For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവള്‍ എന്റെ കാലില്‍ വീഴുകയാണ് വേണ്ടത്'; പ്രിയങ്ക ചോപ്രയെക്കുറിച്ച് ദേശീയ പുരസ്‌കാര ജേതാവ്!

  |

  തമിഴ് സിനിമയിലൂടെ അരങ്ങേറി, പിന്നീട് ബോളിവുഡിന്റെ താരസുന്ദരിയായി മാറി ഇപ്പോള്‍ ഗ്ലോബല്‍ താരമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും ശക്തമായ സാന്നിധ്യമായി മാറിയ പ്രിയങ്ക ഫിലിം ഫെയര്‍ അവാര്‍ഡുകളും ദേശീയ പുരസ്‌കാരങ്ങളും പലതവണ നേടിയിട്ടുണ്ട്. വൈറ്റ് ടൈഗറിലൂടെ ഓസ്‌കാര്‍ വേദിയിലും സാന്നിധ്യമായി മാറിയിട്ടുണ്ട് പ്രിയങ്ക. ഇപ്പോഴിതാ ബോളിവുഡിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര.

  ഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

  രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തെക്കുറിച്ചുള്ള രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു താരമായ അനു കപൂറിന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇരുവരും രണ്ട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഐത്രാസ്, സാത്ത് കൂണ്‍ മാഫ് എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. പ്രിയങ്കയെ പ്രശംസിച്ച അനു കപൂര്‍ ചില അപ്രതീക്ഷിതമായ പ്രസ്താവനകളും പ്രിയങ്കയെക്കുറിച്ച് നടത്തിയിരുന്നു.

  2012ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് അനു കപൂര്‍ പ്രിയങ്കയെക്കുറിച്ച് മനസ് തുറന്നത്. ''2011ലെ സിനിമയുടെ പ്രിമിയറിന്റെ സമയത്തും ഞാനിത് അവളോട് പറഞ്ഞിരുന്നു, നോക്കൂ ഇത് നല്ല ബുദ്ധിമുട്ടുള്ള വേഷമാണ്. നിന്റെ എല്ലാം ഇതിനായി നല്‍കണം. ഇതിന് നിനക്കൊരു അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ ഞാനാകും ഏറ്റവും സങ്കടമുള്ള വ്യക്തി. നിങ്ങള്‍ക്കിത് എപ്പോള്‍ വേണമെങ്കിലും അവളോട് ചോദിക്കാം. ഞാന്‍ അവളുടെ മുഖത്ത് നോക്കി പറയുന്നത് തന്നെയാണ് അവളുടെ പിന്നിലും പറയുന്നത്'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  ഞാന്‍ അവളെ വിമര്‍ശിക്കും. വിമര്‍ശനത്തിനും അധിക്ഷേപത്തിനും വ്യത്യാസമുണ്ട്. നിങ്ങള്‍ എന്നോട് ചോദിക്കൂ. ഞാന്‍ വിമര്‍ശിക്കും. അവള്‍ സന്തോഷിക്കുകയാണ് ചെയ്യേണ്ടതെന്നും താന്‍ മുതിര്‍ന്ന നടനാണെന്നും പ്രിയങ്കയുടെ അച്ഛനേക്കാള്‍ രണ്ട് വയസിന്റെ ചെറുപ്പമേയുള്ളൂവെന്നും അനു കപൂര്‍ പറഞ്ഞു. സെറ്റില്‍ വച്ചു തന്നെ താന്‍ പ്രിയങ്കയോട് ഓസ്‌കാറിന് അയക്കപ്പെട്ടില്ലെങ്കില്‍ പോലും തനിക്ക് സങ്കടം വരുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അതിനുള്ള കഴിവുള്ള നടിയാണെന്നും അദ്ദേഹം പറഞ്ഞു.

  പ്രിയങ്ക ചോപ്രയെക്കുറിച്ച് ഒരു മുതിര്‍ന്ന താരം തന്നോട് പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അവള്‍ക്ക് എന്റെ അനുഭവ സമ്പത്തിന്റെ പകുതി പ്രായമില്ല. അവളുടെ പ്രായത്തിന്റെ ഇരട്ടിക്കാലം താന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നവള്‍ നായികയാണ് ഞാന്‍ ക്യാരക്ടര്‍ ആക്ടറും. എന്നാല്‍ താരപ്രഭയില്ലാതെ, കലയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ താനായിരിക്കും മുന്നില്‍. എന്നിട്ട് സംസാരിക്കാം. താരങ്ങളുടെ തോളില്‍ നിന്നുമുള്ള താരപ്രഭ എടുത്ത് മാറ്റിയിട്ട് കലയെക്കുറിച്ച് കലാകാരോട് ചോദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

  Priyanka chopra's natural hair mask

  അതേസമയം താന്‍ ഒരു അഭിമുഖത്തില്‍ പ്രിയങ്ക ചോപ്രയെക്കുറിച്ച് പരാമര്‍ശിച്ചുവെന്നതില്‍ പ്രിയങ്ക സന്തോഷിക്കണമെന്നും അനു കപൂര്‍ പറയുകയുണ്ടായി. ഒരു കലാകാരനും ദേശസ്‌നേഹിയും പ്രിയങ്ക ചോപ്രയെ ഓര്‍മ്മിച്ചു. അതുകൊണ്ട് അവള്‍ എന്റെ കാലുതൊട്ട് വന്ദിക്കുകയാണ് ചെയ്യേണ്ടതെന്നായിരുന്നു അനൂ കപൂറിന്റെ വാക്കുകള്‍. ഒരേ സമയം പ്രിയങ്കയുടെ കഴിവിനെ പ്രശംസിക്കുകയും താരപരിവേഷത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തുവെന്നായിരുന്നു അനു കപൂറിനെതിരെ അന്ന് ഉയര്‍ന്ന വിമര്‍ശനം.

  Also Read: 'ജനങ്ങളുടെ പണം മുടക്കിയുള്ള ആദരവ് എനിക്കു വേണ്ട'; മന്ത്രിയോട് മമ്മൂട്ടി, സാക്ഷിയായി ബാദുഷ

  നെറ്റ്ഫ്‌ളിക്‌സിന്റെ വൈറ്റ് ടൈഗറിലായിരുന്നു പ്രിയങ്ക അവസാനമായി അഭിനയിച്ചത്. രാജ്യാന്തര തലത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ഇപ്പോഴിതാ പ്രിയങ്ക ബോളിവുഡിലേക്ക് തിരികെ വരികയാണ്. റോഡ് മൂവിയായ ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ടും കത്രീന കൈഫുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍, സോയ അക്തര്‍, റീമ കഗ്ട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

  Read more about: priyanka chopra
  English summary
  When Annu Kapoor Said Priyanka Chopra Should Touch His Feets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X