിയുടെ തീയേറ്റര്‍ ആയ മുക്്ത എടുവില്‍ വച്ചായിരുന്നു പരിപാടി. അനിലിനൊപ്പം ചിത്രത്തിലെ താരങ്ങളായ ജാക്കി ഷ്രോഫ്, സതീഷ് കൗഷിക്, ഗുല്‍ഷന്‍ ഗ്രോവര്‍ എന്നിവരും പരിപാടിയിലെത്തിയിരുന്നു. പരിപാടിക്കിടെ രാം ലക്കണിന്റെ പ്രീമിയറില്‍ നിന്നുമുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. വീഡിയോയില്‍ യുവാവായ അനില്‍ കപൂര്‍ സ്യൂട്ട് ധരിച്ചായിരുന്നു നിന്നിരുന്നത്.

''ഒരു കാര്യം എനിക്ക് പറയാനുള്ളത്, അന്ന് ആ പരിപാടിയില്‍ ഞാന്‍ ധരിച്ചിരുന്നത് എന്റെ സ്വന്തം സൂട്ട് അല്ല. നൂറ് ശതമാനവും അത് വാടകയ്ക്ക് എടുത്തതായിരുന്നു. എന്റേതല്ല'' എന്നായിരുന്നു അനില്‍ കപൂര്‍ പറഞ്ഞത്. പിന്നാലെ ഗ്രോവറും അത് ശരിവച്ചു. പിന്നാലെ താനും അനിലും സ്ഥിരമായി വാടകയ്ക്ക് കോട്ട് വാങ്ങിയ ശേഷമായിരുന്നു പാര്‍ട്ടികളില്‍ പോയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ''അത് തീര്‍ച്ചയായും അനിലിന്റേതല്ല. രാജീവ് മെഹ്‌റയുടെ വിവാഹമായിരുന്നു. അഞ്ചോ ആറോ പരിപാടികളുണ്ടായിരുന്നു. എനിക്കോ അനിലിനോ സ്യൂട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ ഡിസൈനര്‍ അഖ്ബറിന്റെ അടുത്തു നിന്നും കടം വാങ്ങുകയായിരുന്നു പതിവ്'' എന്നായിരുന്നു ഗ്രോവര്‍ പറഞ്ഞത്.

അവന് അനിലിന് നല്‍കിയിരുന്നത് സഞ്ജയ് ദത്തിന്റെ സ്യൂട്ടായിരുന്നു. എനിക്ക് ഷര്‍ട്ടും. ഞാന്‍ ഒരു നടന്‍ ആകുമെന്ന് അവന് തോന്നിയിരുന്നില്ലെന്നും ഗ്രോവര്‍ പറയുന്നുണ്ട്. കോട്ട് കിട്ടാന്‍ വേണ്ടി രണ്ട് ദിവസം മുമ്പ് തന്നെ താന്‍ അക്ബറിനെ സോപ്പിട്ട് തുടങ്ങുമായിരുന്നുവെന്നും അനില്‍ കപൂര്‍ പറയുന്നു. അക്ബര്‍ തനിക്ക് നല്‍കിയിരുന്നത് സഞ്ജയ് ദത്തിന്റെ സ്യൂട്ട് ആയിരുന്നു. സഞ്ജയ് തന്നേക്കാള്‍ വലിപ്പവും ബോഡിയുമുണ്ടായിരുന്ന ആളായിരുന്നതിനാല്‍ ആ കോട്ടുകള്‍ തനിക്ക് വലുതായിരുന്നുവെന്നും അനില്‍ കപൂര്‍ പറയുന്നു. എന്നാലും അത് തന്നെയായിരുന്നു താനും ധരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.
Recommended Video

മലംഗ്, എകെ വെഴ്‌സസ് എകെ എന്നിവയായിരുന്നു അനില്‍ കപൂറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമകള്‍. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായിരുന്നു എകെ വെഴ്‌സസ് എകെ. അനില്‍ കപൂറും അനുരാഗ് കശ്യാപ് തങ്ങളായി തന്നെയെത്തിയ പരീക്ഷണ ചിത്രം ശ്രദ്ധ നേടിയിരുന്നു. ജുഗ് ജുഗ് ജിയോ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.


Click it and Unblock the Notifications