എല്ലാവരേയും പോലെ ഞാനും അവന്റെ കാലില്‍ വീഴുമെന്ന് കരുതി; രാജേഷ് ഖന്നയെക്കുറിച്ച് കാമുകി

ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് രാജേഷ് ഖന്നയെ സിനിമാ ലോകം വിളിക്കുന്നത്. രാജ്യം മുഴുവന്‍ ആരാധിച്ചിരുന്ന താരമായിരുന്നു രാജേഷ് ഖന്നയാണ്. ഇന്നും താരങ്ങളെ താരതമ്യം ചെയ്യുന്നത് രാജേഷ് ഖന്നയുമായിട്ടാണ്. രാജേഷ് ഖന്നയുടെ സ്റ്റാര്‍ഡമിനെക്കുറിച്ച് പല തരത്തിലുള്ള കഥകളും ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. രാജേഷ് ഖന്ന കാറുമായി പാഞ്ഞു പോകുമ്പോള്‍ വഴിയരകില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ മണലെടുത്ത് തെറ്റില്‍ തൊടുമെന്നൊക്കെ കഥകളുണ്ട്.

1969 ല്‍ പുറത്തിറങ്ങിയ അര്‍ത്ഥന എന്ന ചിത്രത്തിലൂടെയാണ് രാജേഷ് ഖന്ന താരമാകുന്നത്. ഈ സമയത്ത് തന്നെ രാജേഷ് ഖന്നയുടെ പേര് ഗോസിപ്പ് കോളങ്ങളിലും ഇടം നേടിയിരുന്നു. നടി അഞ്ജു മഹേന്ദ്രയും രാജേഷ് ഖന്നയും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് രാജേഷ് ഖന്നയെക്കുറിച്ചുള്ളൊരു പുസ്തകത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് അഞ്ജു മനസ് തുറക്കുന്നുണ്ട്.

കാല്‍ക്കല്‍ വീഴണമെന്നായിരുന്നു

തന്റെ മറ്റ് ആരാധികമാരെ പോലെ താനും രാജേഷിന്റെ കാല്‍ക്കല്‍ വീഴണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ താനതിന് തയ്യാറായിരുന്നില്ലെന്നുമാണ് അഞ്ജു പറഞ്ഞത്. ''അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുന്ന മറ്റുള്ളവരെ പോലെ തന്നെ ഞാനും ആരാധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എനിക്കതിന് സാധിക്കില്ലായിരുന്നു. എനിക്ക് അദ്ദേഹം ജതിനോ ജസ്റ്റിനോ ആണ്. ഞാന്‍ ഇഷ്ടപ്പെടുന്നയാള്‍. അല്ലാതെ രാജേഷ് ഖന്ന എന്ന സൂപ്പര്‍ സ്റ്റാറല്ല'' അഞ്ജു പറയുന്നു.

അഞ്ജുവും ബോളിവുഡില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങുന്ന സമയമായിരുന്നു അത്. എന്നാല്‍ അഞ്ജുവിന്റെ അഭിനയത്തിന് എതിരായിരുന്നു രാജേഷ് ഖന്ന. രാജേഷിന് വേണ്ടിയാണ് താന്‍ അഭിനയം ഉപേക്ഷിച്ചതെന്നാണ് അഞ്ജു പറയുന്നത്.

എനിക്ക് പറ്റുന്നത് പോലൊക്കെ

'എനിക്ക് പറ്റുന്നത് പോലൊക്കെ എന്റെ വ്യക്തിത്വത്തെ ഞാന്‍ മാറ്റിയിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പക്കാനായിരുന്നു എല്ലാം. നന്നായി പ്രതിഫലം കിട്ടിയിരുന്ന സമയത്ത് തന്നെ അദ്ദേഹം വേണ്ടെന്ന് പറഞ്ഞതിനാല്‍ ഞാന്‍ മോഡലിംഗ് നിര്‍ത്തിയിട്ടുണ്ട്'' എന്നാണ് അഞ്ജു പറയുന്നത്.

ബന്ധന്‍ എന്ന സിനിമയില്‍ രാജേഷ് ഖന്നയും അഞ്ജുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. മുംതാസായിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ താനും അഞ്ജുവും തമ്മില്‍ വഴക്കിട്ടതായി പിന്നീട് 1991 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ രാജേഷ് വെളിപ്പെടുത്തുന്നുണ്ട്.

ബാലിശമായ വഴക്കായിരുന്നു

''ഞങ്ങള്‍ക്കിടയില്‍ എന്തോ അടിയുണ്ടായി. ഇതോടെ പ്രൊഫഷണലല്ലാത്ത വിധം ഞങ്ങള്‍ പെരുമാറി. ഞാന്‍ ഡയലോഗ് പറയുമ്പോള്‍ അവള്‍ മറ്റെവിടേക്കെങ്കിലും നോക്കും. അവള്‍ ഡയലോഗ് പറയുമ്പോള്‍ ഞാനും'' എന്നാണ് ഖന്ന പറയുന്നത്. തങ്ങളുടേത് തീര്‍ത്തും ബാലിശമായ വഴക്കായിരുന്നുവെന്നും രാജേഷ് ഖന്ന പറയുന്നുണ്ട്.

''ചിത്രീകരണ തീരുന്നത് വരെ ആ അടി തുടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് നിര്‍മ്മാതാവിന് മനസിലാകുന്നുണ്ടായിരുന്നില്ല. സത്യത്തില്‍ ഞങ്ങള്‍ക്കും. അല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ കുട്ടികളെ പോലെ പെരുമാറില്ലായിരുന്നു. തീര്‍ത്തും ബാലിശമായിരുന്നു'' താരം പറയുന്നു.

വിവാഹം

എന്നാല്‍ ഈ പ്രണയത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. അധികം വൈകാതെ ഇരുവരും പിരിഞ്ഞു. പിന്നീടാണ് രാജേഷ് ഖന്ന നടി ഡിംപിള്‍ കപാഡിയയുമായി പ്രണയത്തിലാകുന്നത്. 1973 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. വിവാഹത്തിന് പിന്നാലെ തന്നെ ഡിംപിള്‍ അഭിനയത്തോട് വിട പറഞ്ഞു. എന്നാല്‍ 1982 ല്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് ഡിംപിള്‍ വീണ്ടും അഭിനയത്തിലേക്ക് എത്തുകയും ചെയ്തു.

രാജേഷ് ഖന്നയ്ക്ക് വേണ്ടിയായിരുന്നു ഡിംപിള്‍ അന്ന് സിനിമ വേണ്ടെന്ന് വച്ചത്. ഇത് തന്നെയായിരുന്നു പിന്നീട് ഇരുവരും പിരിയാനുള്ള കാരണമായി മാറിയതും. ഡിംപിളിന്റേയും രാജേഷ് ഖന്നയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയെങ്കിലും അഭിനയത്തില്‍ ശോഭിക്കാന്‍ ട്വിങ്കിളിനായില്ല. എന്നാല്‍ എഴുത്തുകാരിയെന്ന നിലയില്‍ വിജയം നേടാനായി.

More from Filmibeat

Read more about: rajesh khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X